രഞ്ജിനി ഹരിദാസ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണ്! ചിത്രം പങ്കുവെച്ച് അര്‍ച്ചന സുശീലന്‍
ടെലിവിഷന്‍ സീരിയലുകളിലെ സ്ഥിരം വില്ലത്തി വേഷത്തിലെത്തി ഞെട്ടിച്ച സുന്ദരിയാണ് അര്‍ച്ചന സുശീലന്‍. മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന നെഗറ്റീവ് കഥാപാത്രമായിരുന്നു അര്‍ച്ചനയെ ശ്രദ്ധേയാക്കിയത്. ശേഷം വേറെയും വില്ലത്തി വേഷങ്ങള്‍ കിട്ടിയതോടെ സ്ഥിരമൊരു നെഗറ്റീവ് ടച്ചായിരുന്നു അര്‍ച്ചനയ്ക്ക് പ്രേക്ഷകര്‍ നല്‍കിയത്. എന്നാല്‍ ഈ മുന്‍വിധികളെ എല്ലാം മാറ്റി മറിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ വണ്‍ ആയിരുന്നു.

ബിഗ് ബോസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ അര്‍ച്ചനയായിരുന്നു. അവസാനഘട്ടം വരെ പോരാടി നിന്നെങ്കിലും പുറത്താവുകയായിരുന്നു. ബിഗ് ബോസിലെത്തിയതിന് ശേഷം അതിലെ താരങ്ങളെല്ലാവരും അടുത്ത സൗഹൃദത്തിലായിരുന്നു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരിചയം ഉണ്ടായിരുന്ന രഞ്ജിനി ഹരിദാസിനെ കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് അര്‍ച്ചന. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രവും നടി പങ്കുവെച്ചിരിക്കുകയാണ്.
ഏതോ ഒരു ഫോള്‍ഡറില്‍ നിന്നും ഈ മനോഹരമായ ചിത്രം കണ്ടെടുത്തു. 2010 ലായിരുന്നു ഈ ചിത്രം എടുത്തത്. അന്നായിരുന്നു ഈ സുന്ദരിയായ സ്ത്രീയെ ഞാന്‍ ആദ്യമായി കാണുന്നത്. ഇവര്‍ എന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തായി മാറുമെന്ന് ഒരിക്കല്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള ചില മനുഷ്യരില്‍ ഒരാള്‍ രഞ്ജിനിയാണെന്നും പറഞ്ഞാണ് അര്‍ച്ചന ചിത്രം പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications