സാബു കുറുക്കനാണ്! മികച്ച പുരുഷന്‍ ബഷീര്‍! ശ്രീനി മടിയനാണ്! അര്‍ച്ചനയുടെ വെളിപ്പെടുത്തലുകള്‍ ഇങ്ങനെ!

Recommended Video

പുറത്തെത്തി അർച്ചനയുടെ വെളിപ്പെടുത്തൽ! | filmibeat Malayalam

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് അര്‍ച്ചന സുശീലന്റേത്. വിവിധ പരമ്പരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച അഭിനേത്രിക്ക് പൊതുവെ നെഗറ്റീവ് ഇമേജാണ്, കാരണം വേറൊന്നുമല്ല അവതരിപ്പിച്ചതിലേറേയും വില്ലത്തി കഥാപാത്രങ്ങളാണ്. സീരിയലിനും അപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ താന്‍ വേറൊയൊരാളാണെന്ന് താരം നേരത്തെ തന്നെ തെളിയിച്ചിരുന്നു. അവശത അനുഭവിക്കുന്നവരെ സഹായിച്ചും മറ്റുമൊക്കെയായി താരം നടത്തിയ സാമൂഹ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസിലേക്ക് ടെലിവിഷനിലെ പ്രിയ താരങ്ങളാണ് എത്തുന്നതെന്നറിഞ്ഞിരുന്നുവെങ്കിലും അവസാന നിമിഷമാണ് അന്തിമ ലിസ്റ്റ് പുറത്തുവിട്ടത്.

ദീപന്‍ മുരളി, ശ്രിനിഷ് അരവിന്ദ്, പേളി മാണി തുടങ്ങിയവര്‍ക്കൊപ്പം അര്‍ച്ചന സുശീലനും ബിഗ് ബോസിലേക്കെത്തിയിരുന്നു. നൂറാം ദിനം ലക്ഷ്യമാക്കി കുതിക്കുന്ന പരിപാടി അവസാന വാരത്തിലേക്ക് കടക്കുന്നതിനിടയിലാണ് താരം പുറത്തേക്ക് പോയത്. സാബു, പേളി, ഷിയാസ് എന്നിവര്‍ക്കൊപ്പമായിരുന്നു അര്‍ച്ചനയും നോമിനേഷനില്‍ ഇടംപിടിച്ചത്. പ്രേക്ഷകരുടെ വോട്ടിങ്ങും താരങ്ങളുടെ പ്രകടനവും പരിഗണിച്ചാണ് പുറത്തേക്ക് പോവുന്നയാളെ തീരുമാനിച്ചത്. പുറത്തേക്ക് പോവുമെന്ന് താന്‍ നേരത്തെ പ്രതീക്ഷിച്ചിരുന്നതായും സന്തോഷത്തോടെയാണ് ഇറങ്ങുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു. ബിഗ് ഹൗസില്‍ നിന്നും മോഹന്‍ലാലിന് അരികിലേക്കെത്തിയ താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞല്ലോ

ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞല്ലോ

ബിഗ് ബോസില്‍ ഇത്രയും നാള്‍ തുടരാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വ്യത്യസ്ത സ്വഭാവക്കാരായ 16 പേര്‍ക്കൊപ്പം കഴിയുകയെന്നത് ചില്ല റ കാര്യമല്ലല്ലോ, പുറത്താവുമെന്ന് പ്രതീക്ഷിച്ചിരുന്നു. ബിഗ് ഹൗസില്‍ നിന്നും പുറത്തെത്തിയപ്പോള്‍ സന്തോഷം തോന്നുന്നുവെന്നും താരം പറയുന്നു. നിറപുഞ്ചിരിയോടെയാണ് താരം മോഹന്‍ലാലിന് അരികിലേക്കെത്തിയത്. എല്ലാവരേയും കണ്ടപ്പോള്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ലെന്നും താരം പറഞ്ഞിരുന്നു. ഇത്തവണത്തെ എലിമിനേഷനില്‍ ആരാവും പുറത്തുപോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നേരത്തെ തന്നെ സജീവമായിരുന്നു. തുല്യ ശക്തരായ നാല് പേരായിരുന്നു നോമിനേഷനില്‍ ഉണ്ടായിരുന്നത്.

മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തല്‍

മത്സരാര്‍ത്ഥികളെക്കുറിച്ചുള്ള വിലയിരുത്തല്‍

പുറത്തെത്തിയ അര്‍ച്ചനയോട് മറ്റ് മത്സരാര്‍ത്ഥികളെക്കുറിച്ച് മോഹന്‍ലാല്‍ ചോദിച്ചിരുന്നു. ഓരോരുത്തരെക്കുറിച്ചും കൃത്യമായ വിലയിരുത്തലുകളാണ് താരം നടത്തിയത്. ഏത് കാര്യത്തിലായാലും തന്റെ നിലപാട് കൃത്യമായി വ്യക്തമാക്കുന്ന താരമാണ് അര്‍ച്ചന. രഞ്ജിനി ഹരിദാസിന്റെ ഗെയിം പ്ലാന്‍ തനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല, എല്ലാവരേയും കെയര്‍ ചെയ്യുന്നയാളാണ് പേളി, പാവവുമാണ്. ഹിമയുടെ തുറന്ന നിലപാടുകള്‍ ഇഷ്ടമാണെങ്കിലും പലപ്പോഴും ആലോചിക്കാതെയാണ് പെരുമാറാറുള്ളത്. അഞ്ജലി നല്ല കുട്ടിയാണ് പക്ഷേ, കൂടുതല്‍ അടുത്തറിയാന്‍ കഴിഞ്ഞിരുന്നില്ല. ദിയ തന്റെ അടുത്ത കൂട്ടുകാരിയാണ്, പലപ്പോഴും നിയന്ത്രണമില്ലാതെയാണ് പെരുമാറാറുള്ളത്. അനൂപേട്ടന്‍ കാണുമ്പോഴുള്ള വണ്ണമൊക്കെയേ ഉള്ളൂ, ആളോരു പാവമാണ്.

 ശ്രീനിയുടെ പ്രണയം

ശ്രീനിയുടെ പ്രണയം

ബിഗ് ഹൗസില്‍ എല്ലാവരേയും രസിപ്പിക്കുന്നയാളാണ് സുരേഷേട്ടന്‍. സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ആളാണ് അതിഥി. ചെറിയ പോരായ്മകളുണ്ടെങ്കിലും നല്ല കുട്ടിയാണ്. പൊതുവെ മടിയുള്ള കൂട്ടത്തിലാണ് ശ്രിനിഷ്. ഒരു പ്രശ്‌നത്തിനും പോവാത്തയാളുമാണ്. ശ്രീനിയെ നേരത്തെ അറിയാം. ബിഗ് ബോസിലെത്തിയ ആദ്യ നാളുകളില്‍ ശ്രീനിയും അര്‍ച്ചനയും അടുത്ത സുഹൃത്തുക്കളായിരുന്നു.എന്നാല്‍ പിന്നീടാണ് അത് മാറിയത്. പേളിയുമായുള്ള പ്രണയത്തിന് ശേഷമുള്ള ശ്രീനിയെ തനിക്കറിയില്ലെന്നും താരം പറയുന്നു. ഇവരുടെ പ്രണയത്തിലും കാട്ടിക്കൂട്ടലിലുമൊക്കെ അര്‍ച്ചന അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ആണുങ്ങളില്‍ മികച്ചത് ബഷീര്‍

ആണുങ്ങളില്‍ മികച്ചത് ബഷീര്‍

ബിഗ് ബോസിലെ പുരുഷന്‍മാരില്‍ മികച്ചത് ബഷീറാണ്. ശക്തനായ മത്സരാര്‍ത്ഥിയുമായിരുന്നു. എന്നാല്‍ ദേഷ്യം വരുമ്പോള്‍ ഒന്നും നോക്കാതെ പെരുമാറുന്ന പ്രകൃതക്കാരനുമാണ്.എല്ലാവരും കളിയാക്കുമ്പോള്‍ വ്യക്തിപരമായി എടുക്കുന്നയാളാണ് ഷിയാസ്, അവനൊരു പാവമാണ്. സ്മാര്‍ട്ടായി ഗെയിം കളിക്കുന്ന സാബു കുറുക്കനാണ്. എല്ലാവരേയും സഹായിക്കുന്നുണ്ടെങ്കിലും പ്രശ്‌നമുണ്ടാക്കാനും അദ്ദേഹം മുന്നിലുണ്ട്.

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെക്കുറിച്ച്

മോഹന്‍ലാലിനെ രമേഷ് എന്ന് സംബോധന ചെയ്താണ് അര്‍ച്ചനയെത്തിയത്. ക്യാമറയോട് സംസാരിക്കുന്നതിനിടയില്‍ എന്നും രമേഷ് എന്ന പേരായിരുന്നു താരം വിളിച്ചത്. തുണി കഴുകുന്ന ടാസ്‌ക്കില്‍ ഇതൊക്കെ രമേഷിന്റേതായിരിക്കുമെന്നും താരം പറഞ്ഞിരുന്നു. രമേഷിനോട് സംസാരിക്കുന്നതിനെക്കുറിച്ച് പലരും താരത്തെ കളിയാക്കിയിരുന്നു. മത്സരാര്‍ത്തികളെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയായാണ് താരത്തോട് തന്നെക്കുറിച്ച് പറയാനായിരുന്നു മോഹന്‍ലാല്‍ ആവശ്യപ്പെട്ടത്. പെര്‍ഫക്ട്, നിങ്ങളാണെന്റെ സൂപ്പര്‍ ഹീറോയെന്നായിരുന്നു താരം പറഞ്ഞത്.

ആരാധകര്‍ക്ക് നിരാശ

ആരാധകര്‍ക്ക് നിരാശ

അപ്രതീക്ഷിതമായ പുറത്താവലില്‍ അര്‍ച്ചനയുടെ ആരാധകര്‍ നിരാശയിലാണ്. ഇത്തരമൊരു കാര്യത്തെക്കുറിച്ച് പ്രതീക്ഷിച്ചിരുന്നില്ലെന്നും ടാസ്‌ക്കുകളും മറ്റ് കാര്യങ്ങളും കൃത്യമായി കൈകാര്യം ചെയ്തിരുന്ന താരത്തെ പുറത്താക്കിയത് അത്ര നല്ല തീരുമാനമല്ലെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. നന്നായി പെര്‍ഫോം ചെയ്യുന്നവരെ പുറത്താക്കുകയും ഒന്നും ചെയ്യാത്തവരെ പരിപാടിയില്‍ നിലനിര്‍ത്തുന്നതുമായ നിലപാടാണ് ബിഗ് ബോസിന്റേതുമെന്നും ഇവര്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ചര്‍ച്ചകളാണ് നടക്കുന്നത്. ഫിനാലെയിലേക്ക് വരെ എത്താവുന്ന മത്സരാര്‍ത്ഥികളിലൊരാളായ അര്‍ച്ചനയെ പുറത്താക്കിയത് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി ദീപന്‍ മുരളിയും രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X