പരസ്പരം മുഖം കൊടുക്കുന്നില്ല, പഴയ വൈബോ സന്തോഷമോ ഇല്ല, നിരന്തരം സോളോ ട്രിപ്പും; ജീവയും അപർണയും അകൽച്ചയിൽ?
ജീവ ജോസഫും അപർണ തോമസും ഏറെ ആരാധകരുള്ള താരജോഡിയാണ്. അവതാരകനായി എത്തി മോഡൽ, വ്ലോഗർ, നടൻ തുടങ്ങിയ നിലകളിൽ സജീവമാണ് ഇന്ന് ജീവ ജോസഫ്. അപർണയുടെ കരിയറും ചെറിയ ടിവി പ്രോഗ്രാമുകളിലൂടെയാണ് ആരംഭിച്ചത്. ഇന്ന് പത്ത് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സുള്ള ബ്യൂട്ടി, ഫാഷൻ വ്ലോഗറും മോഡലുമാണ് അപർണ. കുറച്ചുകാലം ക്യാബിൻ ക്രൂവായും അപർണ ജോലി ചെയ്തിട്ടുണ്ട്.
ശേഷമാണ് ആ ജോലി ഉപേക്ഷിച്ച് സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായി സജീവമായി പ്രവർത്തിച്ച് തുടങ്ങിയത്. വലിയൊരു ഇടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം ഇരുവരുടേയും യുട്യൂബ് ചാനലിൽ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഇരുവരും ഒരുമിച്ച് വാങ്ങിയ ഏറ്റവും പുതിയ ഡ്യൂപ്ലക്സ് ഫ്ലാറ്റിന്റെ വിശേഷങ്ങളാണ് വീഡിയോയിൽ പങ്കിടുന്നത്.

ഫ്ലാറ്റിന്റെ ഇന്റിരീയർ എല്ലാം അതിമനോഹരമായാണ് ഇരുവരും ചെയ്തിരിക്കുന്നത്. ലക്ഷ്വറി ഫീൽ നൽകുന്നതാണ് ഓരോ മുക്കും മൂലയും. ഫ്ലാറ്റിന് ഇന്റീരിയർ ചെയ്ത ടീമിന്റെ പ്രതിനിധിയും ഇരുവർക്കും ഒപ്പം വീഡിയോയിൽ ഉടനീളം ഉണ്ടായിരുന്നു. മൂന്ന് ലക്ഷത്തിന് അടുത്ത് വ്യൂസ് രണ്ട് ദിവസം കൊണ്ട് വീഡിയോ നേടി. അതേസമയം ഇരുവരുടേയും പുതിയ വീഡിയോ ആരാധകർക്കിടയിൽ ചർച്ചയുമായി.
ജീവയ്ക്കും അപർണയ്ക്കും ഇടയിൽ പഴയൊരു കെമിസ്ട്രി കാണുന്നില്ലെന്നും എന്തൊക്കയോ എവിടെയോക്കയോ മിസ്സിങ്ങായി തോന്നുന്നുവെന്നുമാണ് കമന്റുകൾ. റെഡ്ഡിറ്റ് യൂസേഴ്സിന് ഇടയിലും ഇരുവരുടേയും ഹോം ടൂർ വീഡിയോ ചർച്ചയായി മാറി. ഇരുവരും വേർപിരിഞ്ഞുവോ എന്ന സംശയമാണ് ആരാധകർക്ക്. അങ്ങനൊരു തോന്നൽ വരാനുള്ള കാരണവും ആരാധകർ കമന്റിൽ കുറിച്ചിട്ടുണ്ട്.
ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകൾ ഇപ്പോൾ പോസ്റ്റ് ചെയ്യാറില്ലെന്നും രണ്ടുപേരും സോളോ ട്രിപ്പുകളാണ് ഏറെയും നടത്താറുള്ളതെന്നും അകൽച്ചയുള്ളതായി തോന്നുന്നുവെന്നും ചിലർ കുറിച്ചു. ഇവർക്കിടയിൽ എന്തോ ഒന്ന് ശരിയായില്ലെന്നൊരു ഫീലിങ്. ഹോം ടൂർ വീഡിയോ പോലും ഇന്റീരിയർ ചെയ്ത ടീമിന്റെ നിർബന്ധം മൂലം ഒരുമിച്ച് ചെയ്തതാണെന്ന് തോന്നുന്നു. മുമ്പ് ഉണ്ടായിരുന്ന ആ വൈബ് ഇപ്പോൾ ജീവയ്ക്കും അപർണയ്ക്കും ഇടയിൽ ഇല്ല.
തമ്മിൽ ഒരു ഇന്ററാക്ഷൻ പോലും ഇല്ല. അവർ ഇന്റീരിയർ ഡിസൈനറോടാണ് മാത്രമാണ് സംസാരിക്കുന്നത്. മാത്രമല്ല ഈ വീഡിയോ ഏകദേശം മൂന്ന് മാസം മുമ്പ് ചിത്രീകരിച്ചതാണ്. പരസ്പരം മുഖം കൊടുക്കുന്നില്ല ഇരുവരും. ജീവയ്ക്ക് കാര്യങ്ങൾ കൂളായി കൈകാര്യം ചെയ്യാനും മറച്ച് പിടിക്കാനും അറിയാം. പക്ഷെ കാര്യങ്ങൾ ഒന്നും പഴയതുപോലെ അല്ലെന്നത് അപർണയുടെ മുഖത്ത് വ്യക്തമാണ്.

ഐഡിയൽ കപ്പിള്‍... ഇവരെപ്പോലെ ആകണം എന്നൊക്കെ വിചാരിച്ചിരുന്നു. ഇപ്പോൾ ഇവരുടെ അകൽച്ച കാണുമ്പോൾ വിഷമം തോന്നുന്നു. പ്രണയദിനത്തിൽ പോലും ഒരുമിച്ചുള്ള ഒരു പോസ്റ്റ് കണ്ടില്ല. മാത്രമല്ല ഒരുമിച്ചുള്ള യാത്രകൾ ഇല്ല. ഏറെയും സോളോ ട്രിപ്പുകളാണ് നടത്തുന്നത് എന്നിങ്ങനെ നീളുന്നു ആരാധകരുടെ പ്രതികരണങ്ങൾ. ദാമ്പത്യത്തിന്റെ പതിനൊന്നാം വർഷത്തിലാണ് ഇരുവരും.
ഒരു വർഷത്തെ പ്രണയത്തിനുശേഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. ഇരുവരും ഒരു ചാനലിൽ ജോലി ചെയ്തിരുന്നപ്പോഴാണ് പരിചയപ്പെട്ടതും പ്രണയത്തിലായതും. ഇന്ന് കാണുന്ന സൗഭാഗ്യങ്ങൾ എല്ലാം ഇരുവരും ഒരുമിച്ച് സമ്പാദിച്ചതാണ്. സിനിമയോടായിരുന്നു ജീവയ്ക്ക് താല്‍പര്യം. മറ്റേതൊരു മേഖലയില്‍ പോയാലും സിനിമയില്‍ എത്തില്ലെന്നായിരുന്നു കരുതിയത്.
സുഹൃത്തുക്കള്‍ക്കൊപ്പം പോയപ്പോൾ സരിഗമപ ഓഡീഷനില്‍ പങ്കെടുത്തു. അങ്ങനെയാണ് അവതാരകനായത്. സരിഗമപയില്‍ വന്നതോടെയാണ് ജീവയുടെ കരിയര്‍ മാറിമറിഞ്ഞതും. ചില സിനിമകളിൽ ഇതിനോടകം ജീവ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു. ജെയിംസ് ആന്റ് ആലീസ് എന്ന സിനിമയിൽ അപർണയും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications

















