»   » വീഡിയോയ്ക്കെതിരെ മോശം പരാമര്‍ശവുമായി നേരിട്ടു വരട്ടെ, മുഖത്തിന്റെ ഷേപ്പ് കാണില്ലെന്ന് നടി!

വീഡിയോയ്ക്കെതിരെ മോശം പരാമര്‍ശവുമായി നേരിട്ടു വരട്ടെ, മുഖത്തിന്റെ ഷേപ്പ് കാണില്ലെന്ന് നടി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഫോര്‍ബ്സിന്റെ സെക്‌സിയസ്റ്റ് ഏഷ്യന്‍ വുമണ്‍ കാറ്റഗറിയില്‍ മൂന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ടെലിവിഷന്‍ താരമാണ് നിയ ശര്‍മ്മ. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റു പിടിക്കുന്നത്.

നാണമില്ലേ ഇത്തരം വീഡിയോകള്‍ പോസ്റ്റു ചെയ്യാന്‍ എന്ന് സോഷ്യല്‍ മീഡിയ  ഉറഞ്ഞു തുള്ളിനില്‍ക്കുമ്പോള്‍ അതിനു കൃത്യമായ ഉത്തരങ്ങളും  നിയയുടെ പക്കലുണ്ട്...

ദീപികയെയും പ്രിയങ്കയെയും പിന്തള്ളി

ബോളിവുഡ് താര റാണിമാരായ ദീപിക പദുകോണ്‍, പ്രിയങ്ക ചോപ്ര ,കത്രീന കൈഫ് എന്നിവരെ പിന്തള്ളിയാണ് നിയ ഏഷ്യയിലെ സെക്‌സിയസ്റ്റ് വുമണ്‍ പട്ടികയില്‍ മൂന്നാമതായത്

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ

രണ്ടു ദിവസം മുന്‍പ് നിയ ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിപ്പോള്‍ വിമര്‍ശനങ്ങള്‍ നേരിടുന്നത്. നിയയുടെ കില്ലര്‍ ഡാന്‍സ് ചുവടുകളാണ് വീഡിയോയില്‍ ഉളളത്.

സോഷ്യല്‍ മീഡിയയുടെ പ്രതികരണം

വീഡിയോ കണ്ട ഒട്ടേറെ പേര്‍ നടിയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. നാണമില്ലേ ഇങ്ങനെയുളള ചീപ്പ് വീഡിയോകള്‍ പോസ്റ്റു ചെയ്യാന്‍ എന്നാണ് ചിലരുടെ ചോദ്യം.

നിയയുടെ പ്രതികരണം

താന്‍ മാന്യമായ വസ്ത്രം ധരിച്ചാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതെന്നാണ് നിയ പറയുന്നത്. വാര്‍ത്തയുടെ തലക്കെട്ടാവാന്‍ ഉദ്ദേശിച്ചുകൊണ്ടായിരുന്നില്ല ആ വീഡിയോ പോസ്റ്റ് ചെയ്തതെന്നും നടി പറയുന്നു.

മദ്യപിച്ചു ലക്കുകെട്ട ചിത്രമൊന്നുമല്ലല്ലോ

മദ്യപിച്ചു ലക്കുകെട്ടിരിക്കുന്ന വീഡിയോയും ചിത്രവുമൊന്നുമല്ലല്ലോ താന്‍ പോസ്റ്റ് ചെയ്തതെന്നാണ് നിയ ചോദിക്കുന്നത്. ഒരു മ്യുസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനിടെ തന്റെ സുഹൃത്തുക്കള്‍ പകര്‍ത്തിയ വീഡിയോ ആണിത് .

ആരെങ്കിലും ചോദ്യവുമായി വരട്ടെ

വീഡിയോയെ കുറിച്ച് മോശം പരാമര്‍ശങ്ങളുമായി ആരെങ്കിലും നേരിട്ടു വന്നാല്‍ അവരുടെ മുഖത്തടിക്കുമെന്നും നടി പറയുന്നു.

ഇത് ഇന്ത്യയോ അഫ്ഗാനിസ്ഥാനോ

ഇത്തരം ആരോപണവുമായി എത്തുന്നവര്‍ ഇന്ത്യയില്‍ സ്ത്രീകളുടേ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയാണ് ചെയ്യുന്നതെന്നു നിയ പറയുന്നു. ശിരസ്സു മുതല്‍ കാല്‍ പാദം വരെ മറയ്ക്കാന്‍ ഇത് ഇന്ത്യയോ അഫ്ഗാനിസ്ഥാനോ എന്നാണ് നിയ ചോദിക്കുന്നത്

നിയ ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ

നിയ ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ

English summary
Sexiest television star' Nia Sharma landed in a soup after she posted a video of herself where she is seen grooving in skimpy clothes. While some lauded her for this act, the others have slammed by calling it shameless and cheap.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam