പേളിക്ക് പ്രണയമാണെന്ന് സുരേഷ്.. ജീവിതം വെച്ച് കളിക്കരുത്.. പൊട്ടിക്കരഞ്ഞ് താരങ്ങള്‍! കാണൂ!

By Nimisha

വ്യത്യസ്ത സ്വഭാവവും നിലപാടുകളുമുള്ള 16 പേരുമായാണ് ബിഗ് ബോസ് മലയാളം തുടങ്ങിയത്. ആരോഗ്യപരമായ കാരണങ്ങളാലായിരുന്നു ചിലര്‍ പരിപാടിയില്‍ നിന്നും പിന്‍വാങ്ങിയത്. മറ്റുചിലരാവട്ടെ പെര്‍ഫോമന്‍സിന്റെയും പ്രേക്ഷകരുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പുറത്തായത്. പുറത്തുപോയവരില്‍ നിന്നും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഹിമ ശങ്കര്‍ പരിപാടിയിലേക്ക് തിരിച്ചെത്തിയിരുന്നു. പ്രേക്ഷകരുടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. മത്സരാര്‍ത്ഥികള്‍ ആരും താരത്തെ പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിതമായെത്തിയ താരത്തിന് മികച്ച സ്വീകരണമാണ് നല്‍കിയത്.

ബിഗ് ബോസിലെ ശക്തരായ രണ്ട് മത്സരാര്‍ത്ഥികളായ പേളി മാണിയേയും അരിസ്‌റ്റോ സുരേഷിനെയും കുറിച്ചുള്ള ചര്‍ച്ചകളാണ് കഴിഞ്ഞ ദിവസം നടന്നത്. പേളിയോട് അദ്ദേഹം പ്രകടിപ്പിക്കുന്ന അമിത സ്‌നേഹം പിന്നീട് വിനയായിത്തീരുമെന്ന്് താരങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിരുന്നു. മത്സരം കനക്കുന്തോറും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ബന്ധവും വഷളായിക്കൊണ്ടിരിക്കുകയാണ്. രഞ്ജിനിയും സാബുവും അനൂപും അതിഥിയും ഷിയാസുമൊക്കെ ഇക്കാര്യത്തെക്കുറിച്ച് ഇരുവരോടും സംസാരിച്ചിരുന്നു.

പേളിയും സുരേഷും തമ്മിലുള്ള ബന്ധം

പേളിയും സുരേഷും തമ്മിലുള്ള ബന്ധം

ബിഗ് ബോസ് ആരംഭിച്ചപ്പോള്‍ മുതല്‍ത്തന്നെ പേളിയും ശ്രിനിഷും സുരേഷും ഒരു ഗ്യാങ്ങായിരുന്നു. മറ്റുള്ളവരെക്കുറിച്ചും ഹൗസില്‍ നടക്കുന്ന കാര്യത്തെക്കുറിച്ചും എവിമിനേഷനെക്കുറിച്ചുമൊക്കെ ഇവര്‍ സംസാരിക്കാറുണ്ട്. മത്സരത്തില്‍ നിന്നും പിന്‍വാങ്ങാനായി പോയ പേളിയെ ശക്തമായ പിന്തുണ നല്‍കി തിരികെയെത്തിച്ചതും ഇവരാണ്. തന്നോട് സുരേഷ് പ്രകടിപ്പിക്കുന്ന സ്‌നേഹത്തെക്കുറിച്ച് പേളിക്ക് കൃത്യമായി അറിയാമായിരുന്നു. ശ്രിനിഷും പേളിയും തമ്മിലുള്ള ബന്ധത്തെ പലരും തെറ്റായി വ്യാഖാനിച്ചപ്പോഴും അദ്ദേഹം ഇടപെട്ടിരുന്നു.

സുരേഷിന്റെ  അമിത സ്‌നേഹം

സുരേഷിന്റെ അമിത സ്‌നേഹം

താന്‍ നല്‍കിയ സ്വാതന്ത്ര്യം അദ്ദേഹം ദുരപയോഗം ചെയ്യുകയാണ് അദ്ദേഹമെന്ന് ഒരിടയ്ക്ക് പേളി പറഞ്ഞിരുന്നു. എന്നാല്‍ പേളിയെക്കുറിച്ച് മറ്റുള്ളവര്‍ അപവാദം പറയുമ്പോഴും വഴക്കടിക്കാനെത്തുമ്പോഴും തനിക്ക് നോക്കിയിരിക്കാനാവില്ലെന്നും താന്‍ ഇടപെട്ട് പോവുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പേളിയെ സംരക്ഷിക്കുന്ന സുരേഷിന്റെ നിലപാട് പലപ്പോഴും ചോദ്യചിഹ്നമായി മാറിയിരുന്നു. ഇത് നിനക്ക് വിനയായി മാറുമെന്നും അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണമെന്നും രഞ്ജിനിയുള്‍പ്പടെയുളളവര്‍ പറഞ്ഞിരുന്നു.

പ്രണയമാണെന്ന് അറിയാമായിരുന്നു

പ്രണയമാണെന്ന് അറിയാമായിരുന്നു

പേളിക്ക് തന്നോട് പ്രണയമാണെന്ന കാര്യത്തെക്കുറിച്ച് അറിയാമെന്നും ഇതറിഞ്ഞപ്പോഴാണ് താന്‍ പരിപാടിയില്‍ നിന്നും മടങ്ങിപ്പോവാന്‍ തീരുമാനിച്ചതെന്നും കഴിഞ്ഞ ദിവസം സുരേഷ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ തുറന്നുപറച്ചിലില്‍ മത്സരാര്‍ത്ഥികള്‍ ഞെട്ടിയിരുന്നു. തനിക്ക് സുരേഷിനോട് പ്രണയമൊന്നും തോന്നിയിരുന്നില്ല. പക്ഷേ അദ്ദേഹത്തെ അവഗണിക്കാനാവില്ലെന്നും പേളി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ധാരണ അങ്ങനെയാണെങ്കില്‍ അതുപോലെയിരിക്കട്ടെയെന്നും താരം പറഞ്ഞിരുന്നു.

പൊട്ടിക്കരച്ചിലോടെ താരങ്ങള്‍

പൊട്ടിക്കരച്ചിലോടെ താരങ്ങള്‍

വികാരഭരിതമായ രംഗങ്ങളായിരുന്നു പിന്നീട് അരങ്ങേറിയത്. പേളി ഒരു ഭാഗത്തുനിന്നും കരയുമ്പോള്‍ മറുഭാഗത്ത് നിന്ന് സുരേഷ് കരയുന്നു. ഇതായിരുന്നു അവസ്ഥ. എന്തിനാണ് എല്ലാവരും തന്‍രെ കാര്യത്തില്‍ ഇടപെടുന്നത്, എല്ലാവരും അവരവരുടെ കാര്യം നോക്കി ജീവിച്ചാല്‍പ്പോരെയെന്ന് പേളി ചോദിച്ചിരുന്നു. തന്റെ സുഹൃത്തുക്കളാണ് തന്നെക്കുറിച്ച് അപവാദം പറയുന്നതെന്നും അവരെ തിരിച്ചറിയാന്‍ സമയമെടുത്തുമെന്നുമായിരുന്നു സുരേഷ് പറഞ്ഞത്.

 പേളിയുടെ കരച്ചില്‍

പേളിയുടെ കരച്ചില്‍

സുരേഷുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ് പലരും തന്നെ മോശക്കാരിയാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പേളിയുടെ പരാതി. സുരേഷിനോടോ ശ്രിനിഷിനോടോ തനിക്ക് പ്രണയമൊന്നും തോന്നിയിട്ടില്ല. സുരേഷ് തന്നെ പ്രണയിക്കുകയാണെങ്കില്‍ പ്രണയിച്ചോട്ടെയെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവത്തില്‍ താന്‍ അസ്വസ്ഥയാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള പെരുമാറ്റമായിരുന്നു പേളിയുടേത്. ആശ്വാസത്തിനായി ശ്രിനിഷിനരികിലെത്തിയപ്പോള്‍ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞുവെങ്കിലും കാര്യം പറഞ്ഞിരുന്നില്ല.

അരിസ്‌റ്റോ സുരേഷ് പൊട്ടിക്കരഞ്ഞു

അരിസ്‌റ്റോ സുരേഷ് പൊട്ടിക്കരഞ്ഞു

പേളി തന്നെ ക്രിയേറ്റ് ചെയ്ത പ്രശ്‌നമാണ് ഇതെന്നും സുരേഷിനെക്കുറിച്ച് പേളി നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നുവെന്നും രഞ്ജിനി തുറന്നുപറഞ്ഞിരുന്നു. പേളിയോട് കാണിക്കുന്ന അമിത സ്‌നേഹം നിര്‍ത്തണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. ഇത് കേട്ട് ദേഷ്യം വന്ന പേളി ബാത്ത്‌റൂമിലേക്ക് ഓടിക്കയറുകയായിരുന്നു. ഇതോടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തി സുരേഷ് പൊട്ടിക്കരഞ്ഞത്. തങ്ങളുടെ ജീവിതം വെച്ച് ഇങ്ങനെ കളിക്കരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X