തക്കാളിക്കറി ഇത്ര ഭീകരനോ!! ബിഗ്ബോസിൽ തക്കാളി വില്ലനായി, സാബുവിനെതിരെ വെല്ലുവിളിച്ച് അരിസ്റ്റോ

കറിയിൽ സാബു വെള്ളം ഒഴിച്ചതായിരുന്നു സുരേഷിനെ പ്രകോപിപ്പിച്ചത്

Recommended Video

ബിഗ്‌ബോസിൽ സൗഹൃദങ്ങൾക്ക് അപ്പുറം വാശി പോരാട്ടം !

ബിഗ്ബോസ് അതിന്റെ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ കൂടി മാത്രമാണ് ബിഗ്ബോസ് മത്സരാർഥികൾക്ക് ഇവിടെ തുടരാൻ കഴിയുക. ദിവസങ്ങളുടെ എണ്ണം കൂറയുന്തോറും കളിയും മുറുകി വരുകയാണ്. അത് അവരുടെ ബിഗ് ബോസ് ഹൗസിലെ പെരുമാറ്റത്തിൽ നിന്ന് വ്യക്തമാകുന്നുമുണ്ട്. ബിഗ് ബോസ് ഹൗസിൽ വരുന്നതിനു മുൻപും ശേഷവും ഒരുപാട് പുതിയ സൗഹൃദങ്ങൾ രൂപപ്പെടുകയും പഴയ സൗഹൃദങ്ങളുടെ ശോഭ കൊടുന്ന ഒരു കാഴ്ച കണ്ടിരുന്നു. എന്നാൽ 88 ദിവസങ്ങൾ കഴിയുമ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്ന ഒരു കാഴ്ചയാണ് ദൃശ്യമാകുന്നത്.

ജൂണിൽ ആരംഭിച്ച ബിഗ്ബോസ് സെപ്റ്റംബർ അവസാനത്തോടു കൂടി അവസാനിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിനന്റെ ഏറ്റവും പുതിയ സീസൺ ഹിന്ദിയിൽ ആരംഭിച്ചിട്ടുണ്ട്. അതു പോലെ തമിഴും അതിന്റെ അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങുകയാണ്. മോഹൻലാൽ മലയാളത്തിൽ അവതാരകനായി എത്തുമ്പോൾ സൽമാൻഖാൻ ഹിന്ദിയിലും, കമൽഹാസൻ തമിഴിലും നാനി തെലുങ്കിലും എത്തുന്നുണ്ട്. മലയാളം ബിഗ് ബോസ് ഹൗസിലെ പുതിയ കാഴ്ചകൾ ഇങ്ങനെയാണ്.

 സാബുവും സുരേഷും തമ്മിലെ തർക്കം

സാബുവും സുരേഷും തമ്മിലെ തർക്കം

ബിഗ്ബോസ് ഹൗസിലെ ഉറ്റചങ്ങാതിമാരാണ് സാബുവും സുരേഷും. ബിഗ്ബോസിൽ എത്തിയതു മുതൽ ഇവർ ഒരുമിച്ചായിരുന്നു. ഇവർ ചേർന്ന ഗ്രൂപ്പിനെ അധോകം എന്നായിരുന്നു വിളിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇവർക്കിടയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുത്തിരിക്കുകയാണ്. പല ദൃഢ സൗഹൃദങ്ങളും ബിഗ് ബോസിൽ വന്നതിനു ശേഷം പാളി പോയിരുന്നു. ഇപ്പോൾ ഇതു തന്നെയാണ് അരിസ്റ്റോ-സാബു സൗഹൃദത്തിലും സംഭവിച്ചത്.

 ആഹാരത്തെ ചൊല്ലിയുള്ള തർക്കം

ആഹാരത്തെ ചൊല്ലിയുള്ള തർക്കം

88ാം ദിനമായിരുന്നു സാബുവും സുരേഷും തമ്മിൽ തർക്കമുണ്ടായത്. സാബു കറിയുണ്ടാക്കുന്നതിനെ ചൊല്ലിയായിരുന്നു തർക്കം. സാബു കറിയുണ്ടാക്കുന്നത് ശരിയല്ലെന്നായിരുന്നു സുരേഷിന്റെ വാദം. കറിയിൽ സാബു വെള്ളം ഒഴിച്ചതായിരുന്നു സുരേഷിനെ പ്രകോപിപ്പിച്ചത്. തുടർന്ന സുരേഷ് ഇതിൽ ഇടപെടുകയും ചെയ്തിരുന്നു. ഇതോടെ കറി നിലത്ത് മറിയുകയായിരുന്നു. ഇതിന്റെ പേരിൽ ഇവരിൽ ഉണ്ടായ സംസാരം വാക്ക് തർക്കത്തിൽ എത്തുകയായിരുന്നു.

 സുരേഷ് പരിഗണന ചൂഷണം ചെയ്യുന്നു

സുരേഷ് പരിഗണന ചൂഷണം ചെയ്യുന്നു

പ്രായത്തിന്റെ ബഹുമാനം തരുമ്പോൾ സുരേഷ് അത് ചൂഷണം ചെയ്യുകയാണെന്ന് സാബു പറഞ്ഞു. ആഹാരം എടുത്ത് എറിയേണ്ടതല്ലെന്നും അത് സുരേഷേട്ടൻ കാണിച്ചത് ശരിയായില്ലെന്നും സാബു കൂട്ടിച്ചേർത്തു. എന്നാൽ കറിയിൽ വെള്ളം ഒഴിച്ചത് തനിയ്ക്ക് ഇഷ്ടമായില്ലെന്ന് സുരേഷ് തിരിച്ചടിച്ചു. വീട്ടിൽ പോയി തന്റെ ഇഷ്ടത്തിനു പാചകം ചെയ്താൽ മതിയെന്നും തരികിടയും കാല് വാരലുമൊക്കെ നമുക്കും അറിയാമെന്നും നമ്മൾ അങ്ങനെ ചെയ്താൽ നിയൊക്കെ നിലത്തു വീണ് നടുഒടിയുമെന്നും സുരേഷ പറഞ്ഞു.

  ആരും ഇടപെടേണ്ട

ആരും ഇടപെടേണ്ട

സാബുവും സുരേഷും തമ്മിൽ വാക്ക് തർക്കുമുണ്ടായപ്പോൾ പ്രശ്നം പരിഹരിക്കാൻ ഷിയാസാണ് ആദ്യം എത്തിയത്. എന്നാൽ ഷിയാസിനെ ഓടിക്കുകയായിരുന്നു. സാബുവാണ് ഷിയാസിനെ വിലക്കിയത്. എന്നാൽ പ്രശ്നം കൂടുതൽ വഷളായപ്പോൾ അർച്ചനയും ഇതിനിടയിലേയ്ക്ക് വരുകയായിരുന്നു. എന്നാൽ അർച്ചനയോടും സുരേഷ് വഴക്കിടുകയായിരുന്നു. അർച്ചനയും സാബുവും സുരേഷുമായിരുന്നു ബിഗ് ബോസ്ഹൗസിലെ സുഹൃത്തുക്കൾ. ഇപ്പോൾ ഇവർക്കിടയിലേയ്ക്കാണ് അഭിപ്രായഭിന്നത ഉണ്ടായിരിക്കുന്നത്.

 ലക്ഷ്വറി ടാസ്ക്കിൽ തിളങ്ങി

ലക്ഷ്വറി ടാസ്ക്കിൽ തിളങ്ങി

ബിഗ്ബോസ് നൽകിയ ലക്ഷ്വറി ടാസ്ക്കിൽ മികച്ച പ്രകടനമായിരുന്നു സാബു കാഴ്ചവെച്ചത്. കുടത്തിലെ ഭൂതം എന്നായിരുന്നു ടാസ്ക്കിന്റെ പേര്. ലക്ഷ്വറി സാധനങ്ങളുടെ പേര് എഴുതിയ കടലാസ് ഒരേ ചീട്ട് കുടങ്ങളിൽ വയ്ക്കും. അതിനു ശേഷം കണ്ണ് കെട്ടിയ മത്സരാർഥി കുടങ്ങൾ തല്ലിപ്പെട്ടിക്കണം. മറ്റ് മത്സരാർഥികൾ ചേർന്ന് ആ ചീട്ട് എടുക്കണം. മത്സരാർഥികളുടെ നിർദ്ദേശ പ്രകാരമായിരിക്കണം ടാസ്ക്കിൽ പങ്കെടുക്കുന്ന ആൾ സഞ്ചരിക്കേണ്ടത്. ടാസ്ക്കിൽ മികച്ച പ്രകടനമായിരുന്നു സാബു കാഴ്ചവെച്ചത്. ഇതാദ്യമായിട്ടാണ് ഇത്രയും ഭക്ഷണസാധനങ്ങൾ ബിഗ്ബോസ് മത്സരാർഥികൾക്ക് ലഭിക്കുന്നതെന്ന് ഇവർ തന്നെ പറയുകയുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X