സ്വന്തം വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ല! ബിഗ് ബോസ് വിട്ടുപോകാന്‍ പ്രയാസം തോന്നുവെന്ന് സുരേഷ്

By Prashant V R

ബിഗ് ബോസ് മലയാളം അവസാനിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പതിനാറ് മല്‍സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയില്‍ എട്ട് പേര്‍മാത്രമാണ് ഇപ്പോഴുളളത്. അപ്രതീക്ഷിത ട്വിസ്റ്റുകളും സംഭവങ്ങളുമൊക്കെയാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ഇത്തവണത്തെ എലിമിനേഷനില്‍ എട്ടില്‍ ആറ മല്‍സരാര്‍ത്ഥികളും ഉള്‍പ്പെട്ടിടുണ്ട്. ഷോയില്‍ എങ്ങനെയെങ്കിലും വിജയിക്കാനുളള തന്ത്രപ്പാടിലാണ് മല്‍സരാര്‍ത്ഥികള്‍ എല്ലാം തന്നെയുളളത്.

ബിഗ് ബോസ് നല്‍കാറുളള ടാസ്‌ക്കുകളെല്ലാം വളരെയധികം ആവേശത്തോടെയാണ് മല്‍സരാര്‍ത്ഥികളെല്ലാം ചെയ്തുതീര്‍ക്കാറുളളത്.ഹിമാ ശങ്കറായിരുന്നു ബിഗ് ബോസിന്റെ കഴിഞ്ഞ എലിമിനേഷന്‍ വഴി പുറത്തുപോയിരുന്നത്. ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് അരിസ്റ്റോ സുരേഷ്. ബിഗ് ബോസ് ഷോയില്‍ അധികമായി നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെടാതെ വ്യക്തി കൂടിയാണ് അദ്ദേഹം. പൊതുവെ ശാന്തസ്വഭാവക്കാരനായ അദ്ദേഹം വലിയ പ്രശനങ്ങളെനാന്നും ഉണ്ടാകാതെയാണ് ബിഗ് ബോസ് ഷോയില്‍ മുന്നോട്ടുപോയിരുന്നത്. കഴിഞ്ഞൊരു എപ്പിസോഡില്‍ ഷോയെക്കുറിച്ച് സുരേഷ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു.

അരിസ്റ്റോ സുരേഷ് പറഞ്ഞത്

അരിസ്റ്റോ സുരേഷ് പറഞ്ഞത്

ബിഗ് ബോസ് ഷോ കഴിയാന്‍ പോവുന്നതിന്റെ വിഷമമായിരുന്നു അരിസ്‌റ്റോ സുരേഷ് പറഞ്ഞിരുന്നത്. മുന്‍പ് ഷോയില്‍നിന്നും പുറത്തുപോവണമെന്ന് പറഞ്ഞ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അരിസ്റ്റോ സുരേഷ്. ബിഗ് ബോസ് ഹൗസില്‍ നടന്ന പ്രശ്‌നങ്ങളുടെയും മാനസിക പ്രയാസങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു അരിസ്റ്റോ സുരേഷ് മുന്‍പ് ഇങ്ങനെ പറഞ്ഞിരുന്നത്. ബിഗ് ബോസിന്റെ കടുത്ത നിബന്ധനങ്ങളും സുരേഷിനെ മുന്‍പ് പുറത്തുപോവണമെന്ന് പറയാന്‍ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിഗ്‌ബോസ് കഴിഞ്ഞ് വിട്ടുപോവുക എന്നുളളത് പ്രയാസമുളള കാര്യമാണെന്ന് പറഞ്ഞിരിക്കുകയാണ് സുരേഷേട്ടന്‍. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു സുരേഷേട്ടന്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

സുരേഷ് സാബുമോനോട്

സുരേഷ് സാബുമോനോട്

സാബുവുമായുളള സംസാരത്തിനിടെ ആയിരുന്നു സുരേഷ് ഇക്കാര്യം പറഞ്ഞത്. താന്‍ ഇത്രയുമധികം ദിവസം ഒരു സ്ഥലത്തും നിന്നിട്ടില്ലെന്നും ബിഗ് ബോസ് വിട്ടുപോകാന്‍ വിഷമം തോന്നുവെന്നും അരിസ്‌റ്റോ സുരേഷ് പറയുന്നു. താന്‍ സ്വന്തം വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ല. നേരത്തെ പലപ്പോഴും ഇവിടെ നിന്നും പോകണമെന്നൊക്കെ തോന്നിയിരുന്നു. എന്നാല്‍ ഷോ അവസാനിക്കാറാകുമ്പോള്‍ ഇപ്പോള്‍ പ്രയാസം തോന്നുന്നുണ്ട്, അരിസ്‌റ്റോ സുരേഷ് സാബു മോനോടായി പറഞ്ഞു.

ബിഗ് ബോസിന്റെ അടുത്ത സീസണ്‍

ബിഗ് ബോസിന്റെ അടുത്ത സീസണ്‍

ബിഗ് ബോസ് വീട്ടിലെ എല്ലാവരോടും വല്ലാത്ത ആത്മബന്ധമായിപ്പോയി എന്നും അരിസ്‌റ്റോ സുരേഷ് സാബുവിന്‌റെ മുന്നില്‍ വെച്ച് പറഞ്ഞിരുന്നു. ബിഗ് ബോസിന്റെ അടുത്ത സീസണില്‍ കുറച്ചു ദിവസത്തേക്കെങ്കിലും തന്നെ ഗ്‌സ്റ്റ് ആയി പങ്കെടുപ്പിക്കുമോ എന്ന് ചോദിച്ചിട്ടുണ്ടെന്നും അരിസ്‌റ്റോ സുരേഷ് സാബുമോനോടായി പറഞ്ഞു. അതേസമയം സുരേഷിനെ പോലെ തന്നെ മറ്റു മല്‍സരാര്‍ത്ഥികളും ബിഗ് ബോസ് കഴിയാന്‍ പോവുന്നതിന്റെ വിഷമം പങ്കുവെച്ചിരുന്നു. മുന്‍പ് പുറത്തുപോകണമെന്ന് പറഞ്ഞവരുടെ എല്ലാം മനസ് ഇപ്പോള്‍ മറ്റൊരു രീതിയിലാണുളളത്.

ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ

ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലെ

ബിഗ് ബോസിന്റെ മലയാളം പതിപ്പ് 82 എപ്പിസോഡുകള്‍ പിന്നിട്ടാണ് മുന്നേറുന്നത്. ഇനി വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ഷോയില്‍ അവശേഷിക്കുന്നത്. ഗ്രാന്റ് ഫിനാലെയിലേക്ക് ഇനി അധിക ദൂരമില്ലെന്നും വ്യക്തിപരമായ വൈകാരികതകള്‍ മാറ്റിവെച്ച് മല്‍സരം എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കഴിഞ്ഞ എപ്പിസോഡില്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. വ്യത്യസ്തമമാര്‍ന്ന ടാസ്‌ക്കുകളായിരുന്നു കഴിഞ്ഞ എപ്പിസോഡുകളില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് ബിഗ് ബോസ് നല്‍കിയിരുന്നത്.

എലിമിനേഷന്‍

എലിമിനേഷന്‍

ബിഗ് ബോസിന്റെ ഈ ആഴ്ച എലിമിനേഷന്‍ ലിസ്റ്റില്‍ മല്‍സരാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും ഉള്‍പ്പെട്ടിട്ടുണ്ട്. ഷോയില്‍ അവശേഷിക്കുന്ന എട്ട് മല്‍സരാര്‍ത്ഥികളില്‍ ആറ് പേരും പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. സാബുമോന്‍,അര്‍ച്ചന സുശീലന്‍, ശ്രീനിഷ് അരവിന്ദന്‍,പേളി മാണി,അരിസ്‌റ്റോ സുരേഷ്,ബഷീര്‍ ബാസി,സാബുമോന്‍ തുടങ്ങിയവരാണ് ഈയാഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിഥിയും ഷിയാസുമാണ് ഈ ആഴ്ചത്തെ എലിമിനേഷന്‍ ലിസ്‌ററില്‍ ഉള്‍പ്പെടാതിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X