സുരേഷിനെ ചതിച്ചത് സാബുവും രഞ്ജിനിയും!! എല്ലാ പുറത്ത്... ബിഗ് ബോസിനു മുന്നിൽ അപേക്ഷയുമായി സുരേഷ്...
ബിഗ് ബോസ് ഹൗസിൽ ദിനം പ്രതി ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങൾക്കാണ് വേദിയാകുന്നത്. ദിവസം കൂടുന്തോറും കളിയും മുറുകുകയാണ് എന്നതിന്റെ തെളിവാണ് ബിഗ് ബോസ് ഹൗസിൽ ഇപ്പോൾ ഉണ്ടാകുന്ന സംഭവവികാസങ്ങൾ. ചിരിയും കളിയും മാത്രമുണ്ടായിരുന്ന ബിഗ് ബോസ് ഹൗസിലെ ഇപ്പോഴത്തെ സ്ഥിതി അതീവ ഗുരുതരമാണ്. ഇനി പകുതി് ദിനങ്ങളും 11 മത്സരാർഥികളും മാത്രമാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്.
എപ്പോഴത്തേയും പോലെ ഇത്തവണ ബിഗ് ബോസ് മത്സരാർഥികൾ എട്ടിന്റെ പണിയാണ് നൽകിയിരിക്കുന്നത്. ഉത്തമന്റെ തലയാണ് ഇപ്പോൾ ബിഗ് ബോസ് മത്സരാർഥികളുടെ തലവേദന. ബിഗ് ബോസിന്റെ നിർദ്ദേശ പ്രകാരം ശിരസ്സ് മോഷ്ടിക്കാൻ നിർദ്ദേശിച്ചിരിക്കുന്നത് രഞ്ജിനിയേയും സാബുവിനേയുമാണ്. തങ്ങളെ ഏൽപ്പിച്ച ദൗത്യം ഇവർ കൃത്യമായി തന്നെ നിറവേറ്റുന്നുമുണ്ട്. എന്നാൽ ഇവർ പദ്ധതികൾ ഇവർ പ്ലാൻ ചെയ്യുമ്പോൾ പ്രശ്നത്തിലാകുന്നത് മറ്റു ചിലരാണ്. ബിഗ് ബോസ് ഹൗസിൽ കഴിഞ്ഞ ദിവസം നടന്നത് സംഭബഹുലമായ സംഭവവികാസങ്ങൾ

പ്ളാനുകൾ നീക്കി രഞ്ജിനിയും സാബു
ഉത്തമന്റെ തല മോഷ്ടിക്കാനുളള ശ്രമത്തിലായിരുന്നു രഞ്ജിനിയും സാബുവും. പുലർച്ചെ അവരുടെ ഷിഫ്ററിന്റെ സമയം അതിനു വേണ്ടി നല്ലരീതിയിൽ വിനിയോഗിക്കുകയും ചെയ്തു. ഇവരുടെ പദ്ധതി പ്രകാരം തല പോയതിനു ശേഷം ബാക്കിയുള്ളവരെ വിളിച്ചു ഉണർത്താനായിരുന്നു ഇവരുടെ പ്ളാൻ. എന്നാൽ അതിനു മുൻപ് തന്നെ സുരേഷ് ഉണർന്നിരുന്നു.

സുരേഷിന്റെ തലയിലിട്ട് രഞ്ജിനി
എന്നാൽ സുരേഷിനെ കണ്ടതോടെ തല പോയെന്നുള്ള വിവരം രഞ്ജിനി അറിയിച്ചു. സുരേഷിനു പിന്നാലെ അർച്ചനയോടും ഈക്കാര്യം പറഞ്ഞു. രാവിലെ സുരേഷ് പുറത്തിറങ്ങി വന്നെന്നും തല മാറ്റിയത് സുരേഷാണെന്നും രഞ്ജിനി പ്രചരിപ്പിക്കാൻ തുടങ്ങി. എന്നാൽ താൻ അല്ല ഇതു ചെയ്തതെന്നും. താൻ വന്നപ്പോൾ സാബു സിഗരറ്റ് വലിയ്ക്കുകയായിരുന്നെന്നു സുരേഷ് പറഞ്ഞു. എന്നാൽ സുരേഷ് സാബുവിനെ കൂട്ടി പുറത്തേയ്ക്ക് പോകുകയായിരുന്നു. ഈ സമയം അർച്ചനയുടെ മനസ്സിൽ സുരേഷാണ് തലമാറ്റിയത് പിന്നിലെന്ന് പറഞ്ഞ് സമർത്ഥിച്ചു.

സുരേഷിനെതിരെ ആളെ കൂട്ടി
സമയം അഞ്ചേമുക്കാൽ. ഈ സമയം ബഷീറു എഴുന്നേറ്റ് വന്നിരുന്നു. അർച്ചനയുടെ മനസ്സിൽ സംശയം കുത്തിവെച്ചതു പോലെ ബഷീറിന്റേയും മനസ്സിൽ സുരേഷിനേടുള്ള സംശയം രഞ്ജിനി കുത്തിവെച്ചു. അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തിരുന്നു.

കേസ് അന്വേഷിക്കാനെത്തി മുകേഷ്
ഉത്തമന്റെ തല പോയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാനെത്തിയത് മുകേഷ് ആയിരുന്നു. ഇതിന്റെ ഭാഗമായി മോശണവുമായി ബന്ധപ്പെട്ട് ഒരോർത്തരേയും ചോദ്യം ചെയ്തു. ആദ്യം അരിസ്റ്റോ സുരേഷിനെയായിരുന്നു ചോദ്യം ചെയ്തത്. അരിസ്റ്റോയോ മാറ്റി നിർത്തിയാണ് ചോദ്യം ചെയ്തത്. എന്നാൽ ഉണ്ടായ കാര്യങ്ങൾ സുരേഷ് മുകേഷിനോട് പറയുകയായിരുന്നു.

രണ്ടാമത് ചോദ്യം ചെയ്തത് പേളിയെ
പിന്നീട് ചോദ്യം ചെയ്തത് പേളിയെയായിരുന്നു. തനിയ്ക്ക് സാബുവിനെയാണ് സംശയമെന്നും പേളി പറഞ്ഞു. ഇതിന്റെ ഭാഗമായി സാബുവിനെ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ തനിയ്ക്ക് കള്ളനെന്ന് ഇമേജ് പണ്ടെയുണ്ടെന്നും താനല്ല ഇതിനു പിന്നിലെന്നും സാബു പറഞ്ഞു. തനിയ്ക്ക് സംശയം ബിഗ്ബോസിന്റെ ആളുകളെയാണെന്നും സാബു പറഞ്ഞു.

സംശയത്തിന്റെ നിഴലിൽ ബഷീറും
ഹിമ ബഷീറിന്റേയും അനൂപിന്റേയും പേരായിരുന്നു പറഞ്ഞത്. എന്നാൽ അനൂപ് പറഞ്ഞത് തന്റെ സുഹൃത്ത് ബഷീറിന്റെ പേരായിരുന്നു. അതിനു കാരണവും പറഞ്ഞു. അവന്റെ ചെവിയും മുഖവുമൊക്കെ ചുമന്നിരിക്കുന്നുവെന്നും അനൂപ് പറഞ്ഞു. എന്നാൽ അനൂപിന്റെ വാക്ക് പ്രകാരം മുകേഷ് ബഷീറിനെ ചോദ്യം ചെയ്തു. തനിയ്ക്ക് വീട്ടിലുളള ആരേയും സംശയമില്ലെന്ന് ബഷീർ പറഞ്ഞു. താൻ ക്യാമറയിൽ എൻഗേജിഡ് ആയിരുന്നപ്പോഴാണ് സംഭവം നടന്നതെന്ന് അർച്ചനയും പറഞ്ഞു.

മൂന്ന് പേരെ ഒന്നിച്ച് ചോദ്യം ചെയ്തു
എല്ലാവരേയും ഒറ്റയ്ക്ക് ചോദ്യം ചെയ്തതിനു ശേഷം. സാബു , രഞ്ജിനി, അതിഥി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്തിരുന്നു. ആതിഥിയെ ഒറ്റയ്ക്ക് ചോദ്യം ചെയ്തതിനു ശേഷം വിട്ടയക്കുകയായിരുന്നു. എന്നീട്ട് സാബുവിനേയും രഞ്ജിനിയേയും മാത്രം ചോദ്യം ചെയ്തു.സാബുവും രഞ്ജിനിയും സുരേഷിന്റെ പേരാണ് പറഞ്ഞത്.

സത്യം തെളിഞ്ഞു.
ചോദ്യം ചെയ്യലുകൾക്കൊടുവിൽ സത്യം തെളിയുകയായിരുന്നു. സാബുവാണ് ഇതിനുപിന്നിലെന്ന് മുകേഷ് കണ്ടെത്തി. എന്നാൽ ഇതിനു ശക്തമായ പിന്തുണ നൽകിയത് രഞ്ജിനിയാണെന്നും മുകേഷ് കണ്ടെത്തി. എന്നാൽ ഇത് മറ്റുളളവരോട് പറയുകയും ചെയ്തു. കുറ്റം ഇവർ ഏറ്റു പറയുകയും ചെയ്തു.

തനിയ്ക്കെതിരെ ഗൂഡ നീക്കം
ബിഗ് ബോസിൽ തനിയ്ക്കെതിരെ ചിലർ ബുദ്ധി പൂർവ്വം കളിക്കുകയാണെന്ന് സുരേഷ് ബഷീറിനോട് പറഞ്ഞു. എങ്കിൽ എല്ലാം ബിഗ് ബോസിനോടെ തുറന്നു പറയാൻ ബഷീർ ഉപദേശിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സുരേഷ് കൺഫെഷൻ റൂമിലെത്തുകയായിരുന്നു. കരഞ്ഞു കൊണ്ട് സുരേഷ് സംസാരിക്കുകയായിരുന്നു.

തന്നെ ഉപയോഗിക്കുന്നു
തന്നെ പോകാൻ അനുവദിക്കണമെന്ന് സുരേഷ് വീണ്ടും കരഞ്ഞ് കൊണ്ട് ബിഗ് ബോസിനോട് പറഞ്ഞു. മറ്റൊരാളെ തേജോവധം ചെയ്യാനായി തന്നെ ഉപയോഗിക്കുകയാണെന്നും സുരേഷ് പറഞ്ഞു. ഇത് തുടങ്ങിയിട്ട് കുറെ നാളായെന്നും അദ്ദേഹം ബിഗ് ബോസിനു മുന്നിൽ പറഞ്ഞു. എന്നാൽ താൻ ആദ്യമൊക്കെ പിടിച്ചു നിന്നുവെങ്കിലും ഇപ്പോൾ തന്നെ കൊണ്ട് കഴിയില്ലെന്നും സുരേഷ് ബിഗ് ബോസിനോട് പറയുകയായിരുന്നു.

ഇവർക്കൊപ്പം നിൽക്കൻ ആവില്ല
താൻ സാധാരണക്കാരിൽ സാധരണക്കാരനാണെന്നു ഇവടെയുള്ളവരുടെ ബുദ്ധിക്കൊപ്പം തനിയ്ക്ക് പിടിച്ചു നിൽക്കാൻ ആവില്ലെന്നു സുരേഷ് പറഞ്ഞു. എന്നാൽ സുരേഷ് ആത്മ സമീപനം പാലിക്കണെമന്ന് ബിഗ് ബോസ് ഉപദേശിക്കുകയായിരുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട്- ഹോട്ട്സ്റ്റാര്‍/ഏഷ്യാനെറ്റ്


Click it and Unblock the Notifications