മലയാളം ബിഗ്ബോസ് വിന്നർ അരിസ്റ്റോ സുരേഷ് തന്നെ !!അരിസ്റ്റോയെ കുറിച്ച് പേളി പറഞ്ഞത് വൈറലാകുന്നു
ഷോ അതിന്റെ അന്ത്യത്തിലേയ്ക്ക് അടുക്കുന്നതു കൊണ്ടാകാം മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ അത്ര നിസ്സരമല്ല.
Recommended Video

16 മത്സരാർഥികളുമായി ആരംഭിച്ച ബിഗ്ബോസ് റിയാലിറ്റി ഷോ അതിന്റെ അവസാനത്തിലേയ്ക്ക് അടുക്കുകയാണ്. ഇനി വെറും 19 ദിവസം കൂടി മാത്രമേ അംഗങ്ങൾക്ക് ബിഗ്ബോസ് ഹൗസിൽ തുടരാൻ സാധിക്കുകയുളളു. ഇപ്പോൾ എട്ട് മത്സരാർഥികൾ മാത്രമാണ് ബിഗ് ബോസ് ഹൗസിൽ അവശേഷിക്കുന്നത്. ഇവരിൽ ഒരാളാകും വിജയ്.

ഷോ അതിന്റെ അന്ത്യത്തിലേയ്ക്ക് അടുക്കുന്നതു കൊണ്ടാകാം മത്സരാർഥികൾക്ക് ബിഗ് ബോസ് നൽകുന്ന ടാസ്ക്കുകൾ അത്ര നിസ്സരമല്ല. ഫൈനലിനെ ലക്ഷ്യം വെച്ചു കൊണ്ടുള്ള ടാസ്ക്കുകളാണ് ഇവർക്ക് നൽകുന്നത്. ഇത്തവണത്തെ നോമിനേഷൻ വരെ അങ്ങനെയുളളതായിരുന്നു.ബിഗ് ബോസില്‍ ഗ്രാന്‍റ് ഫിനാലെയില്‍ പങ്കെടുക്കാന്‍ യോഗ്യരല്ലാത്തവരെ നോമിനേറ്റ് ചെയ്യാനായിരുന്നു ബിഗ് ബോസ് മത്സരാർഥികളോട് ആവശ്യപ്പെട്ടത്.
നോമിനേഷനു ശേഷവും മത്സരാർഥികളുടെ ചർച്ച ആരാകും വിജയ് എന്നതിനെ കുറിച്ചായിരുന്നു. പ്രേക്ഷകരെ പോലെ മത്സരാർഥികളും അതിന്റെ ആകാംക്ഷയിലാണ്. അരിസ്റ്റോ സുരേഷ് ബിഗ് ബേസ് ഗ്രാന്‍റ് ഫിനാലെയില്‍ വിജയിക്കുമെന്നായിരുന്നു പേളിയുടെ അഭിപ്രായം. അധികം നോമിനേഷൻ ലിസ്റ്റിൽ എത്തിപ്പെടാത്ത ഒരു വ്യക്തിയാണ് അരിസ്റ്റോ. പുറത്ത് വലിയൊരു ഫാൻസ് ഗ്രൂപ്പ് തന്നെ അരിസ്റ്റോയ്ക്ക് ഉണ്ട്. അത് സോഷ്യൽ മീഡിയയിലൂടെ പ്രവർത്തിക്കുന്നതല്ല. ജനപിന്തുണയുളള ഒരു കലാലകാരനാണ് അരിസ്റ്റോ സുരേഷ്. സ്വദേശത്തും വിദേശത്തുമായി അദ്ദേഹത്തിന് ഒരുപാട് ആരാധകരുണ്ട്.


Click it and Unblock the Notifications