ആര്യയുടെ വധുവാകാൻ ഈ കൊച്ചിക്കാരിയുമുണ്ട്; ആദ്യ കൂടിക്കാഴ്ച തന്നെ ഇവർ ഞെട്ടിച്ചു!

ബഹറിനിൽ ബാങ്കിങ് സെക്ടർ ജീവനക്കാരിയാണ് 29 കാരിയായ ആയിഷ ലാൽ.

By Ankitha

ഇപ്പോൾ മിനിസ്ക്രറീൻ ഏറെ ചർച്ച വിഷയം തെന്നിന്ത്യൻ താരം ആര്യയുടെ കല്യാണ റിയാലിറ്റി ഷോയാണ്. അത് മലയാളികൾക്കിടയിൽ ചർച്ച വിഷയമാകാൻ എന്താണ് കാരണം എന്ന് അറിയാമോ? ആര്യയുടെ താര മൂല്യം മാത്രമാണ് എന്ന് കരുതിയിരിക്കുന്നവർക്ക് തെറ്റി. നമ്മുടെ മലയാളത്തിൽ നിന്നും ആര്യയെ സ്വന്തമാക്കാൻ മൂന്ന് തരുണിമണികൾ പോയിട്ടുണ്ട്.

arya

നേരത്തെ പുറത്തുവന്ന വാർത്തകളിൽ മലയാള സിനിമയിലെ രണ്ടു യുവനടിമാരായ ദേവ സൂര്യ, സീതാ ലക്ഷ്മി എന്നിവർ മാത്രമാണ് ഈ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതെന്ന് എന്നാൽ ഇപ്പോഴിത ഒരാൾ കൂടിയുണ്ടത്രേ. കൊച്ചി സ്വദേശിയായ ആയിഷ ലാൽ. ആര്യയെ കേരളത്തിലെ മരുമകനാക്കാൻ ഇവർക്ക് സാധിക്കുമോ എന്ന് നമുക്ക് കാത്തിരുന്നു തന്നെ കാണാം.

പ്രവാസി

പ്രവാസി

കൊച്ചിയാണ് ആയിഷയുടെ സ്വദേശമെങ്കിലും കൂടുംബത്തോടെ ബഹറിനിലാണ് താമസം. ബഹറിനിൽ ബാങ്കിങ് സെക്ടർ ജീവനക്കാരിയാണ് 29 കാരിയായ ആയിഷ ലാൽ. കൂടാതെ സ്വന്തമായി ഇവർ ബിസിനസും നടത്തുന്നുണ്ട്.

എല്ലാം അവിചാരിതം

എല്ലാം അവിചാരിതം

അവിചാരിതമായാണ് ഈ ഷോയിൽ എത്തിയതെന്നു ആയിഷ പറയുന്നു. പ്രത്യേകിച്ച് പ്ലാനിങ്ങോടു കൂടിയല്ല ഈ ഷോയിൽ എത്തിയത്. ഇപ്പോൾ വയസ് 29 ആയി . വിവാഹത്തെ കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നു. മാട്രിമോണിയിൽ വിവാഹത്തിനായി വരനെ തേടിക്കൊണ്ടിരിക്കുമ്പോഴാണ് ആര്യ വധുവിനെ തേടുന്നുവെന്നുള്ള പരസ്യം കണ്ടത്. അങ്ങനെയാണ് ഇവിടെ എത്തിയതെന്നും ആയിഷ പറഞ്ഞു.

 ഇഷ്ടപ്പെട്ടത് നൽകി

ഇഷ്ടപ്പെട്ടത് നൽകി

മത്സരാത്ഥികൾ ആദ്യമായി ആര്യയെ പരിചയപ്പെടുമ്പോൾ തങ്ങൾക്ക് ഇഷ്ടമുള്ളത് സമ്മാനമായി നൽകണം. ഇവിടെ ആയിഷ തന്റെ പ്രിയപ്പെട്ട ആര്യയ്ക്ക് നൽകിയത് ജിഷോക്ക് സ്പോർട്സ് വാച്ചായിരുന്നു. എന്നാൽ അതല്ല അത്ഭുതം ആര്യയ്ക്കും ഏറ്റവും ഇഷ്ടപ്പെട്ട വാച്ചായിരുന്നു അത്. തന്റെ ഇഷ്ടമറിയാതെ ആ സമ്മാനം തനിയ്ക്ക് നൽകിയതിൽ സന്തോഷമുണ്ടെന്നും ആര്യ പറഞ്ഞിരുന്നു.

 16 പേരിൽ രണ്ട് മലായാളികളും

16 പേരിൽ രണ്ട് മലായാളികളും

ആര്യയെ പരിണയിക്കാനുള്ള റിയാലിറ്റി ഷോയിൽ 16 പെൺകുട്ടികളാണ് മത്സരിക്കുന്നത്. അതിൽ 3 പേർ മലയാളികളാണ്. വിവാഹത്തെ കുറിച്ചുള്ള വാർത്ത പുറത്തു വിട്ട ആര്യയ്ക്ക് ഏഴായിരത്തിലധികം ആപേക്ഷകളും ഒരു ലക്ഷത്തിലേറെ ഫോൺ കോളുകളുമാണത്രേ ലഭിച്ചത്. ഇതിൽ നിന്ന് 16 പേരെ മത്സരത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ വിജയിക്കുന്ന ഒരാളായിരിക്കും ആര്യയുടെ ഭാര്യ.

 മത്സരങ്ങൾ

മത്സരങ്ങൾ

കളേഴ്സിന്റെ തമിഴ് പതിപ്പാണ് റിയാലിറ്റി ഷോ സംപ്രേക്ഷണം ചെയ്യുന്നത്. മലയാളത്തിൽ ഫ്ളവേഴ്സ് ചാനലായിരിക്കും ഷോ ടെലികാസ്റ്റ് ചെയ്യുക. തമിഴിൽ ഷോ ആരംഭിച്ചിട്ടേയുള്ളു. ആദ്യ എപ്പിസോഡ് മത്സരാഥികളെ പരിചയപ്പെടുന്നതായിരുന്നു. വരുന്ന എപ്പിസോഡുകളിൽ ഇവർക്കായി നിരവധി മത്സരങ്ങൾ ഉണ്ടാകും. നടി സംഗീതയാണ് ആര്യയ്ക്കൊപ്പം പരിപാടി അവതരിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X