ഒറ്റ കുട്ടിയായി വളരുന്നത് അടിപൊളി, രണ്ട് ബേബിയായാൽ എല്ലാം കോംപ്രമൈസും ഷെയറും ചെയ്യേണ്ടി വരില്ലേ; സൗഭാ​ഗ്യ

ടിക്ക് ടോക്ക് പ്രചാരത്തിലുണ്ടായിരുന്ന കാലത്താണ് സൗഭാ​ഗ്യ വെങ്കിടേഷ് ജനപ്രിയയാകുന്നത്. കോമഡി റീലുകളാണ് സൗഭാ​ഗ്യയെ വൈറലാക്കിയത്. ടിക്ക് ടോക്ക് ബാനായശേഷമാണ് ഇൻസ്റ്റ​ഗ്രാമിലും യുട്യൂബ് ചാനലുമായും സൗഭാ​ഗ്യ സജീവമായത്. ഇന്ന് യുട്യൂബർ മാത്രമല്ല ഒരു നൃത്ത അധ്യാപികയും പെർഫോമറും നടിയുമെല്ലാമാണ്. താര കല്യാൺ ഡാൻസ് അക്കാദമിയിൽ സൗഭാ​ഗ്യയ്ക്ക് കീഴിൽ നിരവധി കുട്ടികളും മുതിർന്നവരും നൃത്തം പഠിക്കുന്നുണ്ട്. നിർധനരായ കുട്ടികളെ ചെറിയ തുകയ്ക്കാണ് പഠിപ്പിക്കുന്നത്.

കുട്ടികളെ ഫ്രീയായി പഠിപ്പിച്ചിട്ടില്ല. മാസം ഫീസ് മറ്റുള്ളതിനെ അപേക്ഷിച്ച് കുറച്ച് മാത്രമെ വാങ്ങിച്ചിട്ടുള്ളു. പിന്നെ പ്രോ​ഗ്രാം ചെയ്യുമ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ അരലക്ഷമോ ഒരു ലക്ഷമോ ചിലവ് ആകും. പക്ഷെ ഇവിടെ ആയിരമോ ആയിരത്തിഅഞ്ഞൂറോ മാത്രമെ ആകൂ. മുഴുവൻ ഫ്രീയായി ചെയ്ത് കൊടുക്കുക എന്നത് സാധ്യമല്ല.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

മാക്സിമം പണം കുറച്ച് വാങ്ങിക്കാൻ ശ്രമിക്കും. ചെറിയ തുക പോലും ചിലപ്പോൾ ചില ആളുകളുടെ കയ്യിൽ എടുക്കാനുണ്ടാവില്ല. അതുപോലെ തന്നെ ചിലരോട് അഡ്മിഷൻ ഫീസ് ചോദിച്ചാൽ അവർ മുഖം ചുളിക്കും. ആർട്ടിസ്റ്റുകൾക്കും ജീവിക്കണ്ടേ. ഞാൻ ഇതൊരു കരിയറാക്കി എടുത്തത് അതിൽ നിന്നും ഒരു ഇൻകം ഉണ്ടാക്കാൻ വേണ്ടി കൂടിയാണെന്നും സൗഭാ​ഗ്യ പറയുന്നു.

സൗഭാ​ഗ്യയ്ക്ക് സുദർശന എന്നൊരു മകളാണുള്ളത്. മൂന്ന് വയസുകാരി സുധാപ്പൂവിനും ആരാധകരുണ്ട്. ഒരു കുഞ്ഞിനെ മര്യാദയ്ക്ക് വളർത്തുക എന്നതാണ് ഇപ്പോൾ ഞങ്ങളുടെ ചിന്ത. രണ്ട് ബേബിയായാൽ എല്ലാം കോംപ്രമൈസും ഷെയറും ചെയ്യേണ്ടി വരില്ലേ?. ഇപ്പോഴത്തെ ചിന്തയാണ്. ഞാൻ സിം​ഗിൾ ചൈൽഡാണ്. ഒറ്റകുട്ടിയായി വളരുന്നത് അടിപൊളിയാണ്. പിന്നെ മോള് ഒറ്റകുട്ടിയായിട്ടല്ല വളരുന്നത്.

ഞങ്ങളുടെ ചേട്ടന്റെ മക്കളുണ്ട്. ഞങ്ങൾ ജോയിന്റ് ഫാമിലിയാണ്. ആൾക്കാർ ഒരുപാട് പേരുണ്ട്. ഒറ്റപ്പെട്ടുവെന്ന പ്രശ്നം വരില്ല. ഒറ്റ മകളേയുള്ളുവെന്ന് പറയാൻ പറ്റില്ല. രണ്ട് പെൺപിള്ളേരും ഒരു ആൺകൊച്ചുമുണ്ട്. ഇവിടെ ഒരു അമ്മയേയുള്ളു. സൗഭാ​ഗ്യയാണ് മറ്റ് പിള്ളേരെ കൂടി നോക്കുന്നത്. ചേട്ടന്റെ ഭാര്യ മരിച്ചുപോയതാണ്. അവരുടെ രണ്ട് മക്കളുണ്ട്. അവരും നമ്മുടെ റെസ്പോൺസിബിലിറ്റിയാണ്.

ചേട്ടന്റെ മകൾ അനുമോൾ എനിക്ക് വളരെ പ്രിയപ്പെട്ട കുട്ടിയാണ്. അനുവിന്റെ അമ്മയായ എന്റെ ചേട്ടത്തിയമ്മ നല്ലൊരു വ്യക്തിയായിരുന്നു. വളരെ നന്നായിട്ടാണ് മരണം വരെ ഞങ്ങളെ എല്ലാവരേയും അവർ ടേക്ക് കെയർ ചെയ്തിരുന്നത്. എത്ര നമ്മൾ തിരിച്ച് ചെയ്ത് കൊടുത്താലും അതിന് പകരമാവില്ല. എല്ലാം ചേർന്ന പാക്കായിരുന്നു ഞങ്ങളുടെ ഫാമിലി. അവർ പോയതോട് അതെല്ലാം പോയി.

Sowbhagya Venkitesh
Photo Credit: Sowbhagya Venkitesh / instagram

അനുവിനെ ആരായാലും നന്നായി സ്നേഹിക്കും. അവൾ തങ്കം പോലൊരു കുട്ടിയാണ്. അനു മാത്രമല്ല അവളുടെ ചേട്ടൻ മനുവും നല്ല കുട്ടിയാണ്. അവൻ വീഡിയോയിൽ അധികം വരാറില്ലെന്നേയുള്ളു. മനുവിന് നല്ല തിരിച്ചറിവുള്ള സമയത്താണ് അവന് അമ്മയെ നഷ്ടപ്പെടുന്നത്. കരഞ്ഞിട്ട് പോലുമില്ല.

അവന്റെ ബെസ്റ്റഫ്രണ്ടായിരുന്നു അവന്റെ അമ്മയെന്നും സൗഭാ​ഗ്യയും അർജുനും മെയിൻ സ്ട്രീം വണ്ണിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വീഡിയോ കണ്ട് സംസാരിക്കാൻ വരുന്നവർ അഡ്വൈസ് ചെയ്യാൻ ശ്രമിച്ചാൽ ഞാൻ അപ്പോൾ തന്നെ അവിടെ നിന്ന് മുങ്ങും. എന്റെ പേഴ്സണൽ ലൈഫിൽ കയറി ആരും അഡ്വൈസ് തരുന്നത് എനിക്ക് ഇഷ്ടമല്ല. അത് ഞാൻ എടുക്കാറില്ലെന്നും സൗഭാ​ഗ്യ പറഞ്ഞു.

പാരന്റിങിനെ കുറിച്ച് ചോദിച്ചപ്പോൾ അർജുന്റെ മറുപടി ഇങ്ങനെയായിരുന്നു... ഡിസിപ്ലിന്റെ കാര്യത്തിലും ഫാദർ എന്ന നിലയിലും ഞാൻ സ്ട്രിക്ടാണ്. കുഞ്ഞ് ചില കാര്യങ്ങൾ ചെയ്യുമ്പോൾ അത് തിരുത്തും. കരഞ്ഞ് വാശി പിടിക്കുന്നത് പ്രോത്സാഹിപ്പിക്കാറില്ലെന്നും അർജുൻ പറയുന്നു.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X