പനി പിടിച്ച് ആദ്യരാത്രി കുളമായോ? റിമി ടോമിയുടെ ചോദ്യത്തിന് മുന്നില്‍ പതറി അര്‍ജുന്‍ അശോകന്‍! കാണൂ!
യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരങ്ങളിലൊരാളാണ് അര്‍ജുന്‍ അശോകന്‍. അച്ഛന് പിന്നാലെ സിനിമയിലേക്കെത്തിയ മകന് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. വ്യത്യസ്തമായ കഥാപാത്രങ്ങളുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അടുത്തിടെയായിരുന്നു അര്‍ജുന്‍ നിഖിതയെ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിഖിതയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പുതിയ സിനിമയുടെ വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍. റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോഴായിരുന്നു താരപുത്രന്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.
നെഗറ്റീവ് കഥാപാത്രമായും തനിക്ക് തിളങ്ങാന്‍ കഴിയുമെന്നും അദ്ദേഹം തെളിയിച്ചിരുന്നു. രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, സര്‍ജാനോ എന്നിവരായിരുന്നു പുതിയ എപ്പിസോഡിലേക്ക് എത്തുന്നത്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. നീണ്ട മുടി മുറിച്ച് മേക്കോവറിലൂടെ ഞെട്ടിച്ചിരിക്കുകയാണ് രജീഷ വിജയന്‍. ഇതിനിടയിലാണ് രസകരമായ ചോദ്യങ്ങളുമായി റിമി എത്തിയത്.

ആദ്യരാത്രിയെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അര്‍ജുന്‍ അക്കാര്യം തുറന്നുപറഞ്ഞത്. പനി പിടിച്ച് ഫസ്റ്റ് നൈറ്റ് കുളമാക്കേണ്ടെന്ന് കരുതിയല്ലേയെന്ന റിമിയുടെ ചോദ്യം കേട്ടപ്പോള്‍ എല്ലാവര്‍ക്കും ചിരിയായിരുന്നു. പ്രമോ വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത്. രജിഷയ്‌ക്കൊപ്പം പ്രണയാതുരനായി ചുവട് വെക്കുന്ന അര്‍ജുനെയും വീഡിയോയില്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോ കാണാം.


Click it and Unblock the Notifications











