For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗഭാഗ്യയുടെ പിന്‍കഴുത്തില്‍ ചുംബിച്ച് അര്‍ജുന്‍, ഗേള്‍ഫ്രണ്ട് ടാറ്റു ചെയ്യാനെത്തിയ അവസ്ഥ ഇങ്ങനെ

  |

  ടാറ്റു പ്രേമികളാണ് സൗഭാഗ്യ വെങ്കിടേഷും അര്‍ജുന്‍ സോമശേഖറും. പ്രണയവിവാഹമായിരുന്നു ഇവരുടേത്. പല കാര്യങ്ങളിലും സമാനമനസ്‌കരാണ് തങ്ങളെന്ന് ഇരുവരും തെളിയിച്ചിരുന്നു. ടിക് ടോക് വീഡിയോയിലൂടെ മികച്ച പിന്തുണയും ഇവര്‍ക്ക് ലഭിച്ചിരുന്നു. അമ്മയുടെ ഡാന്‍സ് സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. ഒരുമിച്ച് ഡാന്‍സ് ചെയ്യാന്‍ തുടങ്ങിയതോടെയായിരുന്നു ഇരുവരും സുഹൃത്തുക്കളായി മാറിയത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

  അര്‍ജുനെ ഇഷ്ടമാണെന്നും വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്നും സൗഭാഗ്യ പറഞ്ഞപ്പോള്‍ താര കല്യാണിന് ഏറെ സന്തോഷമായിരുന്നു. അച്ഛന്‍ കൂടെയില്ലാത്തതിന്റെ വിഷമങ്ങള്‍ അറിയിക്കാതെ വിവാഹം നടത്തുകയായിരുന്നു താര. വിവാഹ ശേഷം മകളും മരുമകനും താമസിക്കുന്ന വീടിന് തൊട്ടടുത്ത് മറ്റൊരു വീട്ടിലേക്ക് മാറിയിരുന്നു താര. നാളുകള്‍ക്ക് ശേഷമായി ചെമ്പരത്തിയിലൂടെ മിനിസ്‌ക്രീനില്‍ സജീവമായിരിക്കുകയാണ് താര കല്യാണ്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് കുടുംബത്തിലെല്ലാവരും. ടാറ്റു വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് സൗഭാഗ്യ ഇപ്പോള്‍.

  പുതിയ ടാറ്റു

  പുതിയ ടാറ്റു

  പിന്‍കഴുത്തില്‍ പുതിയ ടാറ്റു ചെയ്തിരിക്കുകയാണ് സൗഭാഗ്യ. അര്‍ജുനായിരുന്നു സൗഭാഗ്യയുടെ കഴുത്തില്‍ പക്ഷിയെ വരച്ചുകൊടുത്തത്. ടാറ്റു ചെയ്ത കഴുത്തില്‍ ഉമ്മ വെച്ച് നില്‍ക്കുന്ന അര്‍ജുന്റെ ഫോട്ടോയായിരുന്നു കഴിഞ്ഞ ദിവസം സൗഭാഗ്യ പോസ്റ്റ് ചെയ്തത്. ടാറ്റുവിന് ശേഷമുള്ള സീന്‍ ഇങ്ങനെയായിരുന്നുവെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു പുതിയ ടാറ്റുചിത്രം വൈറലായി മാറിയത്. സൗഭാഗ്യയ്ക്ക് മാത്രമല്ല അമ്മ താര കല്യാണിനും ടാറ്റു ചെയ്ത് കൊടുത്തിരുന്നു അര്‍ജുന്‍.

   വേദന മാറാന്‍

  വേദന മാറാന്‍

  ടാറ്റു ചെയ്തപ്പോൾ വേദനിച്ചെങ്കിൽ ആ വേദന മാറാനായിട്ടാണ് ഉമ്മ വച്ചത്. പക്ഷേ സത്യത്തിൽ എനിക്ക് വേദനിച്ചില്ല. ഗേൾഫ്രണ്ട് കസ്റ്റമറായി എത്തിയാല്‍ മാത്രം ലഭിക്കുന്നതാണ് ഇത്. ബാക്കിയുളളവർ ടാറ്റു ചെയ്യുക, പണം കൊടുക്കുക വീട്ടിൽ പോകുകയെന്നുമായിരുന്നു സൗഭാഗ്യ കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിനകം തന്നെ ഇവരുടെ ടാറ്റു വിശേഷം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

  ചക്കപ്പഴത്തിലെ ശിവന്‍

  ചക്കപ്പഴത്തിലെ ശിവന്‍

  ഡാന്‍സും ടാറ്റുവും മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് അര്‍ജുന്‍. സസ്‌പെന്‍ഷനിലായ ശിവനായുള്ള വരവിന് മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചക്കപ്പഴമെന്ന പരമ്പരയിലൂടെയായിരുന്നു താരത്തിന് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. തനി തിരുവനന്തപുരം ശൈലിയിലുള്ള സംസാരവുമായാണ് ശിവനെത്തുന്നത്്. അഭിമുഖങ്ങളിലൂടെയും മറ്റുമായി ഈ ശൈലി ശ്രദ്ധിച്ച സംവിധായകന്‍ ശിവനാവാനായി അര്‍ജുനെ ക്ഷണിക്കുകയായിരുന്നു.

  ചക്കപ്പഴത്തിലെ ശിവന്‍

  ചക്കപ്പഴത്തിലെ ശിവന്‍

  ചക്കപ്പഴത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് മാറി നില്‍ക്കേണ്ടി വരാറുണ്ട് അര്‍ജുന്. വീട്ടിലെ കാര്യങ്ങളും വളര്‍ത്തുമൃഗങ്ങളുടെ കാര്യങ്ങളുമൊക്കെയായി സൗഭാഗ്യയും തിരക്കിലാണ്. പ്രിയതമയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞും അര്‍ജുനെത്താറുണ്ട്. ചക്കപ്പഴം ലൊക്കേഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. അശ്വതി ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്.

  മിസ്സ് ചെയ്യാറുണ്ട്

  മിസ്സ് ചെയ്യാറുണ്ട്

  ചക്കപ്പഴത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇടയ്ക്ക് മാറി നില്‍ക്കേണ്ടി വരാറുണ്ട് അര്‍ജുന്. വീട്ടിലെ കാര്യങ്ങളും വളര്‍ത്തുമൃഗങ്ങളുടെ കാര്യങ്ങളുമൊക്കെയായി സൗഭാഗ്യയും തിരക്കിലാണ്. പ്രിയതമയെ വല്ലാതെ മിസ്സ് ചെയ്യുന്നുവെന്ന് പറഞ്ഞും അര്‍ജുനെത്താറുണ്ട്. ചക്കപ്പഴം ലൊക്കേഷനിലെ ചിത്രങ്ങള്‍ പങ്കുവെച്ചും താരമെത്താറുണ്ട്. അശ്വതി ശ്രീകാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അടുത്തിടെ താരമെത്തിയത്.

  Read more about: sowbhagya venkitesh arjun
  English summary
  Arjun Somasekhar's lovely kisses to Sowbhagya venkitesh's neck because of new tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X