'സഹപ്രവർത്തകരോട് അധികം സംസാരിക്കില്ല, മൂന്നിൽ കൂടുതൽ തവണ ചിരിക്കില്ല, അമൃതയ്ക്ക് 70 കാരിയുടെ പെരുമാറ്റം'

കുടുംബവിളക്കിലെ ശീതളായി വന്ന് പ്രേക്ഷക ശ്രദ്ധ നേടിയ നടി അമൃത നായർ ഇപ്പോള്‍ ടോം ആന്റ് ജെസി എന്ന സിറ്റ്കോമിലാണ് നായികയായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഒപ്പം സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഫൺ ബേബി ഫൺ എന്ന ഷോയുടെ അവതാരകയുമാണ്. ടോം ആന്റ് ജെസി സിറ്റ്കോമിൽ അർജുൻ സോമശേഖറാണ് അമൃതയുടെ പെയർ. ഇപ്പോഴിതാ ഒരുമിച്ച് വർക്ക് ചെയ്ത് തുടങ്ങിയശേഷമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇരുവരും. പ്രായം ഇരുപത്തിയാറ് ആണെങ്കിലും എഴുപത് വയസുകാരിയുടെ ചിന്തകളും പെരുമാറ്റവുമാണ് അമൃതയ്ക്കെന്ന് അർജുൻ പറയുന്നു.

ഞങ്ങൾ ആ​ദ്യമായിട്ടാണ് ഒരുമിച്ച് വർക്ക് ചെയ്യുന്നത്. അതിന് മുമ്പ് പരിചയം ഉണ്ടായിരുന്നില്ല. പക്ഷെ സൗഭാ​ഗ്യ ചേച്ചിയുടെ ഭർത്താവാണ് അർജുൻ ചേട്ടനെന്ന് അറിയാമായിരുന്നു. ലേഡീസ് റൂം എന്ന പ്രോ​ഗ്രാമിൽ ഒരുമിച്ച് വർക്ക് ചെയ്തിട്ടുണ്ട് ഇതിന് മുമ്പ്. പക്ഷെ കോമ്പിനേഷൻ സീൻസ് ഉണ്ടായിരുന്നില്ല. ടോം ആന്റ് ജെസിയിൽ അർജുൻ ചേട്ടനാണ് പെയർ എന്ന് അറിഞ്ഞപ്പോൾ സന്തോഷമായിരുന്നു.

Amrutha Nair
Photo Credit: Amrutha Nair / Arjun Somasekhar

കാരണം പുള്ളി തിളങ്ങി നിൽക്കുന്നയാളല്ലേ. ‍ഞങ്ങൾ പരിചയപ്പെട്ടിട്ട് കുറച്ച് നാളുകളെ ആയുള്ളുവെങ്കിലും ഒരുപാട് നാളത്തെ പരിചയമുള്ളതുപോലെ ഒരു തോന്നലായിരുന്നു ആദ്യം സംസാരിച്ചശേഷം. ലൊക്കേഷനിലും അർജുൻ ചേട്ടൻ ചില്ലാണ്. എല്ലാവരുടേയും അടുത്ത് കമ്പനിയാണ്. ഒരു നിമിഷം മിണ്ടാതിരിക്കുന്നത് കണ്ടിട്ടില്ല അമൃത പറഞ്ഞ് തുടങ്ങി. അമൃതയെ കാണാൻ ചെറുപ്പമാണെങ്കിലും പെരുമാറ്റം എഴുപത് വയസുള്ള മാമിയുടേതാണ്.

തള്ള വൈബാണ്. അമൃത വീട്ടിൽ നിന്നും കുറേ റൂൾസുമായാണ് സെറ്റിലേക്ക് വരുന്നത്. കോ വർക്കേഴ്സിന്റെ അടുത്ത് അധികം സംസാരിക്കാൻ പാടില്ല, മൂന്ന് പ്രാവശ്യത്തിൽ കൂടുതൽ സെറ്റിൽ വെച്ച് ചിരിച്ചാൽ എന്നെ ആളുകൾ റേറ്റ് ചെയ്യും എന്നൊക്കെയാണത്. പൊങ്കാല അമൃതയെന്ന് മാത്രമല്ല അന്നദാന അമൃതയെന്നും പേരുണ്ട്. എവിടെ അന്നദാനമുണ്ടോ അവിടെയുണ്ടാകും.

അമൃതയുടെ അമ്മ പക്ഷെ വളരെ ചില്ലാണ്. പ്രായത്തിന് അനുസരിച്ച് നീങ്ങുന്നയാളാണ്. അമൃത ഷൂട്ടിങിന് ഇടയിൽ സാരി വിൽപ്പന നടത്തും. അതുകൊണ്ട് തന്നെ പലപ്പോഴും അയക്കുന്ന സാരിയുടെ അഡ്രസ് മാറിപ്പോകും. സാരി വിൽക്കേണ്ട സമയത്ത് കോൺസട്രേറ്റ് ചെയ്ത് സാരി വിറ്റാൽ അഡ്രസ് മാറിപ്പോവില്ലെന്ന് ഞാൻ പറയും. അമൃത എപ്പോഴും ടെൻഷനിലാണെന്നും അർജുൻ പറയുന്നു. അതിനും അമൃത മറുപടി നൽകി.

ഈ ഒരു വർക്ക് (ടോം ആന്റ് ജെസി) മുതലാണ് ഞാൻ ഇങ്ങനെയായി തുടങ്ങിയത്. എനിക്ക് ഒരു ബിസിനസ് കൂടിയുണ്ട്. അതിന്റെ എല്ലാ കാര്യങ്ങളും ഞാൻ തന്നെയാണ് നോക്കുന്നത്. അതുകൊണ്ട് തന്നെ ഷോട്ട് കഴിഞ്ഞാൽ ബിസിനസിന്റെ കാര്യങ്ങളൊക്കെ നോക്കി ഞാൻ ഇരിക്കും. അതുപോലെ ലഞ്ച് ബ്രേക്ക് വരുമ്പോൾ ഞാൻ ആദ്യം പോയി ഫുഡ് കഴിക്കും. ഒരു മണിക്കൂർ റെസ്റ്റ് ചെയ്യാൻ സമയമുണ്ട്.

Amrutha Nair
Photo Credit: Amrutha Nair / Arjun Somasekhar

ആ സമയത്ത് എല്ലാവർക്കും ഉറങ്ങാം എന്നൊക്കെ ഞങ്ങൾ പ്ലാൻ ചെയ്യും. പക്ഷെ പുള്ളി അതൊക്കെ മാറ്റും. ഉറങ്ങുന്നവരുടെ സമീപത്ത് വന്നിരുന്ന് സംസാരിച്ചുകൊണ്ടിരിക്കും. സംസാരിക്കുന്നയാളാണ് ഞാൻ. പക്ഷെ ഒരുപാട് സംസാരിക്കാറില്ലെന്ന് മാത്രം. അന്നദാനം കഴിക്കുക മാത്രമല്ല ഇടയ്ക്ക് ഞാൻ ചെയ്യാറുമുണ്ട്. ഞാൻ പിശുക്കിയായി ആളുകൾക്ക് തോന്നും. പിശുക്കിയാലേ ജീവിക്കാൻ പറ്റു. ഞാൻ ഒരു ചെറിയ വീട് കൂടി വെക്കുന്നുണ്ട് ഇപ്പോൾ. എന്നെ എപ്പോഴും അർജുൻ ചേട്ടൻ കളിയാക്കും.

നീ സിമന്റിന്റെ വില നോക്കുകയാണ്. കമ്പിയുടെ വില നോക്കുകയാണ് എന്നൊക്കെ. വീടിന് അടുത്ത അമ്പലങ്ങളിലും ആറ്റുകാലിലും മാത്രമുള്ള അന്നദാനങ്ങളിലെ പങ്കെടുക്കാറുള്ളു. അതും ഷൂട്ടിങ് ഇല്ലെങ്കിൽ. ഞാൻ ആരോടും അധികം കമ്പനിക്ക് പോകാറില്ല. ട്രിപ്പിന് വിളിച്ചാലോ പാർട്ടിക്ക് വിളിച്ചാലോ പോകാറില്ല. ഭൂരിഭാ​ഗം സമയവും ഞാൻ വീട്ടിൽ തന്നെയാണ് ചിലവഴിക്കുന്നത്.

അതുകൊണ്ടാണ് എല്ലാവരും ‍ഞാൻ പ്രായമുള്ള ആളെപ്പോലെ ചിന്തിക്കുന്നു സംസാരിക്കുന്നുവെന്ന് പറയുന്നത്. ആവശ്യമില്ലാത്ത ടെൻഷൻ കൊണ്ട് നടക്കരുത് നീ ചില്ല് ചെയ്യണം എന്നാണ് അർജുൻ ചേട്ടൻ പറയാറുള്ളത്. ഇതാണ് നീ ചില്ല് ചെയ്യേണ്ട പ്രായമെന്നും പറയുമെന്നും അമൃത പറയുന്നു.

More from Filmibeat

Read more about: amrutha nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X