For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹശേഷം ഹണിമൂണ്‍ പ്ലാന്‍സ് ഒക്കെ പൊളിഞ്ഞ് വീട്ടിലായി! സൗഭാഗ്യയെ മിസ് ചെയ്യുന്നുണ്ടെന്ന് അര്‍ജുന്‍

  |

  താരകല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം ഈ വര്‍ഷം ഫെബ്രുവരിയിലായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനും സൗഹൃദത്തിനുമൊടുവില്‍ ഫെബ്രുവരി 19, 20 തീയ്യതികളിലായിട്ടാണ് സൗഭാഗ്യയുടെയും അര്‍ജുന്‍ സോമശേഖറിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് മുന്‍പ് ടിക് ടോകിലെ വീഡിയോസ് പങ്കുവെച്ച് ഇരുവരും പ്രേക്ഷകര്‍ക്ക് സുപരിചിതരായിരുന്നു.

  ഇപ്പോഴിതാ ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അര്‍ജുന്‍. സൗഭാഗ്യ തിരുവനന്തപുരത്ത് ആണെന്നും വിവാഹശേഷം മാറി നില്‍ക്കേണ്ടി വന്നത് വളരെ സങ്കടമാണെന്നും പറയുകയാണ് അര്‍ജുനിപ്പോള്‍. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്റെ പുതിയ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.

  ഞാന്‍ പക്കാ ട്രിവിയനാണ്. നല്ല പൊളപ്പന്‍ തിരോന്തോരംകാരന്‍. സംസാരത്തിലും ശൈലിയുമൊക്കെ അതുണ്ട്. ചക്കപ്പഴത്തിലേക്ക് അവസരം കിട്ടിയതിന് കാരണവും അതാണ്. വിവാഹശേഷം സൗഭാഗ്യയുമൊത്ത് ചാനലുകളില്‍ വന്ന അഭിമുഖങ്ങളിലെ ട്രിവാന്‍ഡ്രം സ്റ്റൈലിലുള്ള എന്റെ സംസാരം കേട്ടാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ സാര്‍ വിളിച്ചത്. യഥാര്‍ഥത്തില്‍ ഇങ്ങനെയാണോ സംസാരിക്കുന്നതെന്ന് ചോദിച്ചു. അതേന്ന് പറഞ്ഞപ്പോള്‍ അങ്ങനെയൊരു ക്യാരക്ടറാണ്, ചെയ്യാന്‍ താല്‍പര്യമുണ്ടോന്ന് ചോദിച്ചു.

  ടിക് ടോക് വീഡിയോസ് ചെയ്തിട്ടുണ്ടെന്നല്ലാതെ അഭിനയത്തില്‍ മുന്‍പരിചയമില്ലെന്ന് പറഞ്ഞപ്പോള്‍ കുഴപ്പമില്ല വരാന്‍ പറഞ്ഞു. അങ്ങനെയാണ് ചക്കപ്പഴത്തിലേക്ക് എത്തിയത്. ചെയ്ത് തുടങ്ങിയാല്‍ കുഴപ്പമില്ലെന്ന് തോന്നി. കണ്ടവര്‍ നല്ല അഭിപ്രായം പറഞ്ഞതോട ആത്മവിശ്വാസം കൂടി. ചാന്‍സ് വന്നപ്പോള്‍ 'പോയി നോക്ക്, ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞ് നമുക്ക് തീരുമാനിക്കാം' എന്നാണ് താരടീച്ചറും സൗഭാഗ്യയും പറഞ്ഞത്. അകന്ന് നിന്ന് ജോലി ചെയ്യില്ല എന്ന് ഞാനും സൗഭാഗ്യയും തീരുമാനിച്ചിരുന്നെങ്കിലും ചാന്‍സ് വന്നപ്പോള്‍ അവളും സപ്പോര്‍ട്ട് ചെയ്തു.

  ശരിക്കും എന്റെ ആദ്യത്തെ സംവിധായിക സൗഭാഗ്യയാണ്. ടിക് ടോകില്‍ എന്നെ കൊണ്ട് തമിഴ് വീഡിയോസ് ഒക്കെ ചെയ്യുമ്പോള്‍ തുടക്കത്തില്‍ ചമ്മലായിരുന്നു. പക്ഷേ, അവളോട് നോ പറയുന്നത് എനിക്ക് ഇഷ്ടമല്ല. അങ്ങനെയാണ് സജീവമായത്. ഒപ്പ വീഡിയോസിന് കിട്ടിയ സ്വീകാര്യതയും പ്രചോദനമായി. ഞാനിപ്പോള്‍ ഷൂട്ടിന്റെ ഭാഗമായി കൊച്ചിയിലാണ്. സൗഭാഗ്യ തിരുവനന്തപുരത്തും. കല്യാണം കഴിഞ്ഞ് കുറച്ച് നാളുകള്‍ക്കുള്ളില്‍ തന്നെ അകന്ന് നില്‍ക്കുന്നതിന്റെ സങ്കടം ഞങ്ങള്‍ക്കുണ്ട്. സൗഭാഗ്യയ്ക്ക് നിലവില്‍ ഇങ്ങോട്ട് വരാന്‍ പറ്റാത്ത അവസ്ഥയാണ്.

  ഞങ്ങള്‍ക്ക് എട്ട് വളര്‍ത്ത് നായകളുണ്ട്. അവരെ വിട്ട് രണ്ട് പേര്‍ക്കും കൂടി മാരി നില്‍ക്കാന്‍ പറ്റില്ല. ബൈക്ക് ആണ എന്റെ മറ്റൊരു പാഷന്‍. സൗഭാഗ്യയ്ക്ക് എനിക്ക് അതുള്‍പ്പെടെ ഒരുപാട് പൊതുഇഷ്ടങ്ങളുണ്ട്. തിരുവനന്തപുരത്ത് ആദ്യമായാണ് ഇത്രയും വിട്ട് നില്‍ക്കുന്നത്. വിവാഹം കഴിഞ്ഞ ഉടനെയായിരുന്നു ലോക്ഡൗണ്‍. അതുകൊണ്ട് ഹണിമൂണ്‍ പ്ലാന്‍സ് ഒക്കെ പൊളിഞ്ഞ് വീട്ടില്‍ തന്നെയായിരുന്നു. ഞങ്ങള്‍ സിംഗപൂരിലേക്കും ആന്‍ഡമാനിലേക്കുമൊക്കെ പോകാന്‍ തയ്യാറെടുത്തതായിരുന്നു. അതെല്ലാം കുഴഞ്ഞ് കൂഴച്ചക്ക പോലെ ആയി. ഇപ്പോള്‍ ഈ പ്രശ്‌നങ്ങളൊക്കെ തീരാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഞങ്ങള്‍.

  English summary
  Arjun Somashekar About His Honeymoon Trips
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X