എന്റെ പ്രണയമിതാണ്; ഭാര്യ സൗഭാഗ്യയെ ചേര്‍ത്ത് നിര്‍ത്തി അര്‍ജുന്‍, മുണ്ടുടുത്ത് അശ്വതി ശ്രീകാന്തും
കൊറോണയ്ക്കും ലോക്ഡൗണിനും തൊട്ട് മുന്‍പ് ഫെബ്രുവരിയിലായിരുന്നു താരപുത്രി സൗഭാഗ്യ വെങ്കിടേഷിന്റെയും അര്‍ജുന്‍ സോമശേഖറിന്റെയും വിവാഹം. വിവാഹത്തോട് അനുബന്ധിച്ചായിരുന്നു അര്‍ജുന്‍ ആരാണെന്നുള്ളത് പുറംലോകം അറിയുന്നത്. സൗഭാഗ്യയുടെ അമ്മയും നടിയുമായ താരകല്യാണിന്റെ നൃത്ത വിദ്യാര്‍ഥിയായിരുന്നു അര്‍ജുന്‍. അങ്ങനെയുള്ള പരിചയമാണ് സൗഭാഗ്യയുമായിട്ടുള്ള വിവാഹത്തിലെത്തിയത്.
വിവാഹത്തെ കുറിച്ചും അതിന് മുന്‍പുണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചൊക്കെ ഇതിനകം താരദമ്പതിമാര്‍ പുറംലോകത്തെ അറിയിച്ച് കഴിഞ്ഞു. നേരത്തെ സൗഭാഗ്യയുടെ ഭര്‍തതാവ് എന്ന് അറിയപ്പെട്ടിരുന്ന അര്‍ജുന്‍ ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ചക്കപ്പഴം എന്ന പരമ്പരയില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്‍ജുനാണ്.

ചക്കപ്പഴം വലിയ വിജയമായി കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങിന്റെ ആവശ്യങ്ങളുമായി അര്‍ജുന്‍ കൊച്ചിയിലാണെന്നും സൗഭാഗ്യ തിരുവനന്തപുരത്ത് ആണെന്നതും സങ്കടമമുള്ള കാര്യമാണെന്ന് ഇരുവരും നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി ചില ഫോട്ടോസുമായി എത്തിയിരിക്കുകയാണ് അര്‍ജുന്‍. 'എന്റെ പ്രണയം' എന്നാണ് ഫോട്ടോയിലുള്ള സൗഭാഗ്യയെ അര്‍ജുന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പുതിയ ഫോട്ടോസ് അല്ലിതെന്നും നേരത്തെ എടുത്തതാണെന്നും താരം സൂചിപ്പിച്ചിട്ടുണ്ട്.
സൗഭാഗ്യയ്‌ക്കൊപ്പമുള്ള ഫോട്ടോ മാത്രമല്ല ഒന്നിച്ചഭിനയിക്കുന്ന താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും അര്‍ജുന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്. നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിനൊപ്പം മുണ്ട് ഉടുത്ത് നില്‍ക്കുന്നതാണ് ശ്രദ്ധേയമായ ചിലത്. ഓണ്‍സ്‌ക്രീനില്‍ അര്‍ജുന്റെ ഭാര്യയായി അഭിനയിക്കുന്ന പിങ്കിയുടെ ഫോട്ടോയും പിന്നാലെ ഇരുവരുടെയും മകനായി അഭിനയിക്കുന്ന കുട്ടിയ്‌ക്കൊപ്പമുള്ള ഫോട്ടോസും അര്‍ജുന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തിയിരുന്നു. സീരിയലിലെ വിശേഷങ്ങളാണ് കൂടുതല്‍ പേര്‍ക്കും ചോദിക്കാനുള്ളത്. ചില എപ്പിസോഡുകളിലെ പ്രകടനം അഭിനന്ദനാര്‍ഹമാണെന്ന് പറയുന്നവരും കുറവല്ല. സൗഭാഗ്യയെ കൂടി പരമ്പരയില്‍ ഉള്‍പ്പെടുത്തി കൂടെ എന്നുള്ള ചോദ്യങ്ങളും ഉയര്‍ന്ന് വരികയാണ്.


Click it and Unblock the Notifications