എന്റെ പ്രണയമേ നിന്നെ മിസ് ചെയ്യുന്നു! സൗഭാഗ്യയെ കുറിച്ച് അര്‍ജുന്‍

By Prashant V R

ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടി താരാ കല്യാണിന്റെ മകളായ സൗഭാഗ്യ കോമഡി ഡ്ബസ്മാഷ് വീഡിയോകളിലൂടെയാണ് എല്ലാവരുടെയും പ്രിയങ്കരിയായത്. ഈ വര്‍ഷമാദ്യം ആയിരുന്നു താരപുത്രിയുടെ വിവാഹം നടന്നത്. അടുത്ത സുഹൃത്തായ അര്‍ജുന്‍ സോമശേഖറാണ് നടിയെ താലി ചാര്‍ത്തിയത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായിരുന്നു,

ഗുരുവായൂരില്‍ വെച്ചായിരുന്നു അര്‍ജുന്റെയും സൗഭാഗ്യയുടെയും വിവാഹം കഴിഞ്ഞത്. വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇരുവരും എത്താറുണ്ട്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് അര്‍ജുന്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചക്കപ്പഴം എന്ന പുതിയ ഹാസ്യ പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്.

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന

ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അര്‍ജുനൊപ്പം ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ പരമ്പരയില്‍ എത്തുന്നുണ്ട്. ഇക്കഴിഞ്ഞ ആഗസ്റ്റ് പത്താം തിയ്യതിയാണ് പരമ്പര ഫ്‌ളവേഴ്‌സില്‍ തുടങ്ങിയത്. മുന്‍പ് സൗഭാഗ്യയ്‌ക്കൊപ്പം നൃത്തവേദികളിലും അര്‍ജുന്‍ തിളങ്ങിയിരുന്നു.

നര്‍ത്തകനായി ശ്രദ്ധേയനായ

നര്‍ത്തകനായി ശ്രദ്ധേയനായ ശേഷമാണ് മിനിസ്‌ക്രീന്‍ രംഗത്തും അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചത്. പുതിയ പരമ്പരയില്‍ അര്‍ജുന്റെ തിരുവനന്തപുരം ഭാഷയ്ക്ക് മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനയത്തിലേക്ക് കടന്ന അര്‍ജുന് ആശംസകള്‍ നേര്‍ന്ന് നേരത്തെ സൗഭാഗ്യയുടെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. എന്റെ ഭര്‍ത്താവ് അഭിമാനം എന്നാണ് അര്‍ജുനെ ടാഗ് ചെയ്തുകൊണ്ടുളള വീഡിയോയ്ക്ക് സൗഭാഗ്യ നല്‍കിയിരുന്ന ക്യാപ്ഷന്‍.

Recommended Video

Soubhagya Wedding Video | സൗഭാഗ്യ വെങ്കടേഷിന്റെ കിടിലൻ കല്യാണവീഡിയോ | FilmiBeat Malayalam
ഇതിന് പിന്നാലെ

ഇതിന് പിന്നാലെ പുതിയൊരു ചിത്രം പങ്കുവെച്ച് ഹാപ്പ് ആന്‍ഡ് പ്രൗഡ് വൈഫ് എന്ന് കുറിച്ചുകൊണ്ടും സൗഭാഗ്യ വെങ്കിടേഷ് എത്തിയിരുന്നു. ഇതിന് മറുപടിയായി അര്‍ജുന്റെതായി വന്ന കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. മൈ ലവ് നിന്നെ മിസ് ചെയ്യുന്നു എന്നാണ് അര്‍ജുന്‍ സൗഭാഗ്യയുടെ പോസ്റ്റിന് താഴെ കുറിച്ചത്.

അതേസമയം ഫ്‌ളവേഴ്‌സ് ടിവിയില്‍

അതേസമയം ഫ്‌ളവേഴ്‌സ് ടിവിയില്‍ രാത്രി പത്ത് മണിക്കാണ് അര്‍ജുന്റെ ചക്കപ്പഴം സ്‌പ്രേക്ഷണം ചെയ്തുതുടങ്ങിയിരിക്കുന്നത്. അര്‍ജുനൊപ്പം അവതാരക അശ്വതി ശ്രീകാന്തിന്റെയും അരങ്ങേറ്റം ഈ ഹാസ്യ പരമ്പരയിലൂടെയാണ്. നേരത്തെ ആസിഫ് അലിയുടെ കുഞ്ഞെല്‍ദോ എന്ന ചിത്രത്തില്‍ ചെറിയ വേഷത്തില്‍ അഭിനയിച്ചിരുന്നു അശ്വതി. തുടര്‍ന്നാണ് ഈ പരമ്പരയിലേക്കും എത്തിയത്. അതേസമയം ഉപ്പും മുളകില്‍ നിന്നും പിന്മാറിയ ശേഷമാണ് ശ്രീകുമാര്‍ ചക്കപ്പഴത്തിന്റെ ഭാഗമായിരിക്കുന്നത്.

അര്‍ജുനുമായുളള പ്രണയത്തെ

അര്‍ജുനുമായുളള പ്രണയത്തെ കുറിച്ചെല്ലാം മുന്‍പ് സൗഭാഗ്യ മനസുതുറന്നിരുന്നു. നൃത്ത പഠനസമയത്താണ് ഞങ്ങള്‍ പ്രണയത്തിലായതെന്നാണ് താരപുത്രി പറഞ്ഞിരുന്നത്. പത്ത് വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണെന്ന് മുന്‍പ് താരാ കല്യാണ്‍ തുറന്നുപറഞ്ഞിരുന്നു. അര്‍ജുന്‍ ചേട്ടനില്‍ ഡാഡിയുടെ ഒരുപാട് ക്വാളിറ്റികള്‍ ഉണ്ടെന്നും സൗഭാഗ്യ പറഞ്ഞിരുന്നു. ഒരു പാര്‍ട്ണറില്‍ ഞാനാഗ്രഹിച്ച കാര്യങ്ങള്‍ എല്ലാ അര്‍ജുന്‍ ചേട്ടനില്‍ ഉണ്ടായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം പറയുന്നത് എന്റെ ഒരു ജന്മദിനത്തിന്റെ അന്നാണ്. എന്റെ ജന്മദിനത്തിന്റെ അന്ന് ഞങ്ങള്‍ തമ്മില്‍ വഴക്കായി. അന്നാണ് ഇഷ്ടം തുറന്നുപറയുന്നത് എന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X