ചക്കപ്പഴത്തിലെ ശിവനായി തിരിച്ചുവരുമോ? മറുപടിയുമായി അര്‍ജുന്‍ സോമശേഖര്‍

By Midhun Raj

ചക്കപ്പഴം ഹാസ്യ പരമ്പരയിലൂടെ അടുത്തിടെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് അര്‍ജുന്‍ സോമശേഖര്‍. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. ചക്കപ്പഴത്തിന് മുന്‍പ് ടിക്ക് ടിക്ക് വീഡിയോകളിലൂടെയാണ് അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത്. ഭാര്യ സൗഭാഗ്യ വെങ്കിടേഷിനൊപ്പം വീഡീയോകള്‍ ചെയ്തായിരുന്നു അന്ന് താരം എത്തിയത്. ഇവരുടെ വീഡിയോകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

ടിക്ക് ടോക്കിലൂടെ തരംഗമായ ശേഷമാണ് അടുത്ത സുഹൃത്തുക്കളായിരുന്ന അര്‍ജുനും സൗഭാഗ്യയും ജീവിതത്തിലും ഒന്നിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു താരജോഡികളുടെ വിവാഹം. നടി താരാ കല്യാണിന്റെ നൃത്ത വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍. നൃത്ത പഠനത്തിനിടെയാണ് സൗഭാഗ്യയും അര്‍ജുനും തമ്മില്‍ പ്രണയത്തിലായത്. പിന്നീട് വീട്ടുകാര്‍ അറിയുകയും വിവാഹത്തിലേക്ക് എത്തുകയുമായിരുന്നു.

സൗഭാഗ്യയുടെയും അര്‍ജുന്റെയും

സൗഭാഗ്യയുടെയും അര്‍ജുന്റെയും വിവാഹ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. വിവാഹ ശേഷമാണ് അര്‍ജുന്‍ അഭിനയ രംഗത്തേക്ക് എത്തുന്നത്. ചക്കപ്പഴം എന്ന ജനപ്രിയ പരമ്പരയിലൂടെ മികച്ച തുടക്കമാണ് നടന് മലയാളത്തില്‍ ലഭിച്ചത്. ശ്രുതി രജനീകാന്താണ് ചക്കപ്പഴത്തില്‍ അര്‍ജുന്റെ ഭാര്യയുടെ വേഷത്തില്‍ എത്തിയത്.

പൈങ്കിളി എന്ന കഥാപാത്രത്തെയാണ്

പൈങ്കിളി എന്ന കഥാപാത്രത്തെയാണ് ശ്രുതി അവതരിപ്പിക്കുന്നത്. ഒപ്പം അശ്വതി ശ്രീകാന്ത്, എസ് പി ശ്രീകുമാര്‍, അമല്‍ ജയദേവ്, സബീറ്റ ജോര്‍ജ്ജ്, രെയ്ഹു, ലക്ഷ്മി, കെഎപിഎസി ലളിത, സാധിക സുരേഷ് മേനോന്‍ എന്നിവരും പരമ്പരയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. അതേസമയം അടുത്തിടെയാണ് ചക്കപ്പഴത്തില്‍ നിന്നും അര്‍ജുന്‍ പിന്മാറിയത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ കാരണമായിരുന്നു നടന്റെ പിന്മാറ്റം.

നൃത്തവിദ്യാലയം ഒറ്റയ്ക്ക്

നൃത്ത വിദ്യാലയം ഒറ്റയ്ക്ക് നടത്തികൊണ്ടു പോവാന്‍ സൗഭാഗ്യ ബുദ്ധിമുട്ടിയ സമയത്താണ് അര്‍ജുന്‍ പരമ്പരയില്‍ നിന്നും പിന്മാറിയത്. അതേസമയം ചക്കപ്പഴത്തെ കുറിച്ചും പുതിയ വര്‍ഷത്തെ കുറിച്ചും അര്‍ജുന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചക്കപ്പഴത്തില്‍ ഇനി തിരിച്ചുവരുമോ എന്ന ചോദ്യത്തിനും നടന്‍ മറുപടി നല്‍കി.

ഒറ്റ സീരീസില്‍ വന്നപ്പോള്‍

ഒറ്റ സീരീസില്‍ വന്നപ്പോള്‍ തന്നെ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതില്‍ സന്തോഷമുണ്ടെന്ന് നടന്‍ പറഞ്ഞു. സ്വന്തം വീട്ടിലെ ആളെ പോലെ കാണുന്നത് ഒകെ വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. ചക്കപ്പഴം ഒരുപാട് മിസ് ചെയ്യുമെന്നും നല്ല അനുഭവമായിരുന്നു അതില്‍ പ്രവര്‍ത്തിച്ചപ്പോഴെന്നും നടന്‍ പറഞ്ഞു. സ്വന്തം സ്ഥാപനം ഞാനും കൂടി ഉണ്ടെങ്കിലേ അത് നല്ല രീതിയില്‍ മുന്നോട്ടുപോവൂ എന്ന് തോന്നി.

Recommended Video

Chakkappazham Fame Arjun Finally Revealed The Reason For Quitting The Show
ആ സമയത്താണ്

ആ സമയത്താണ് ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതെന്നും നടന്‍ പറഞ്ഞു. സ്വന്തം സ്ഥാപനത്തിനാണ് എപ്പോഴും മുന്‍ഗണന കൊടുക്കാറെന്നും നടന്‍ പറയുന്നു. കാരണം വരുമാനം എന്ന് പറയുന്നത് വലിയ സംഭവമാണല്ലോ. അപ്പോ എപ്പോഴും നമ്മുടെ സ്ഥാപനത്തിന് മുന്‍ഗണന കൊടുക്കുന്നതായിരിക്കും നല്ലത്. ചക്കപ്പഴത്തിലേക്കുളള എന്‍ട്രി എന്റെ തിരുവനന്തപുരം ഭാഷ കൊണ്ടാണ് കിട്ടിയത്. തുടക്കത്തില്‍ നല്ല ടെന്‍ഷനുണ്ടായിരുന്നു ഓരോ കാര്യങ്ങള്‍ ചെയ്യുമ്പോഴും. പിന്നീട് ഒകെയായി. എന്തുകൊണ്ടും നല്ല അനുഭവമായിരുന്നു ചക്കപ്പഴം.

ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X