'സ്വന്തം സ്വർണ്ണം പണയം വെച്ചിട്ടാണ് സീമ ചേച്ചി വീടിന് സഹായിച്ചത്, ഓരോ കല്ലിലും ചേച്ചിയുടെ പ്രയത്നമുണ്ട്'; മായ

തനിക്കൊപ്പം തന്റെ സഹപ്രവർത്തകരും വളരണം അവർ‌ക്കും ഉയർച്ചയുണ്ടാകണമെന്ന് ആ​ഗ്രഹിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നടി സീമ ജി നായർ. അന്തരിച്ച നടി ശരണ്യ ശശിയുടെ മരണം വരെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടായിരുന്നതും ഒരു കിടപ്പാടം ശരണ്യയ്ക്കും കുടുംബത്തിനും ഒരുക്കി കൊടുത്തതുമെല്ലാം സീമ ജി നായരായിരുന്നു.

ഇപ്പോഴിതാ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുന്ന സഹപ്രവർത്തകയായ മായയ്ക്ക് വേണ്ടി സീമയും ഏതാനും സുമനസുകളും ചേർന്ന് ഒരു വീട് നിർമ്മിച്ച് നൽകിയിരിക്കുകയാണ്.

ടെലിവിഷൻ പരമ്പരകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും ശ്രദ്ധേയയായ അഭിനേത്രിയാണ് മായ. സീമയുടെ കഠിനപ്രയത്നത്തിന്റെ ഫലമാണ് തനിക്ക് ഇപ്പോൾ ഇങ്ങനൊരു ഭവനം ഒരുങ്ങിയതിന് പിന്നിലെന്നാണ് മായ പറയുന്നത്. മായയുടെ വാക്കുകളിലൂടെ വിശദമായി വായിക്കാം...

'എന്റെ വീടാണെന്ന് എനിക്ക് വിശ്വാസിക്കാൻ പറ്റുന്നില്ല. യാഥാർഥ്യത്തിലേക്ക് വരുന്നതേയുള്ളു. ഒരുപാട് പേരുടെ സഹായം ലഭിച്ചിട്ടുണ്ട്. പലരേയും എനിക്ക് കാണാൻ പറ്റിയിട്ടില്ല. പിന്നെ സീമ ചേച്ചി സഹായിച്ചതിനെ കുറിച്ച് പറയാൻ വാക്കുകളില്ല.'

സ്വന്തം സ്വർണ്ണം പണയം വെച്ചിട്ടാണ് സീമ ചേച്ചി വീട് പണിക്ക് സഹായിച്ചത്

'വീട്ടിലെ കർട്ടൺ വരെ സീമ ചേച്ചിയുടെ സെലക്ഷനാണ്. ഇന്റീരിയർ വരെ ഫ്രീയായിട്ട് ചെയ്ത് കിട്ടിയതാണ്. വീട്ടിലെ ഓരോ സാധനങ്ങളും ​ഗിഫ്റ്റ് കിട്ടിയതാണ്. വീടിന്റെ പെയിന്റിന്റെ കളർ വരെ ചേച്ചിയുടെ സെലക്ഷനാണ്. സാധനങ്ങൾ ഇട്ട് വെക്കാൻ ടിന്ന് വരെ സീമ ചേച്ചി കൊണ്ടുവന്നിരുന്നു.'

'ബന്ധുക്കൾ പോലും ചെയ്ത് തരാത്തത് സീമ ചേച്ചി ചെയ്ത് തന്നു. ശ്രീവിജയ സീമ എന്നാണ് വീടിന് ഞങ്ങൾ പേരിട്ടിരിക്കുന്നത്. സീമ ചേച്ചിയോടുള്ള സ്നേഹത്തിന്റെ പുറത്താണ് ആ പേരിട്ടത്.'

ഓരോ കല്ലിലും ചേച്ചിയുടെ പ്രയത്നമുണ്ട്

'ഈ പേരിടാൻ ചേച്ചിക്ക് സമ്മതമായിരുന്നില്ല. ചേച്ചി വഴക്കുണ്ടാക്കിയിരുന്നു. ഇതിലും മനോഹരമായ ഒരു പേര് ഞാൻ നോക്കിയിട്ട് എനിക്ക് കിട്ടിയില്ല. മായമാനസം എന്ന പേരാണ് ചേച്ചി സജസ്റ്റ് ചെയ്തത്. മുറ്റത്തെ മെറ്റൽ പോലും സീമ ചേച്ചിയുടെ പ്രയത്നത്തിന്റെ ഫലമാണ്.'

'എന്റെ ഒറ്റ പൈസ പോലും ഈ വീടിന് വേണ്ടി ഇട്ടിട്ടില്ല. ഇടാൻ പൈസയില്ല കൈയ്യിൽ. ജനുവരിയിൽ തറ പണിതതാണ്. പിന്നീട് കാശിന് ബുദ്ധിമുട്ട് വന്നപ്പോൾ വീട് പണി മുടങ്ങി. അപ്പോഴാണ് സീമ ചേച്ചി വന്ന് വീട് പണി ഏറ്റെടുത്തത്.'

ഈ പേരിടാൻ ചേച്ചിക്ക് സമ്മതമായിരുന്നില്ല

'തുടക്കത്തിൽ ഫണ്ട് വരാത്തതിനാൽ സ്വന്തം സ്വർണ്ണം ചേച്ചി പണയം വെച്ചിട്ടാണ് ഈ വീടിന്റെ പണി തുടങ്ങിയത്. ഇപ്പോഴും ആ ​സ്വർണം ചേച്ചി തിരിച്ചെടുത്തിട്ടില്ല. തറയിൽ പുല്ല് വന്ന് വളർന്ന് നിൽക്കുന്നത് കണ്ട് സങ്കടം വന്നിട്ടാണ് സീമ ചേച്ചി മുൻകൈ എടുത്ത് വീട് പണി തുടങ്ങിയത്.'

'നമുക്ക് പണി തുടങ്ങാം ബാക്കി കാശ് വഴിയെ നമുക്ക് കിട്ടുമെന്നാണ് സീമ ചേച്ചി പറഞ്ഞത്. അങ്ങനെയാണ് പണി ആരംഭിച്ചത്. വീട് പണി പൂർത്തിയാക്കാൻ പതിനാറ് ലക്ഷത്തോളം രൂപ ചിലവിട്ടു.'

സങ്കടം വന്നിട്ടാണ് സീമ ചേച്ചി മുൻകൈ എടുത്ത് വീട് പണി തുടങ്ങിയത്

'ഒരുപാട് പേരുടെ സ്നേഹം ചേർന്നാണ് എനിക്ക് ഈ വീടുണ്ടായത്. മുപ്പത്തിയഞ്ച് കൊല്ലമായിട്ടും ഞാൻ വാടകയ്ക്ക് ആയിരുന്നു. നടിയാകും മുമ്പ് വീട്ടിൽ‌ ജോലിക്ക് നിൽക്കുകയായിരുന്നു ഞാൻ. അന്ന് മാസം 250 രൂപയായിരുന്നു എനിക്ക് ശമ്പളം. സർക്കാരിന് പുറകെ സ്ഥലത്തിന് അപേ​ക്ഷിച്ച് കുറകാലം നടന്നു.'

'അന്ന് ഒരുപാട് പരിഹാസം കേട്ടു. പിന്നെ ഏഷ്യാനെറ്റിലൊക്കെ ജോലി ചെയ്ത് തുടങ്ങിയപ്പോൾ സാലറി കൂടി അപ്പോഴേക്കും സ്ഥലത്തിന്റെ വിലയും ഉയർന്നു. നാലാം ക്ലാസ് മുതൽ വീട്ടുജോലിക്ക് പോയിരുന്നു. എന്നിട്ടാണ് പഠിച്ചത്.'

ബാ​ഗ്രൗണ്ട് ഡൗൻസറായി തുടക്കം

'ഐഡിയ സ്റ്റാർ സിങർ പരിപാടിയിൽ ബാ​ഗ്രൗണ്ട് ഡൗൻസ് കളിച്ചുകൊണ്ടാണ് ടെലിവിഷനിലെ തുടക്കം പിന്നീട് ഉർവശി ചേച്ചി നോട്ട് ചെയ്ത് വെച്ചിട്ട് എന്നെ സ്കിറ്റ് കളിക്കാൻ സജസ്റ്റ് ചെയ്തു.'

'അങ്ങനെയാണ് കോമഡി സ്റ്റാർസിൽ എത്തിയത്. എട്ടോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ അഭിനയത്തോട് താൽപര്യമുണ്ട്' മായ പറഞ്ഞു.

Read more about: seema g nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X