എന്നെ അടിക്കാൻ ആളെ വിട്ടു, സുധിയുമായി സാമ്യം, എവിടെയും രേണു എന്നെക്കുറിച്ച് പറഞ്ഞിട്ടില്ല: രതീഷ്
രേണു സുധിയ്ക്ക് ലഭിക്കുന്ന ജനശ്രദ്ധ അസ്വസ്ഥരാക്കുന്നത് നിരവധി പേരെയാണ്. രേണുവിനൊപ്പം നിന്നവർ പോലും ഇന്ന് തിരിഞ്ഞ് നിന്ന് വിമർശിക്കുകയാണ്. രേണുവിനെ വിമർശിക്കുന്നതിലൂടെ വിസിബലിറ്റി നേടുന്നവരും ഏറെയാണ്. റിയാക്ഷൻ വ്ലോഗേർസ് ആഴ്ചകളോളമായി രേണുവിന് പിന്നാലെയാണ്. രേണു എന്ത് പറഞ്ഞാലും ഇതെല്ലാം കണ്ടന്റായി മാറുന്നു, വ്യാപകമായി വിമർശനവും കുറ്റപ്പെടുത്തലുകളും വരുന്നുണ്ടെങ്കിലും ഇതൊന്നും അന്ന് രേണുവിനെ തളർത്തുന്നില്ല.
ഇപ്പോഴിതാ രേണുവിനെതിരെ സംസാരിക്കുകയാണ് പരിചയക്കാരനായ രതീഷ് എന്ന ആർട്ടിസ്റ്റ്. ന്യൂസ് ടുഡേ മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് രതീഷ് രേണുവിനെതിരെ സംസാരിച്ചത്. രേണുവിന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പല വാദങ്ങളും രതീഷ് ഉന്നയിക്കുന്നുണ്ട്. രേണു തന്നോട് പണം വാങ്ങിയിരുന്നെന്നും ഇത് തിരിച്ച് തരണമെന്നുമാണ് രതീഷ് പറയുന്നത്. കൊച്ചിന് വയ്യെന്നും വീട്ടിലെ കാര്യങ്ങൾ പറഞ്ഞാണ് വാങ്ങിയത്. പിന്നെ തിരിച്ച് തന്നില്ല. കോൾ ബ്ലോക്ക് ചെയ്തെന്നും രതീഷ് ആരോപിക്കുന്നു. സുധിയുമായി തനിക്ക് പരിചയമുണ്ടായിരുന്നെന്നും അത് കൊണ്ടാണ് പണം കൊടുത്തതന്നും രതീഷ് പറയുന്നുണ്ട്.

സുധി ചേട്ടനെ പോലെയുള്ളതിനാൽ അദ്ദേഹത്തിന്റെ മോൻ എന്നെ കാണണമെന്ന് പറയുമായിരുന്നു. അങ്ങനെ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. രേണു ഇങ്ങനെയാെരാൾ ഉണ്ടെന്ന് പോലും ആരോടും പറഞ്ഞിട്ടില്ല. ഒത്തിരി വർഷമായി രേണുവിന് എന്നെ അറിയാമെന്നും രതീഷ് പറയുന്നു. ഞാൻ രേണുവിന്റെയും സുധി ചേട്ടന്റെയും ഫോട്ടോ എഡിറ്റ് ചെയ്ത് കല്യാണ ഫോട്ടോ ആക്കിയിരുന്നു. അത് കാണേണ്ട, ഇഷ്ടമല്ലെന്ന് രേണു പറഞ്ഞു.
പിറ്റേ ദിവസം സുധി ചേട്ടൻ എനിക്ക് വലുതാണെന്ന് പറഞ്ഞ് രേണു വീഡിയോയിൽ പറഞ്ഞു. അത് കള്ളമാണെന്ന് എനിക്ക് മനസിലായി. ഞാൻ താഴെ ഇത് കള്ളമാണെന്ന് എഴുതി. ഇത് അവൾ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെന്നും രതീഷ് പറയുന്നു.
ഇതിന്റെ പേരിൽ രേണു തന്നെ ഭീഷണിപ്പെടുത്തിയെന്നും ആളെ വിട്ട് തല്ലാൻ നോക്കിയെന്നും രതീഷ് പറയുന്നുണ്ട്.

സുധി ചേട്ടൻ ഉള്ള സമയത്തേ രേണു ഷോപ്പിംഗും ഐസ്ക്രീമുമെല്ലാമായി പണം ചെലവിടുമായിരുന്നു. രേണുവിന് ലാവിഷായി ജീവിക്കണം, ഉള്ളതും ഇല്ലാത്തതും അറിയേണ്ട എന്ന് സുധി ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. രേണുവിനെതിരെ ഒന്നിന് പിറകെ ഒന്നായി ആരോപണങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ്. രേണുവിനെതിരെ ആസൂത്രിതമായി നടക്കുന്ന നീക്കമാണോ ഇതെന്ന ചോദ്യവും വരുന്നുണ്ട്.
കഴിഞ്ഞ ദിവസം രേണു സുധിക്കെതിരെ സംസാരിച്ചത് ഇന്ദു തിരുവല്ല എന്ന സ്ത്രീയാണ്. കിച്ചു കുഞ്ഞായിരിക്കുമ്പോൾ താനാണ് നോക്കി വളർത്തിയതെന്നും ഇന്ന് രേണുവിന് കിച്ചുവിനോട് സ്നേഹമില്ലെന്നും ഇന്ദു തിരുവല്ല പറഞ്ഞു. അഭിമുഖം നൽകുന്നതിന് മുമ്പ് രേണുവിനെതിരെ തുടരെ സംസാരിക്കുന്ന താജുദീൻ പത്തനംതിട്ട, വീണ എസ് പിള്ള എന്നിവരുമായി സംസാരിച്ചിരുന്നെന്നും ഇന്ദു തിരുവല്ല പറഞ്ഞിരുന്നു.
ആരോപണങ്ങളെയെല്ലാം ഇപ്പോൾ പൂർണമായും അവഗണിക്കുകയാണ് രേണു. കൊല്ലം സുധിയ്ക്കെതിരെയും രേണുവിനെതിരെയും സുധിയുടെ മുൻ ഭാര്യ വീണ എസ് പിള്ള നിരന്തരം സംസാരിക്കുന്നുണ്ട്. രേണു തന്നെക്കുറിച്ച് മോശമായി സംസാരിച്ചു എന്നാണ് വീണയുടെ ആരോപണം. സുധിയുമായുള്ള തന്റെ വിവാഹബന്ധം തകർന്നതിൽ രേണുവും കാരണക്കാരിയാണെന്ന് വീണ ആരോപിക്കുന്നു. കിച്ചുവിനെ സ്വന്തം മകനായാണ് കാണുന്നതെന്ന് രേണു പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാദത്തെ വീണ എതിർക്കുന്നു. പക്ഷെ കഴിഞ്ഞ ദിവസം കിച്ചു വീണയ്ക്കെതിരെ സംസാരിച്ചു.


Click it and Unblock the Notifications