For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൃദുലയ്‌ക്കൊപ്പം അഭിനയിക്കുമ്പോള്‍ പഴയതിനേക്കാള്‍ കൂടുതല്‍ കംഫേര്‍ട്ട് ഉണ്ട്! മനസുതുറന്ന് അരുണ്‍

  |

  ഭാര്യ സീരിയലിലെ രോഹിണിയായി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് നടി മൃദുല വിജയ്. പരമ്പരയിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാര്യയില്‍ നടന്‍ അരുണ്‍ രാഘവാണ് മൃദുല അവതരിപ്പിച്ച രോഹിണിയുടെ ഭര്‍ത്താവായി എത്തിയത്. സീരിയലില്‍ ഇരുവരും തമ്മിലുളള കെമിസ്ട്രി ഏറെ ശ്രദ്ധേയമായിരുന്നു. ചുരുങ്ങിയ നാളുകള്‍കൊണ്ടാണ് ഇരുവരും പ്രേക്ഷകരുടെ ഇഷ്ട ജോഡികളായി മാറിയത്.

  ഭാര്യ സീരിയലിന് പിന്നാലെ സീ കേരളത്തിലെ പൂക്കാലം വരവായി എന്ന പരമ്പരയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പൂക്കാലം വരവായില്‍ അഭിമന്യു, സംയുക്ത എന്നീ കഥാപാത്രങ്ങളായിട്ടാണ് അരുണും മൃദുലയും എത്തുന്നത്. ഈ സീരിയലിലും ഭാര്യ ഭര്‍ത്താക്കന്മാരായിട്ടാണ് ഇരുവരും എത്തുന്നത്.

  അപ്രതീക്ഷിതമായി ഇരുവരും വിവാഹിതരാവുന്നതും സ്ത്രീ വിരോധിയായ അഭിമന്യുവിനെ തന്നിലേക്ക് എത്തിക്കാന്‍ നോക്കുന്ന സംയുക്തയുടെ ശ്രമങ്ങളുമാണ് പൂക്കാലം വരവായില്‍ കാണിക്കുന്നത്. അതേസമയം പരമ്പര വിജയകരമായി മുന്നേറുന്ന സമയത്ത് മൃദുലയെ കുറിച്ച് അരുണ്‍ രാഘവ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഇ ടൈംസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തന്‌റെ റീല്‍ വൈഫിനെ കുറിച്ച് നടന്‍ മനസുതുറന്നത്.

  ഭാര്യ പരമ്പരയുടെ സമയത്ത് ഏകദേശം രണ്ട് വര്‍ഷത്തോളം മൃദുലയ്‌ക്കൊപ്പം പ്രവര്‍ത്തിച്ചെങ്കിലും തന്റെ കൈയ്യില്‍ മുന്‍പ് മൃദുലയുടെ കോണ്‍ടാക്റ്റ് നമ്പര്‍ പോലും ഉണ്ടായിരുന്നില്ലെന്ന് അരുണ്‍ പറയുന്നു. പിന്നീട് പൂക്കാലം വരവായി ആരംഭിക്കുന്ന സമയത്താണ് മൃദുല എന്നെ കോണ്‍ടാക്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ മൃദുലയുമായി സ്‌ക്രീന്‍ പങ്കിടുമ്പോള്‍ പഴയതിനെക്കോളും കംഫര്‍ട്ട് ആയി തോന്നുന്നുണ്ട് അരുണ്‍ പറയുന്നു.

  അതിന് നന്ദി പറയേണ്ടത് ഞങ്ങളുടെ സൗഹൃദത്തോടാണ്. എനിക്ക് അറിയാം എത്ര മികച്ച നടിയാണ് മൃദുലയെന്ന്. അതുകൊണ്ട് തന്നെ സ്‌ക്രീനില്‍ ആത്മവിശ്വാസത്തോടെയുളള അവളുടെ ഇടപെടലുകള്‍ കൊണ്ട് എനിക്ക് ഗുണങ്ങള്‍ ഉണ്ടാകാറുണ്ട്. അരുണ്‍ പറയുന്നു. എനിക്ക് വളരെ പെട്ടെന്ന് ആളുകളുമായി അടുക്കാന്‍ കഴിയില്ല.

  Nithya Mammen exclusive interview | FilmiBeat Malayalam

  ഉള്‍വലിഞ്ഞു നില്‍ക്കുന്ന പ്രകൃതക്കാരന്‍ എന്ന് വേണമെങ്കില്‍ പറയാം. ആളുകളുമായി അടുക്കാന്‍ എനിക്ക് സമയം ആവശ്യമുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആത്ര ആക്ടീവായിരുന്നില്ല. അതുകൊണ്ട് തന്നെ ഞാനും എന്റെ ആരാധകരും തമ്മില്‍ ഒരു ഗ്യാപ്പും ഉണ്ടായിരുന്നു. എന്നാല്‍ ആരാധകരുടെ സ്‌നേഹം എന്നെ സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സജീവമായിരിക്കാന്‍ പ്രേരിപ്പിച്ചു.

  പ്രേക്ഷകരുടെ അഭിനന്ദനം സത്യത്തില്‍ എന്നെ അത്ഭുതപ്പെടുത്തി. ഒന്നും പ്രതീക്ഷിക്കാതെയുളള ആരാധകരുടെ സ്‌നേഹം കാണുമ്പോള്‍ തനിക്ക് ഒരുപാട് സന്തോഷവും ഒപ്പം നന്ദിയും ഉണ്ട് എന്ന് അരുണ്‍ പറയുന്നു. അതേസമയം സീരിയലുകളില്‍ നായകനായും വില്ലനായും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് അരുണ്‍ രാഘവന്‍. മഴവില്‍ മനോരമയിലെ സ്ത്രീപദം എന്ന സീരിയലും ശ്രദ്ധേയ വേഷത്തില്‍ നടന്‍ അഭിനയിച്ചിരുന്നു.

  മുന്‍പ് ഭാവന കേന്ദ്രകഥാപാത്രമായി എത്തിയ വിളക്കുമരം എന്ന സിനിമയിലും അരുണ്‍ രാഘവ് അഭിനയിച്ചിരുന്നു. തൃശൂരാണ് അരുണിന്‌റെ സ്വദേശം. ഇപ്പോള്‍ ഭാര്യയും മകനുമൊപ്പം കൊച്ചിയിലാണ് അരുണ്‍ താമസിക്കുന്നത്. അച്ഛന്‍ രാഘവന് സ്റ്റുഡിയോ ബിസിനസ് ആയിരുന്നു. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അമ്മ ശ്രീദേവി വീട്ടമ്മയും.

  Read more about: mridula vijay
  English summary
  arun raghav talks about his costar mridula vijay
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X