നായകന്‍ പിന്മാറിയ സീരിയലിലേക്ക് മറ്റൊരു നടന്‍; ഹിറ്റ്‌ലര്‍ ആവാന്‍ പ്രേക്ഷകര്‍ കാത്തിരുന്ന നടന്‍ തന്നെ എത്തും

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നാണ് മിസ്സിസ് ഹിറ്റ്‌ലര്‍. ഷാനവാസ് ഷാനു നായകനായെത്തുന്നു സീരിയലില്‍ മേഘ്‌ന വിന്‍സെന്റാണ് നായിക. കലിപ്പ് നായകനായ ഡികെ എന്ന കഥാപാത്രത്തിലൂടെ ഷാനവാസ് ഇതിനകം ജനപ്രീതി നേടിയ എടുത്തെങ്കിലും താരത്തിന്റെ അപ്രതീക്ഷി പിന്‍മാറ്റം ആരാധകരെ നിരാശപ്പെടുത്തി. മറ്റൊരു സീരിയലുമായി ഉടനെ എത്തും എന്ന് പറഞ്ഞാണ് ഷാനവാസ് പിന്മാറിയത്. ഇതോടെ ഹിറ്റ്‌ലര്‍ ആയി അഭിനയിക്കുന്ന നടന്‍ ആരായിരിക്കും എന്ന ചോദ്യവും ഉയര്‍ന്നുവന്നിരുന്നു.

നായകനെ സംബന്ധിച്ചുള്ള പല പ്രവചനങ്ങളും അന്ന് നടന്നിരുന്നെങ്കിലും പ്രേക്ഷകര്‍ കരുതിയിരുന്നത് പോലെ നടന്‍ അരുണ്‍ രാഘവ് തന്നെയാണ് എത്തുന്നത്. സീ കേരളം പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതനായ അരുണ്‍ ഹിറ്റ്‌ലര്‍ ആയി എത്തുന്നതിന്റെ ഇന്‍ട്രോ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്. മാസ്സ് എന്‍ട്രി തന്നെയായിരിക്കും താരത്തിന്റേത് എന്നാണ് പ്രൊമോ വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഇനി മുതല്‍ താനും സീരിയലിന്റെ ഭാഗമാണെന്ന കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവെച്ചു കൊണ്ട് അരുണും എത്തിയിരിക്കുകയാണ്. താരത്തിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു

'അതെ, ഇനി മുതല്‍ നിങ്ങളുടെ സ്വന്തം ഡികെ ആയി ഞാന്‍ വരുന്നു.. ഷാനവാസ് വളരെ മനോഹരമായി ചെയ്ത് വച്ച ഒരു കഥാപാത്രത്തെ ഞാന്‍ ഏറ്റെടുക്കുമ്പോള്‍ അത് അതുപോലെ തന്നെ നിലനിര്‍ത്തി പോവുക എന്ന ഒരു വലിയ ചുമതല എന്റെ മുകളില്‍ ഉണ്ട്.. എന്നെ ഇതുവരെ സ്‌നേഹിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത നിങ്ങള്‍ എല്ലാവരും കൂടെ ഉണ്ടാവും എന്ന വിശ്വാസത്തില്‍ ഈ ബുധനാഴ്ച മുതല്‍ സീ കേരളം ചാനലില്‍ രാത്രി 8:30 നു ഞാന്‍ എത്തുന്നു..

പ്രതീക്ഷയ്ക്ക് ഒത്ത ഡികെ ആവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും.

എന്നെ വിശ്വസിച്ച് ഈ കഥാപാത്രം ഏല്‍പ്പിച്ച സീ കേരളം ഫാമിലിക്കും, സംവിധായകന്‍ മനോജേട്ടനും, പ്രൊഡ്യൂസര്‍ ഷറഫ് ഇക്കയ്ക്കും, പ്രസാദ് ചേട്ടനും നന്ദി... നിങ്ങളുടെ ഒക്കെ പ്രതീക്ഷയ്ക്ക് ഒത്ത ഡികെ ആവാന്‍ എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ഷാനവാസിനും ഷാനവാസിന്റെ വരാന്‍ പോകുന്ന പ്രൊജക്ടിനും എന്റെ എല്ലാ വിധ ആശംസകളും. ഇതും ഒരു സൂപ്പര്‍ ഹിറ്റ് ആവട്ടെ..' എന്നുമാണ് അരുണ്‍ രാഘവ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

സീ കേരളത്തിലൂടെ തന്നെ താരമെത്തുന്നതിന്റെ സന്തോഷം

സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൂക്കാലം വരവായ് എന്ന സീരിയലിലെ നായകകഥാപാത്രം അവതരിപ്പിച്ചിരുന്നത് നടന്‍ അരുണ്‍ രാഘവ് ആയിരുന്നു. സീരിയലിലെ അഭിമന്യു എന്ന കഥാപാത്രവും ഏറെ ജനപ്രീതി നേടി എടുത്തിരുന്നു. പെട്ടെന്ന് സീരിയല്‍ അവസാനിപ്പിച്ചെങ്കിലും വീണ്ടും സീ കേരളത്തിലൂടെ തന്നെ താരമെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. അരുണിന്റെ വീഡിയോയ്ക്ക് താഴെ ഇത് സൂചിപ്പിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

 മിസിസ് ഹിറ്റ്‌ലറിലേ മാസ് എന്‍ട്രി

മിസിസ് ഹിറ്റ്‌ലറിലേത് പോലെ ലേശം കലിപ്പനായ കഥാപാത്രമാണ് നടന്‍ ചെയ്തിരുന്നത്. അതുകൊണ്ട് ഷാനവാസിന് പകരമാവുമ്പോള്‍ മോശമില്ലാതെ ചെയ്യാന്‍ സാധിക്കുന്ന താരം അരുണ്‍ തന്നെയായിരിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്തായാലും കിടിലനൊരു മാസ് എന്‍ട്രി നല്‍കി കൊണ്ടാണ് ഹിറ്റ്‌ലറായി അരുണ്‍ എത്തിയിരിക്കുന്നത്. മിനിസ്‌ക്രീന്‍ പള്ളിവേട്ട ആറാട്ട് എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് പുതിയ ഡികെ യുടെ രംഗപ്രവേശം.

Recommended Video

ആറാട്ട് ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി -മോഹന്‍ലാല്‍

പ്രൊമോ വീഡിയോ കാണാം

Read more about: actor serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X