മരുഭൂമിയിൽ പെയ്ത മഴയായിരുന്നു വിവാഹമെന്ന തീരുമാനം, നല്ല കാലം വരും, വീട് മാറിയതിന് പിന്നിൽ...; അരുണും വിദ്യയും!

സൗഭാ​ഗ്യ വെങ്കിടേഷിന്റെയും അർജുന്റേയും വീഡിയോകൾ കാണുന്നവർക്ക് സുപരിചിതരാണ് ചേട്ടൻ അരുണും ഭാര്യ വിദ്യയും. ഒരു സമയത്ത് പെട്ടന്ന് ജീവിതത്തിൽ ഒറ്റയ്ക്കായി പോയവരായിരുന്നു ഇരുവരും. ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിച്ച് ഒരുമിച്ച് കുടുംബമായി കഴിയാമെന്ന് ഇരുവരും തീരുമാനിച്ചത് കഴിഞ്ഞ വർഷമായിരുന്നു. വലിയ ആർഭാടങ്ങൾ ഒന്നുമില്ലാതെ നടന്ന വിവാഹത്തിന്റെ വീഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

അരുണിന്റെ വിവാഹം കഴിയും അർജുനും സൗഭാ​ഗ്യയും അരുണും അവരുടെ മക്കളുമെല്ലാമായി കൂട്ടുകുടുംബം പോലെയാണ് കഴിഞ്ഞിരുന്നത്. അടുത്തിടെയാണ് അരുണും അർജുനും ഒരോ വീടുകളെടുത്ത് കുടുംബ സമേതം മാറി താമസിച്ച് തുടങ്ങിയത്. ഇപ്പോഴിതാ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളേയും നഷ്ടങ്ങളേയും പഠിച്ച പാഠങ്ങളേയും കുറിച്ച് മനസ് തുറക്കുകയാണ് അരുണും വിദ്യയും.

Arun Somasekhar
Photo Credit: Vidya arun somasekhar / Instagram

2025ൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായി ഇരുവരും കാണുന്നത് വിവാഹത്തെയാണ്. ആദ്യം അരുണാണ് സംസാരിച്ച് തുടങ്ങിയത്. ഗുണദോഷ സമ്മിശ്രമായിരുന്നു 2025. വ്യക്തി ജീവിതത്തിൽ കഴിഞ്ഞ വർഷമുണ്ടായ നേട്ടമെന്താണെന്ന് ചോദിച്ചാൽ ഒരു കല്യാണം കഴിച്ചു എന്നതാണ്. ഡ്രൈയായിരുന്ന ജീവിതത്തിൽ ഒരു മഴ പെയ്ത പ്രതീതി. വലിയ മിസ്റ്റേക്കായി ഒന്നും 2025ൽ ചെയ്തിട്ടില്ല. കഴിഞ്ഞ വർഷമുണ്ടായ മാറ്റം കല്യാണം കഴിച്ചുവെന്നതാണ്.

ലൈഫ് വെറുതെ കളയരുതെന്ന് ചിന്ത വന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന തോന്നലുണ്ട്. മുമ്പ് ഞാൻ ഒറ്റയ്ക്കായിരുന്നപ്പോൾ വിശക്കുമ്പോൾ എന്തെങ്കിലും ഭക്ഷണം കഴിക്കും. പിള്ളേർക്ക് മാത്രം കൃത്യസമയത്ത് ഉണ്ടാക്കി കൊടുക്കും. വെറുതെ ആലോചിച്ച് കിടന്ന് വിഷമിക്കും... ഇതൊക്കെയായിരുന്നു എന്റെ രീതി. അതെല്ലാം വിവാഹ​ത്തോടെ മാറി.

നല്ല കാലം എല്ലാവർക്കും വരും. പ്രതീക്ഷ കൈ വിടരുത്. മാതൃക പുരുഷനും സ്ത്രീയുമൊന്നുമാകേണ്ടതില്ല. അങ്ങനെ ചെയ്താൽ ലൈഫിൽ വലിയ നേട്ടമൊന്നുമുണ്ടാകില്ല. അതുകൊണ്ട് മറ്റുള്ളവരെ ബുദ്ധിമുട്ടാക്കാത്ത കാര്യങ്ങൾ ചെയ്യുക. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചപ്പോൾ എന്നെക്കാൾ സന്തോഷിച്ചതും എന്റെ കുടുംബാം​ഗങ്ങൾ ആയിരുന്നു. വെള്ളയമ്പലത്ത് നിന്ന് വീട് മാറി താമസിച്ചതിന് ഒരു കാരണമുണ്ട്.

സീനയ്ക്കൊപ്പവും മാതാപിതാക്കൾക്കൊപ്പവുമുള്ള ഓർമകൾ ഒരുപാട് ആ വീട്ടിലുണ്ട്. ഇമോഷണലി അത് ഒരുപാട് ബുദ്ധിമുട്ടിക്കും. ആരോ​ഗ്യം പോവുകയും ചെയ്യും. നമ്മളെ ഡിപ്പന്റ് ചെയ്യുന്ന മക്കളുണ്ട്. വീട് മാറിയപ്പോൾ അതിൽ ഒരു ആശ്വാസം കിട്ടി എന്ന് അരുൺ പറഞ്ഞു. നല്ലൊരു വർഷമായിരുന്നു 2025. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. വിവാഹം കഴിച്ചുവെന്നത് ഒരു നേട്ടം തന്നെയാണ് വിദ്യ പറയുന്നു.

Arun Somasekhar
Photo Credit: Vidya arun somasekhar / Instagram

ഞങ്ങൾ രണ്ടുപേരും ഡ്രൈ ലൈഫായിരുന്നു നയിച്ചിരുന്നത്. അതിന് ഒരു ആശ്വാസമായി വിവാഹം. പരസ്പരം ആശ്വസിപ്പിക്കാനും സ്നേഹിക്കാനും എല്ലാം കഴിയുന്നു. 2025ൽ സൗഹൃദം സൂക്ഷിക്കുന്നതിൽ ഞാൻ അൽപ്പം പിറകിലായിരുന്നു. ഹെൽത്ത് ശ്രദ്ധിക്കാറില്ലായിരുന്നു. വിവാഹം കഴിഞ്ഞശേഷം അത് മാറി. ഒരുമിച്ചാണ് ഞങ്ങൾ എല്ലാം ചെയ്യാറ്. അതുകൊണ്ട് ജോലികൾ ചെയ്യുമ്പോൾ മടുപ്പ് തോന്നാറില്ല.

എനിക്കുണ്ടായ മാറ്റം ഞാനും നാദുവും മാത്രമുണ്ടായിരുന്നിടത്ത് നിന്ന് ഒരുപാട് പേരുള്ള കുടുംബത്തിലേക്ക് വന്നു. എല്ലാവരേയും നാദുവിന് അക്സപ്റ്റ് ചെയ്യാൻ പറ്റുമോയെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. എന്നെ ഞെട്ടിച്ചുകൊണ്ട് നാദു കംഫേർട്ട് സോണിലേക്ക് എത്തിപ്പെട്ടു. അതുകൊണ്ട് തന്നെ ലൈഫ് ഹാപ്പിയായിട്ട് ചെയ്ഞ്ചായിയെന്ന് പറയാം. റിലേഷൻഷിപ്പിൽ നിന്നും പഠിച്ച ഒരു കാര്യം അപ്രിയ സത്യങ്ങൾ പറയരുത് എന്നതാണ്.

അങ്ങനെ ചെയ്താൽ റിലേഷൻഷിപ്പിൽ പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയും. നെ​ഗറ്റീവ് ഇംപാക്ട് തന്നിരുന്ന എനിക്ക് വേണ്ടാതിരുന്ന ആളുകൾ കഴിഞ്ഞ വർഷം എന്റെ ജീവിതത്തിൽ നിന്നും പോയി. അതൊരു ഭാ​ഗ്യമായി കരുതുന്നു.

സെപ്പറേറ്റഡായി നിന്നിരുന്ന സമയത്ത് ഇമോഷണൽ സ്ട്ര​ഗിൾസും ഡിപ്രഷനുമെല്ലാം എനിക്കുണ്ടായിരുന്നു. 2024 ജൂലൈയിലാണ് അരുൺ ചേട്ടനെ പരിചയപ്പെടുന്നത്. അന്ന് മുതൽ ഇതിലെല്ലാം വ്യത്യാസം വന്ന് തുടങ്ങി. 2025ലെ ബെസ്റ്റ് ഡെ വിവാഹ ദിവസമായിരുന്നു വിദ്യയും പറഞ്ഞു.

More from Filmibeat

Read more about: sowbhagya venkitesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X