»   » Arya: ബിസിനസ്സുകാരിയുടെ ജാഡയെന്ന് പറഞ്ഞ് പിഷാരടി വരെ കളിയാക്കിയിരുന്നു, ആര്യയുടെ വെളിപ്പെടുത്തല്‍!

Arya: ബിസിനസ്സുകാരിയുടെ ജാഡയെന്ന് പറഞ്ഞ് പിഷാരടി വരെ കളിയാക്കിയിരുന്നു, ആര്യയുടെ വെളിപ്പെടുത്തല്‍!

Written By:
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ആര്യ. ഏഷ്യാനെറ്റില്‍ പ്രക്ഷേപണം ചെയ്യുന്ന ബഡായി ബംഗ്ലാവില്‍ ആര്യയായിത്തന്നെയാണ് താരമെത്തുന്നത്. രമേഷ് പിഷാരടിക്കും മുകേഷിനുമൊപ്പം പ്രേക്ഷകരെ ചിരിപ്പിക്കാനായി ആര്യയും മുന്നിലുണ്ട്. മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും ആര്യ മുഖം കാണിച്ചിട്ടുണ്ട്.

Meenakshi Dileep: ദിലീപിന്റെ മീനൂട്ടിക്ക് 18, പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ചിത്രങ്ങള്‍ വൈറല്‍!

അഭിനേത്രി മാത്രമല്ല നല്ലൊരു ബൂട്ടീക് ഉടമ കൂടിയാണ് ആര്യ. അരോയ എന്ന് പേരിട്ടിരിക്കുന്ന ബൂട്ടീക്കിനെ ഇതിനോടകം തന്നെ ആളുകള്‍ ഏറ്റെടുത്തുകഴിഞ്ഞു. ബഡായി ബംഗ്ലാവിലെ പരിപാടിക്കിടയില്‍ ആര്യ ധരിക്കുന്ന വസ്ത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പലപ്പോഴും എവിടുന്നാണ് വസ്ത്രങ്ങള്‍ വാങ്ങുന്നതെന്നും ഡിസൈന്‍ ചെയ്തതിനെക്കുറിച്ചും ആളുകള്‍ ചോദിക്കാറുണ്ട്. ഇതോടെയാണ് സ്വന്തമായി ബൂട്ടീക് തുടങ്ങാന്‍ തീരുമാനിച്ചതെന്നും ആര്യ പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.

Gokul Suresh: പൃഥ്വിരാജിന്‍റെ കടുത്ത ഫാനാണ് താനെന്ന് ഗോകുല്‍ സുരേഷിന്റെ തുറന്നുപറച്ചില്‍!

അഭിനേത്രിയില്‍ നിന്നും ബിസിനസ്സുകാരിയിലേക്ക്

അവതാരകയായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് ആര്യ അഭിനയത്തില്‍ ഒരു പരീക്ഷണം നടത്തിയത്. അത് വിജയിച്ചതോടെ താരം ടെലിവിഷന്‍ സ്‌ക്രീനിലെ സ്വന്തം താരമായി മാറി. ഇടയ്ക്ക് ചില സിനിമകളിലും താരം അഭിനയിച്ചു. അഭിനേത്രിയും അവതാരകയായുമൊക്കെ നിറഞ്ഞു നില്‍ക്കുന്നതിനിടയിലും സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നുവെന്ന് താരം പറയുന്നു. താന്‍ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് എല്ലാവരും ചോദിച്ച് തുടങ്ങിയപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ ബൂട്ടീക് തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ആര്യ പറയുന്നു.

കളിയാക്കിയവരാണ് കൂടുതലും

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ്ണ പിന്തുണ നേടിയതിന് ശേഷമാണ് സ്വന്തം സംരംഭം തുടങ്ങിയത്. സെലിബ്രിറ്റിയായി നില്‍ക്കുന്ന സമയത്ത് തന്നെ ബൂട്ടീക് തുടങ്ങണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ തന്റെ പുതിയ തീരുമാനത്തെ പലരും കളിയാക്കിയിരുന്നുവെന്ന് ആര്യ പറയുന്നു. അവയൊക്കെ തരണം ചെയ്താണ് മുന്നോട്ട് പോയത്. പണമുണ്ടാക്കാനുള്ള ആക്രാന്തമാണ് തനിക്ക്, അതിന് വേണ്ടിയാണ് പുതിയ സംരംഭം തുടങ്ങിയതെന്ന തരത്തില്‍ വരെ ചിലര്‍ വിമര്‍ശിച്ചിരുന്നു. നല്ല ജീവിതത്തിനും ഭാവിക്കുമായി ആ ആക്രാന്തം നല്ലതല്ലേയെന്ന് ചിലരോടൊക്കെ തിരിച്ച് ചോദിക്കേണ്ടി വന്നിരുന്നു.

ബഡായി ബംഗ്ലാവിലെ പ്രകടനം

രമേഷ് പിഷാരടിയും ആര്യയും ശരിക്കും ഭാര്യാഭര്‍ത്താക്കന്‍മാരാണെന്നാണ് ചിലരുടെ ധാരണ. ഭാര്യയ്‌ക്കൊപ്പം തിയേറ്ററില്‍ പോയപ്പോള്‍ ആര്യ എവിടെ, എന്താ ഭാര്യയെ കൊണ്ടുവരാത്തതെന്ന് ചിലര്‍ ചോദിച്ചിരുന്നുവെന്ന് മുന്‍പ് രമേഷ് പിഷാരടി പറഞ്ഞിരുന്നു. മുകേഷിന്റെ ബംഗ്ലാവില്‍ വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികളായി ഇരുവരും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഉരുളയ്ക്കുപ്പേരി പോലുള്ള കൗണ്ടറുകളാണ് ഈ പരിപാടിയുടെ പ്രധാന പ്രത്യേകത.

പിഷാരടിയുടെ കമന്‍റ്

സ്വന്തമായി ഒരു സംരംഭം തുടങ്ങുകയാണെന്നറിഞ്ഞപ്പോള്‍ രമേഷ് പിഷാരടിയും കളിയാക്കിയിരുന്നുവെന്ന് ആര്യ പറയുന്നു. ഭാര്യയ്ക്ക് വേണ്ടി ഒരു സാരി ഓര്‍ഡര്‍ ചെയ്തതിനൊപ്പം ഇനി ബിസിനസ്സുകാരുയുടെ ജാഡയായിരിക്കുമല്ലോയെന്ന് ചോദിച്ചിരുന്നുവെന്നും താരം പറയുന്നു. പരിപാിക്കിടയിലെ ഇരുവരുടെയും കളിയാക്കലുകള്‍ പ്രേക്ഷകര്‍ ഏറെ ആസ്വദിക്കാറുണ്ട്. മണ്ടത്തരത്തിന്‍റെ ഹോള്‍ സെയില്‍ ഡീലറായ ആര്യയ്ക്ക് രമേഷ് പിഷാരടിയില്‍ നിന്നും ലഭിക്കുന്ന കിടു കൗണ്ടറുകള്‍ തന്നെയാണ് പരിപാടിയെ ഇത്രയും ശ്രദ്ധേയമാക്കുന്നതും.

English summary
Arya about Ramesh pisharady's comment

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X