For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മൂന്ന് പേരില്‍ നിന്നും വധുവിനെ തിരഞ്ഞെടുക്കാതിരുന്നതിന് പിന്നിലെ യഥാര്‍ത്ഥ കാരണം ആര്യ വെളിപ്പെടുത്തി

  |
  എങ്ക വീട്ടു മാപ്പിളേയ്‌:വധുവിനെ തിരഞ്ഞെടുക്കാനാവാത്തതിന്റെ കാരണം ആര്യ വ്യക്തമാക്കി

  ആര്യയുടെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. എന്തും ഏതും വാര്‍ത്തയും വിവാദവുമാവുന്ന ഇന്നത്തെക്കാലത്ത് ഒരു താരം വിവാഹത്തിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് അറിയിച്ചാല്‍ പിന്നെ നോക്കിയിരിക്കണോ, അതേക്കുറിച്ചുള്ള ചര്‍ചച്ചകള്‍ക്ക് തുടക്കമായത് ആര്യയുടെ പ്രഖ്യാപനത്തോടെയാണ്. മുന്‍പ് രാഖി സാവന്ത് ഇത്തരത്തില്‍ സ്വയംവരം നടത്താനെത്തിയതും പിന്നീട് സംഭവിച്ച കാര്യങ്ങളെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

  തീവ്രവാദി വരുന്നത് പോലെയാണ് മമ്മൂട്ടിയുടെ വരവ്, മോഹന്‍ലാലിനെപ്പോലൊരു നടന്‍ ഇനിയുണ്ടാവില്ലെന്നും ഗീത!

  തെന്നിന്ത്യന്‍ താരത്തിന്റെ ജീവിത സഖിയായി ആരെത്തുമെന്നുള്ള ആകാംക്ഷയ്ക്ക് വിരാമമായത് അടുത്തിടെയാണ്. കഴിഞ്ഞ ദിവസമായിരുന്നു പരിപാടിയുടെ ഗ്രാന്‍ഫ് ഫിനാലെ നടന്നത്. പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും ഞെട്ടിച്ച കാര്യങ്ങളായിരുന്നു ഫിനാലെ വേദിയില്‍ അരങ്ങേറിയത്. അവസാന റൗണ്ടിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികള്‍ വധുവിന്റെ വേഷത്തിലെത്തിയിരുന്നുവെങ്കിലും ആര്യ ആരേയും സ്വീകരിച്ചിരുന്നില്ല. താരത്തിന്റെ നടപടിയെയും പരിപാടിയേയും വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

  'അമ്മ' പിടിക്കാന്‍ അണിയറ നീക്കം സജീവം, പൃഥ്വിരാജിനും മോഹന്‍ലാലിനും കടുത്ത സമ്മര്‍ദ്ദം!

  16 ല്‍ നിന്നും മൂന്നിലേക്ക്

  16 ല്‍ നിന്നും മൂന്നിലേക്ക്

  മലയാളി താരങ്ങളുള്‍പ്പടെ 16 സുന്ദരികളായിരുന്നു പരിപാടിയുടെ തുടക്കത്തില്‍ ഉണ്ടായിരുന്നത്. വ്യത്യസ്തമായ ടാസ്‌ക്കുകളായിരുന്നു ഇവരെ കാത്തിരുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ഘട്ടത്തിലും എലിമിനേഷനിലൂടെ മൂല്യനിര്‍ണ്ണയവും നടത്തിയിരുന്നു. അവസാനത്തെ അഞ്ച് പേരിലേക്ക് എത്തിയപ്പോള്‍ മുതല്‍ പരിപാടിയെക്കുറിച്ചുള്ള ആകാംക്ഷയും വര്‍ധിക്കുകയായിരുന്നു. ആരായിരിക്കും വിജയിക്കുന്നത് എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായിരുന്നു. നേരത്തെ ചില മത്സരാര്‍ത്ഥികളുടെ പേരിനൊപ്പം ആര്യയെ ചേര്‍ത്ത് വിശേഷിപ്പിച്ചിരുന്നു.

  അബര്‍നദി പുറത്തായത് തിരിച്ചടിയായി

  അബര്‍നദി പുറത്തായത് തിരിച്ചടിയായി

  കുംഭകോണം സ്വദേശിയായ അബര്‍നദിയായിരിക്കും താരത്തിന്റെ വധുവെന്ന തരത്തിലുള്ള ചര്‍ച്ചകളും വ്യാപകമായി നടന്നിരുന്നു. ഇവര്‍ തമ്മില്‍ നല്ല ചേര്‍ച്ചയാണെന്ന് ആരാധകരും പറഞ്ഞിരുന്നു. അബര്‍നദിയും ആര്യയെക്കുറിച്ച് വാചാലയായിരുന്നു. മത്സരത്തിന്റെ ഭാഗമായി അബര്‍നദിയുടെ വീട്ടില്‍ ആര്യ പെണ്ണുകാണാനെത്തിയിരുന്നു. അവസാനത്തെ അഞ്ചില്‍ അബര്‍നദി സ്ഥാനം ഉറപ്പിച്ചതോടെ പ്രേക്ഷക പ്രതീക്ഷയും വര്‍ധിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് അബര്‍നദിക്ക് ലഭിച്ചിരുന്നത്. അവസാന ഘട്ട എലിമിനേഷനില്‍ അബര്‍നദി പുറത്താവുകയായിരുന്നു. പരിപാടിയുടെ അപ്രതീക്ഷിത വഴിത്തിരിവില്‍ പ്രേക്ഷകരും ഞെട്ടിയിരുന്നു.

  ആരെയും തിരഞ്ഞെടുക്കാതെ ആര്യ

  ആരെയും തിരഞ്ഞെടുക്കാതെ ആര്യ

  സീതാലക്ഷ്മി, അഗത, സൂസന്‍ ഈ മൂന്ന് മത്സരാര്‍ത്ഥികളായിരുന്നു അവസാനത്തെ റൗണ്ടില്‍ മത്സരിക്കാനെത്തിയത്. ആര്യ വിവാഹത്തിനൊരുങ്ങി, നവവധുവിനെപ്പോലെ മത്സരാര്‍ത്ഥികളും ഒരുങ്ങിയെത്തിയെന്ന തരത്തിലായിരുന്നു ഗ്രാന്റ് ഫിനാലെയ്ക്ക് മുന്‍പ് പ്രചരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷത്തില്‍ താരം തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇവരില്‍ ആരേയും താന്‍ വധുവായി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആര്യ വ്യക്തമാക്കിയത്.

  ആ തീരുമാനത്തിലേക്ക് നയിച്ചത്

  ആ തീരുമാനത്തിലേക്ക് നയിച്ചത്

  ഗ്രാന്റ് ഫിനാലെ വേദിയില്‍ ആര്യയുടെ വിവാഹം പ്രതീക്ഷിച്ചവര്‍ നിരാശരാവുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കണ്ടത്. താരത്തിന്റെ തീരുമാനത്തില്‍ ആരാധകര്‍ ഞെട്ടിയിരുന്നു. എന്തുകൊണ്ടാണ് താന്‍ അത്തരത്തിലൊരു തീരുമാനമെടുത്തതെന്നതിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്യ ഇപ്പോള്‍ രംഗത്തുവന്നിട്ടുണ്ട്. ആ മൂന്ന് പേരില്‍ ആരേയും വേദനിപ്പിക്കാന്‍ തനിക്ക് കഴിയാത്തതിനാലാണ് ഒരാളെ മാത്രമായി തിരഞ്ഞെടുക്കാതിരുന്നതെന്ന് താരം പറയുന്നു. ജീവിത പങ്കാളിയെ തീരുമാനിക്കുന്നതിനായി തനിക്ക് കുറച്ച് കൂടി സമയം ആവശ്യമാണെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.

  വേദനാജനകമായ തീരുമാനമെടുക്കാന്‍ വയ്യ

  വേദനാജനകമായ തീരുമാനമെടുക്കാന്‍ വയ്യ

  ഇത്തരത്തിലൊരു പ്ലാറ്റ്‌ഫോമില്‍ രണ്ട് പേരെ വേദനിപ്പിച്ച് ഒരാളെ സ്വന്തമാക്കുന്ന തീരുമാനമെടുക്കാന്‍ വയ്യെന്നും ആര്യ പറയുന്നു. ഒരാളെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റ് രണ്ട പേരെ സംബന്ധിച്ച് അവര്‍ക്ക് ആ തീരുമാനം ഷോക്കായിരിക്കും. അവരുടെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ചോര്‍ത്തും തനിക്ക് ആശങ്കയുണ്ട്. അതുകൊണ്ടാണ് താന്‍ വേദനാജനകമായ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതെന്നാണ് ആര്യയുടെ വിശദീകരണം.

  കൂടുതല്‍ സമയം ആവശ്യമാണ്

  കൂടുതല്‍ സമയം ആവശ്യമാണ്

  താന്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത അഗത, സീത, സൂസന്ന ഇവരുടെ വീടുകള്‍ താന്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബാംഗങ്ങളെയും കണ്ടിരുന്നു. എന്നാല്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുന്‍പ് ഇവരെക്കുറിച്ച് കുറച്ചുകൂടി കാര്യങ്ങള്‍ അറിയണമെന്ന് തോന്നി. ഇതിന് കൂടുതല്‍ സമയം ആവശ്യമാണ്. തന്റെ ജീവിതത്തിന്റെ മാത്രം കാര്യമല്ല ഇത്. രണ്ട് കുടുംബങ്ങളെയും ബാധിക്കുന്ന കാര്യമാണ്. ഇക്കാര്യങ്ങള്‍ കൂടി പരിഗണിച്ച് ഉടന്‍ തന്നെ താന്‍ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമെന്നും ആര്യ വ്യക്തമാക്കിയിട്ടുണ്ട്.

  ആരാധകര്‍ക്ക് നിരാശ

  ആരാധകര്‍ക്ക് നിരാശ

  ആര്യയുടെ തീരുമാനത്തില്‍ ആരാധകര്‍ തികച്ചും നിരാശരാണ്. സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. ട്രോളര്‍മാരും ഈ സംഭവത്തെ ഏറ്റെടുത്തിട്ടുണ്ട്. പെണ്‍കുട്ടികളെ കളിപ്പാട്ടം പോലെ കാണുന്ന നിലപാടാണ് ആര്യയുടേതെന്ന തരത്തില്‍ താരത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ചിലര്‍ രംഗത്തുവന്നിട്ടുണ്ട്. പരിപാടി നിര്‍ത്തലാക്കണമെന്ന തരത്തില്‍ നേരത്തെ ചിലര്‍ പരാതികള്‍ നല്‍കിയിരുന്നു. വ്യാപകമായ വിമര്‍ശനം നേരിടുന്നതിനിടയിലും താരത്തിനെ പിന്തുണച്ച് ചിലര്‍ രംഗത്തുവന്നിരുന്നുവെന്നതും ശ്രദ്ധേയമാണ്.

  ട്രോള്‍ പെരുമഴ

  ട്രോള്‍ പെരുമഴ

  ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ആര്യയെ കൊന്നുകൊല വിളിക്കുകയാണ് ട്രോളര്‍മാര്‍. ആരേയും തിരഞ്ഞടുക്കാന്‍ പറ്റില്ലെങ്കില്‍ എന്തിനാണ് ഇത്തരത്തിലൊരു പരിപാടിയുമായി എത്തിയത്, സൂസന്നയുടെ മകനെ പരിപാടിയിലേക്ക് ക്ഷണിച്ചത് എന്തിനായിരുന്നു, തുടങ്ങി നിരവധി ചോദ്യങ്ങളാണ് പരിപാടിക്ക് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ആര്യയെന്ന താരത്തോടുള്ള സകല മതിപ്പും കളഞ്ഞു കുളിക്കുന്ന പരിപാടിയായിപ്പോയി ഇതെന്നും ചിലര്‍ പറയുന്നു.

  മുന്‍ധാരണ മാറ്റിമറിച്ചില്ല

  മുന്‍ധാരണ മാറ്റിമറിച്ചില്ല

  രാഖി സാവന്തിന്റെ രാഖീ കാ സ്വയംവര്‍ പരിപാടി പോലെ തന്നെയായിരിക്കും ഇതെന്നഭിപ്രായപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഗ്രാന്റ് ഫിനാലെ കൂടി കഴിഞ്ഞതോടെ ഇത് വ്യക്തമായിരിക്കുകയാണെന്നും ഇവര്‍ പറയുന്നു. പെണ്‍കുട്ടികളുടെ മനസ്സ് വെച്ചാണ് താരം കളിക്കുന്ന ആരോപണവും ഉയര്‍ത്തിയിരുന്നു. വിമര്‍ശനങ്ങള്‍ ശക്തമായി തുടരുമ്പോഴും പരിപാടിയുമായി മുന്നോട്ട് പോവാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. റേറ്റിങ്ങില്‍ ഏറെ മുന്നിലായിരുന്നു ഈ പരിപാടി. മലയാളത്തിലും തമിഴിലുമായാണ് പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്.

  സ്‌പോണ്‍സര്‍മാര്‍ വിജയിച്ചു

  സ്‌പോണ്‍സര്‍മാര്‍ വിജയിച്ചു

  പരിപാടിയിലെ അന്തിമ വിജയി സ്‌പോണ്‍സര്‍മാര്‍ തന്നെയായിരുന്നുവെന്നും ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുവേദിയില്‍ വെച്ച് ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെങ്കില്‍ പിന്നെ ഇത്തരത്തിലൊരു പരിപാടി നടത്തേണ്ടതുണ്ടായിരുന്നോയെന്നാണ് അവര്‍ ചോദിക്കുന്നത്. ആര്യയെ സംബന്ധിച്ച് താരത്തിന് പെണ്‍കുട്ടികളോടൊപ്പം ഇടപഴകാനുള്ള അവസരം മാത്രമായിരുന്നു ഇതെന്ന തരത്തിലും വിമര്‍ശനങ്ങളുണ്ട്.

  രസകരമായ ചില ട്വീറ്റുകള്‍

  രസകരമായ ട്വീറ്റ്

  രസകരമായ ട്വീറ്റ്

  രസകരമായ ട്വീറ്റ്

  English summary
  At Enge Veetu Mapillai final, Arya says he wants time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X