ഡാഡി എന്റെ സ്യൂട്ട് റൂമിൽ സ്റ്റേ ചെയ്യും, വിവാഹത്തലേന്ന് ആര്യ; മകളുടെ പ്രതികരണമിങ്ങനെ

കഴിഞ്ഞ ദിവസമായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹം. ആഘോഷപൂർവം ന‌ടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി. വിവാഹത്തിലെ സന്തോഷകരമായ നിമിഷങ്ങൾ പകർത്തിയ വ്ലോ​ഗും ആര്യ പങ്കുവെച്ചു. മൂന്ന് ദിവസങ്ങളിൽ നടന്ന വിവാഹ ആഘോഷത്തിന്റെയും ചടങ്ങുകളുടെയും ദൃശ്യങ്ങളാണ് ആര്യ ഓരോ വീഡിയോകളായി വ്ലോ​ഗിൽ പങ്കുവെക്കുന്നത്. ആദ്യത്തെ വ്ലോ​ഗിൽ വിവാഹം നടക്കുന്നയിടത്ത് തനിക്ക് ലഭിച്ച സ്യൂട്ട് റൂം ആര്യ കാണിക്കുന്നുണ്ട്. മെ​ഹന്ദി ഡേയുടെ വ്ലോ​ഗാണിത്. മെഹന്ദി ദിനത്തിലെ ആഘോഷങ്ങൾ കഴിഞ്ഞ ശേഷമാണ് ആര്യ സ്യൂട്ട് റൂം കാണിച്ച് തന്നത്. വീഡിയോയിൽ മകളെയും കാണാം. സിബിനും ഒരു സ്യൂട്ട് റൂം ലഭിച്ചിട്ടുണ്ടെന്ന് ആര്യ പറയുന്നുണ്ട്.

ഡാഡി (സിബിൻ) സ്യൂട്ട് റൂം എടുത്തിട്ടുണ്ട്, പക്ഷെ ഡാഡി തന്റെ സ്യൂട്ട് റൂമിലാണ് സ്റ്റേ ചെയ്യുകയെന്നും ആര്യ പറയുന്നു. എവിടെയാണ് ഡാഡി സ്റ്റേ ചെയ്യുകയെന്ന് ആര്യ ചോദിച്ചപ്പോൾ ഇവിടെ എന്ന് മകൾ ആര്യയുടെ റൂം ചൂണ്ടിക്കാണിച്ച് പറയുന്നുമുണ്ട്. ഡാഡിക്ക് അങ്ങനെ ചെറിയൊരു പ്രശ്നമുണ്ട്. ഡാഡി ഇവിടെയേ നിൽക്കൂ എന്നും ആര്യ പറയുന്നു.

Arya

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ആര്യക്ക് ഒരു മകളും സിബിന് ഒരു മകനുമാണുള്ളത്. പുതിയ ജീവിതത്തിലേക്ക് കടന്ന ആര്യയും സിബിനും വിവാഹ ജീവിതം ആസ്വദിക്കുകയാണ്. ആര്യയുടെ വിഷമഘട്ടങ്ങളിൽ ഒപ്പം നിന്ന ആത്മാർത്ഥ സുഹൃത്തായിരുന്നു സിബിൻ. പിന്നീട് ഈ സൗഹൃദം പ്രണയമായി. വിവാഹം വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നെന്ന് ആര്യ പറഞ്ഞിട്ടുണ്ട്. മകൾ മാനിഫെസ്റ്റ് ചെയ്ത വിവാ​ഹമാണിതെന്നാണ് ആര്യ പറയുന്നത്.

ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം മറ്റൊരു പ്രണയ ബന്ധത്തിലായിരുന്നു ആര്യ. ഈ പ്രണയബന്ധം തകർന്നത് ആര്യയെ മാനസി​കമായി ഏറെ ബാധിച്ചിരുന്നു. തന്റെ സുഹൃത്തായിരുന്ന യുവതിയുമായാണ് കാമുകൻ അടുത്തതെന്ന് ഉൾക്കൊള്ളാൻ ആര്യക്ക് സമയം വേണ്ടി വന്നു. ഈ വഞ്ചനയെക്കുറിച്ച് സംസാരിച്ചപ്പോഴെല്ലാം ആര്യ കരഞ്ഞിട്ടുണ്ട്.

Arya

കാമുകനും തന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലാൻ തോന്നിയെന്നാണ് ആര്യ ഒരിക്കൽ പറഞ്ഞത്. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്ന വ്യക്തി. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ഇപ്പോൾ ജീവിക്കുന്നുണ്ടെന്ന് എനിക്കറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവർക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ താൻ സന്തോഷിക്കും.

ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങി ആദ്യം ഫോൺ ചെയ്തത് കാമുകനെയായിരുന്നു. എന്റെ മകളെ പോലും വിളിച്ചില്ല. പക്ഷെ അയാൾ ഫോൺ എടുത്തില്ല. കുറേ പ്രാവശ്യം വിളിച്ചി‌ട്ടും എടുത്തില്ല. അവസാനം ആശങ്കയോടെ ഞാൻ സഹോദരിയെ വിളിച്ചു. ആൾ എവിടെയാണ് ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. തിരക്കായിരിക്കാം, ഞാൻ വിളിച്ച് നോക്കാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ആത്മവിശ്വാസമില്ലായ്മ തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് തനിക്ക് ഉറപ്പായിയിരുന്നു.

പിറ്റേ ദിവസം നാലഞ്ച് പ്രാവശ്യം തുടരെ വിളിച്ച ശേഷം തിരിച്ച് ആളുടെ കോൾ വന്നു. സഹോദരി സംസാരിച്ചിട്ടായിരിക്കും. സംസാരത്തിൽ എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെങ്കിലും എന്താണെന്ന് അറിയില്ലായിരുന്നു. കാരണം ബി​ഗ് ബോസിലേക്ക് പോകുന്നത് വരെ തന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയ ആളായിരുന്നു അതെന്നും ആര്യ പറഞ്ഞു. ഇന്ന് വിഷമങ്ങളെല്ലാം മറന്ന് സിബിനൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ് ആര്യ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X