ആര്യയും രമേഷ് പിഷാരടിയും വീണ്ടും ഒരുമിച്ചു, പൊട്ടിച്ചിരിച്ച് വീണ നായരും ടിനിയും, വീഡിയോ വൈറല്‍
ബഡായി ബംഗ്ലാവിലൂടെയായിരുന്നു ആര്യയും രമേഷ് പിഷാരടിയും ആദ്യമായൊരുമിച്ചത്. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീരമായ പിന്തുണയായിരുന്നു ലഭിച്ചത്. നാളുകള്‍ക്ക് ശേഷം ബഡായി ബംഗ്ലാവിന് രണ്ടാം ഭാഗം തുടങ്ങിയപ്പോള്‍ എല്ലാവരും ചോദിച്ചത് ആര്യയെയായിരുന്നു. തന്നോട് പരിപാടിയെക്കുറിച്ച് പറഞ്ഞിരുന്നില്ലെന്നായിരുന്നു ആര്യ പറഞ്ഞത്. പിഷുവിനൊപ്പം ആര്യ ഇല്ലാത്തത് ശരിയായില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. പരിപാടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. പിഷാരടിയും ഇടയ്ക്ക് വെച്ച് ബഡായി ബംഗ്ലാവില്‍ നിന്നും പിന്‍മാറുകയായിരുന്നു.
ചാനല്‍ പരിപാടികളില്‍ മാത്രമല്ല സിനിമയിലും സജീവമാണ് രമേഷ് പിഷാരടി. അഭിനയത്തില്‍ നിന്നും മാറി സംവിധായകനായും അദ്ദേഹം എത്തിയിരുന്നു. ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമായാണ് പിഷാരടി ചാനല്‍ പരിപാടികളിലെത്താറുള്ളത്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും അത്തരത്തിലുള്ള ക്യാപ്ഷനാണ് നല്‍കാറുള്ളത്. പതിവില്‍ നിന്നും വ്യത്യസ്തമായി ഇംഗ്ലീഷിലുള്ള കുറിപ്പുകളായിരുന്നു കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് രണ്ടാം സീസണില്‍ മത്സരാര്‍ത്ഥിയായി ആര്യയും എത്തിയിരുന്നു. പരിപാടിയിലേക്ക് എത്തിയപ്പോളായിരുന്നു ആര്യയെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചെല്ലാം താരം തുറന്നുപറഞ്ഞിരുന്നു. താന്‍ പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു. മകള്‍ റോയയുമായും അദ്ദേഹം നല്ല കൂട്ടാണെന്നും അത് കണ്ടപ്പോള്‍ തനിക്കേറെ സന്തോഷം തോന്നിയെന്നും ആര്യ പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചും ആര്യ എത്താറുണ്ട്. ബിഗ് ബോസിലെ വിമര്‍ശനങ്ങള്‍ കുടുംബത്തെക്കൂടി ബാധിച്ചതോടെയായിരുന്നു താരം സൈബര്‍ സെല്ലിന് പരാതി നല്‍കിയത്. ഒരുവിഭാഗം ശക്തമായ പിന്തുണ നല്‍കിയപ്പോള്‍ മറുവിഭാഗം രൂക്ഷമായ വിമര്‍ശനങ്ങളുമായെത്തിയിരുന്നു. ബിഗ് ബോസിന് ശേഷം ഇടയ്ക്ക് ആര്യ സുഹൃത്തുക്കളെയെല്ലാം കണ്ടിരുന്നു. ദുബായിലെത്തി വീണയേയും ആര്യ സന്ദര്‍ശിച്ചിരുന്നു.
Recommended Video
കോമഡി സ്റ്റാര്‍സിലൂടെയായിരുന്നു ആര്യയും രമേഷ് പിഷാരടിയും ഒരുമിച്ചത്. വിവാഹ ശേഷമുള്ള വെഡ്ഡിഹ് ഫോട്ടോ ഷൂട്ടിനായൊരുങ്ങുന്ന ആര്യയേയും പിഷാരടിയേയുമാണ് വീഡിയോയില്‍ കാണുന്നത്. ഇതിനകം തന്നെ ഈ വീഡിയോ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇത് പോലൊരു ചാട്ടക്കാരിയെ താനിത് വരെ കണ്ടിട്ടില്ലെന്നായിരുന്നു ഫോട്ടോഗ്രാഫര്‍ പറഞ്ഞത്. വീണയും ടിനി ടോമും ലാലുമെല്ലാം ഇവരുടെ പ്രകടനം കണ്ടിരിക്കുന്നുണ്ടായിരുന്നു.


Click it and Unblock the Notifications