അന്ന് കണ്ടപ്പോൾ മുൻ ജീവിത പങ്കാളികൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു, പാരന്റ്സ് മീറ്റിങിനാണ് ബുദ്ധിമുട്ട്; ആര്യ
സിബിൻ ബെഞ്ചമിൻ-ആര്യ ബഡായി ജോഡിയാണ് അടുത്തിടെയായി സോഷ്യൽമീഡിയയിൽ ഏറ്റവും ട്രെന്റിങ്ങായി നിൽക്കുന്ന കപ്പിൾ. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഇരുവരും സുഹൃത്തുക്കളാണ്. ആര്യയെ ബിസിനസിൽ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളതും സിബിൻ തന്നെയാണ്. രണ്ടുപേരും വിവാഹമോചിതരാണ്. ആര്യയ്ക്ക് തന്നെ നന്നായി മനസിലാക്കാനും സ്നേഹിക്കാനും കഴിയുമെന്ന് മനസിലാക്കിയപ്പോൾ സിബിൻ തന്നെയാണ് പ്രപ്പോസൽ മുന്നിൽ വെച്ചത്.
അധികം വൈകാതെ തന്നെ ആര്യ സമ്മതവും പറഞ്ഞു. തന്നെ മനസിലാക്കി ഒപ്പം നിൽക്കുന്ന പങ്കാളിയെയായിരുന്നു ആര്യയും അന്വേഷിച്ചിരുന്നത്. ഇപ്പോഴിതാ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പ്രണയം, വിവാഹ തിയ്യതി എന്നിവയെ കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് ഇരുവരും. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ എസ്എൽ തിയേറ്ററിൽ വെച്ചായിരുന്നു ആദ്യമായി ഞങ്ങൾ കണ്ടുമുട്ടിയത്.

സിനിമ ഏതാണെന്ന് ഓർമയില്ല. പക്ഷെ രണ്ടാളും രണ്ട് വഴിയിലാണ് സിനിമ കാണാൻ വന്നത്. രണ്ടുപേരുടെ ഒപ്പവും മുൻ ജീവിത പങ്കാളികളുണ്ടായിരുന്നു ഇരുവരും പറഞ്ഞ് തുടങ്ങി. എന്റെ ആദ്യ ഭാര്യ ആര്യയുടെ കൂടെ പഠിച്ചിട്ടുണ്ട്. അന്ന് ആര്യയുടെ ഭർത്താവായിരുന്ന രോഹിത്തിനെ എനിക്ക് അറിയാമായിരുന്നു. ഞങ്ങൾ രണ്ടുപേരും ഡാൻസർമാരാണല്ലോ. അങ്ങനെയുള്ള പരിചയവുമുണ്ട്. അന്ന് അവിടെ വെച്ച് ഹായ് പറഞ്ഞ് പിരിഞ്ഞു.
ആര്യയെ ബഡായി ബംഗ്ലാവിൽ കണ്ടുള്ള പരിചയവും ഉണ്ടായിരുന്നു. എപ്പോൾ പ്രണയം തുടങ്ങിയെന്ന് ചോദിച്ചാൽ കൃത്യമായ ഉത്തരം നൽകാനാവില്ല. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും പങ്കുവെയ്ക്കുന്നവരായിരുന്നു. അങ്ങനെ മുന്നോട്ട് പോകുമ്പോൾ രണ്ട് വർഷം മുമ്പ് ഒരിക്കൽ ഞാൻ പറഞ്ഞു... നാൽപ്പത് വയസായിട്ടും ഒന്നും നടക്കുന്നില്ലെങ്കിൽ നമുക്ക് കെട്ടാമെന്ന് സിബിൻ പറഞ്ഞു.
ഏഷ്യാനെറ്റിലെ സ്റ്റാർട്ട് മ്യൂസിക്ക് ആര് ആദ്യം പാടും ടെലിവിഷൻ ഷോയുടെ ആങ്കർ ഞാനായിരുന്നു. സിബിൻ അതിന്റെ ഡിജെയും. ഷൂട്ട് കഴിഞ്ഞ് മിക്കപ്പോഴും ഒരുമിച്ചാണ് ഞങ്ങൾ മടങ്ങാറുള്ളത്. അങ്ങനെ ഒരിക്കൽ തിരിച്ച് പോകുമ്പോഴാണ് സിബിൻ ഇക്കാര്യങ്ങൾ എന്നോട് പറഞ്ഞത്. വളരെ ആകസ്മികമായാണ് പറഞ്ഞത്. ഡ്രൈവിനിടയിൽ ഞങ്ങൾ ഒരുപാട് തമാശകൾ പറയാറുണ്ട്. അങ്ങനെ പറഞ്ഞ തമാശയായിരുന്നു സത്യത്തിൽ അതുമെന്നും ആര്യ പറയുന്നു.
വേറൊരു പ്ലാൻ കൂടി മുന്നോട്ട് വെച്ചിരുന്നു. ഒരു വീട് എടുത്ത് ഓൾഡ് എയ്ജ് ഹോം തുടങ്ങുക. പ്രായമായ കുറേ ആൾക്കാരെ അവിടെ താമസിപ്പിക്കുക. കുറേ കഴിയുമ്പോൾ നമുക്കും അവിടെ താമസിക്കാം എന്നതായിരുന്നുവെന്നും സിബിൻ ഓർക്കുന്നു. ഹണിമൂണിനായി സ്വിറ്റ്സർലാന്റാണ് മനസിൽ. ആര്യ കുറേ നാളുകളായി ആ പേര് പറയുന്നുണ്ട്. ആ സ്ഥലത്തെ ഫോട്ടോകൾ കാണുമ്പോൾ പോകണമെന്ന് പറയാറുണ്ട്.

എവിടെയായാലും ഓക്കെയാണ്. ശംഖുമുഖത്ത് പോയാലും ഓക്കെയാണ്. എവിടെയാണോ കൂടുതൽ കംഫർട്ടബിൾ അവിടേക്ക് പോവുക എന്നതാണ്. ഹണിമൂൺ സ്വിറ്റ്സർലാന്റിൽ നിർത്തുന്നില്ലെന്നും സിബിൻ കൂട്ടിച്ചേർത്തു. സിംഗിൾ പാരന്റായിരുന്ന കാലഘട്ടത്തെ കുറിച്ചും ആര്യ മനസ് തുറന്നു. സിംഗിൾ പാരന്റായിരുന്നതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. ഖുഷി എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കസ്റ്റോഡിയൻഷിപ്പ് എനിക്കാണെങ്കിലും എനിക്കും അവളുടെ അച്ഛനും തുല്യ അവകാശങ്ങളുണ്ട്.
അവളും അച്ഛനും തമ്മിലുള്ള സംസാരത്തിനിടയിൽ ഞാൻ ഉണ്ടാകാറില്ല. അവർ നേരിട്ട് കാര്യങ്ങൾ പറയുന്നു. സ്കൂളിലെ പാരന്റ്സ് മീറ്റിങിന് പോകുമ്പോഴാണ് ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്. മറ്റ് കുട്ടികൾ അച്ഛനേയും അമ്മയേയും കൂട്ടി വരുമ്പോൾ ഖുഷിക്കൊപ്പം ഞാൻ മാത്രമെ ഉണ്ടാകാറുള്ളു. അച്ഛന്റെ അസാന്നിധ്യം അവളെ അലട്ടുന്നുണ്ടോയെന്ന് പലപ്പോഴും ചിന്തിച്ചിരുന്നു.
ഇപ്പോൾ സിബിൻ അതിനെയെല്ലാം നന്നായി ഡീൽ ചെയ്യുന്നുണ്ടെന്നും ആര്യ പറയുന്നു. ഖുഷി എനിക്ക് സ്വന്തം മോളെപ്പോലെയാണ്. അവളെ കണ്ട കാലം തൊട്ട് നന്നായി തന്നെയാണ് ട്രീറ്റ് ചെയ്യുന്നത്. എല്ലാ കാര്യങ്ങളും സംസാരിക്കാനുള്ള സ്പെയ്സ് ഞങ്ങൾക്കിടയിലുണ്ടെന്ന് ആര്യയുടെ മകളുമായുള്ള തന്റെ ബോണ്ടിങ്ങിനെ കുറിച്ച് സംസാരിക്കവെ സിബിൻ പറഞ്ഞു. ചിങ്ങം പിറന്നിട്ട് വിവാഹിതരാകാമെന്ന തീരുമാനത്തിലാണ് ആര്യയും സിബിനും.


Click it and Unblock the Notifications