ക്രിസ്ത്യൻ-ഹിന്ദു ആചാരപ്രകാരം വിവാഹ ചടങ്ങുകൾ, ലക്ഷങ്ങൾ പൊടിച്ച് ബിഗ് വെഡ്ഡിങ്, ആഗ്രഹിച്ച ജീവിതം അരികെ!
നല്ലൊരു പങ്കാളിക്കും മകൾക്കുമൊപ്പം സന്തുഷ്ടകരമായ ദാമ്പത്യം ആര്യയുടെ വർഷങ്ങളായുള്ള സ്വപ്നമാണ്. കുറച്ച് വർഷം മുമ്പ് വിവാഹം വരെ എല്ലാം എത്തിയതുമായിരുന്നു. ബിഗ് ബോസ് കഴിഞ്ഞ് തിരികെ വന്നിട്ടാകാം പുതിയ ജീവിതത്തിലേക്ക് കടക്കുന്നതെന്ന് തീരുമാനിച്ചു. പക്ഷെ ഷോ കഴിഞ്ഞ് വന്നപ്പോൾ വലിയൊരു ചതി ആര്യയ്ക്ക് അനുഭവിക്കേണ്ടി വന്നു. എല്ലാമെല്ലാമായി കരുതിയ പങ്കാളി ആര്യയെ ഉപേക്ഷിച്ച് നടിയുടെ സുഹൃത്തിനെ പ്രണയിച്ചു.
അത് ആര്യയ്ക്ക് വലിയൊരു ഷോക്കായിരുന്നു. പലതവണ പാനിക്ക് അറ്റാക്കുകൾ, വിഷാദം എന്നിവയിലൂടെയെല്ലാം കടന്നുപോയി. ആ സംഭവത്തിനുശേഷം മകളും താനും മാത്രം അടങ്ങിയ ജീവിതത്തിലേക്ക് ആര്യ ഒതുങ്ങിപ്പോയി. അവിടെ നിന്ന് നടിയെ പുതു ജീവിതത്തിലേക്ക് കൊണ്ടുവന്നത് സിബിനാണ്. വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ചതും സിബിനാണ്.

ബെസ്റ്റ്ഫ്രണ്ടായ, തന്നെ അടുത്ത് മനസിലാക്കിയ വ്യക്തിയെ പങ്കാളിയാക്കുന്നത് നല്ല തീരുമാനമാണെന്ന് ആര്യയ്ക്കും തോന്നി. മകൾക്കും അമ്മയുടെ തീരുമാനത്തോട് പൂർണ യോജിപ്പാണ്. ചിങ്ങം പിറന്ന് കഴിയുമ്പോൾ വിവാഹം ഉണ്ടാകും. കഴിഞ്ഞ കുറച്ച് നാളുകളായി ആര്യയും സുഹൃത്തുക്കളും വിവാഹം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാം വിവാഹമാണെന്ന് കരുതി ആഢംബരത്തിനോ ആഘോഷത്തിനോ കുറവില്ല.
ഹൽദി, സംഗീത്, വെഡ്ഡിങ്, റിസപ്ഷൻ എല്ലാമുണ്ട്. സിബിനും ക്രിസ്ത്യനും ആര്യ ഹിന്ദുവുമാണ്. അതുകൊണ്ട് രണ്ട് മതാചാരപ്രകാരവും ചടങ്ങുകളുണ്ട്. സംഗീത് നൈറ്റ് പൊടിപൊടിക്കാൻ ഉള്ള ഉത്തരവാദിത്വം സുഹൃത്തും നടിയുമായ ശിൽപ ബാലയ്ക്കാണ് ആര്യ നൽകിയിരിക്കുന്നത്. ഒരു സർപ്രൈസ് ഡാൻസ് സിബിന് വേണ്ടി ശിൽപ്പയുടെ വക അണിയറയിൽ ഒരുങ്ങുന്നുണ്ട്.
പുതിയ വ്ലോഗിൽ അതിന്റെ വിശേഷങ്ങൾ ശിൽപ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിൽപയും കൃഷ്ണപ്രഭയും മനോജ് മോസസും അടക്കം വലിയൊരു സുഹൃത്ത് സംഘം ആര്യയ്ക്കൊപ്പം ഈ സർപ്രൈസ് ഡാൻസിൽ ചുവടുവെക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ബിഗ് വെഡ്ഡിങിന് വേണ്ടിയുള്ള പ്രിപ്പറേഷനിലാണ്. എന്റെ ഫ്രണ്ട്സ് സർക്കിളിൽ സിംഗിൾസായിട്ടുള്ള വളരെ കുറച്ചുപേർ മാത്രമെയുള്ളു.
ആ കുറച്ചുപേരിൽ ഒരാൾ കൂടി വിവാഹം കഴിക്കാൻ പോവുകയാണ്. മിസ് ടു മിസിസ് ആകാൻ പോകുന്നത് ആര്യയാണ്. സിബിന്റെയും ആര്യയുടേയും വിവാഹത്തിൽ പങ്കെടുക്കാൻ ഞങ്ങൾ എല്ലാം എക്സൈറ്റഡാണ്. ഹൽദി, സംഗീത്, വെഡ്ഡിങ്, റിസപ്ഷൻ എല്ലാമുണ്ട്. ക്രിസ്ത്യൻ രീതിയിലും ഹിന്ദു ആചാരപ്രകാരവും വിവാഹമുണ്ട്. അതിൽ സംഗീത് കളറാക്കാനുള്ള ഉത്തരവാദിത്വം ആര്യ എനിക്കാണ് തന്നിരിക്കുന്നത്.

അതുകൊണ്ട് തന്നെ അത് കുളമാക്കാതെ ചെയ്യണമെന്നുണ്ട്. കുറച്ച് ഡാൻസും മറ്റ് കലാപരിപാടികളും എല്ലാം പ്ലാൻ ചെയ്തിട്ടുണ്ട്. ഡാൻസിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റിൽ ഇരുപത്, ഇരുപത്തിയഞ്ച് പേരോളം ഉണ്ട്. പക്ഷെ പ്രാക്ടീസിന് ആരൊക്കെ വരും, ആരൊക്കെ സ്റ്റേജിൽ കേറും എന്നതിൽ ഐഡിയ ഇല്ല. കാരണം എല്ലാവരും പല സ്ഥലങ്ങളിൽ നിന്നും വരുന്നവരും പല ജോലികൾ ചെയ്യുന്നവരുമാണ്.
ഉള്ളതുകൊണ്ട് നന്നാക്കാമെന്ന രീതിയിലാണ് മുന്നോട്ട് പോകുന്നത്. വെഡ്ഡിങും ഷൂട്ട് ചെയ്യാൻ പ്ലാനുണ്ട്. ഞങ്ങൾ പ്ലാൻ ചെയ്യുന്നതുപോലെ തന്ന സിബിനും മാളിവിക കൃഷ്ണദാസും സംഘവും എല്ലാം ചേർന്ന് അവരുടേതായ ഒരു ഡാൻസും പ്ലാൻ ചെയ്യുന്നുണ്ട്. അവർ പ്രൊഫഷണൽ ഡാൻസേഴ്സ് ആയതുകൊണ്ട് ഞങ്ങൾക്ക് പിടിച്ച് നിൽക്കാൻ പറ്റില്ലെന്നും ശിൽപ പറയുന്നു.
വിവാഹതിയ്യതി ആര്യ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് മാസം മുമ്പായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. സിബിനും ആര്യയെപ്പോലെ വിവാഹമോചിതനും ഒരു കുഞ്ഞിന്റെ അച്ഛനുമാണ്. സിബിൻ കഴിഞ്ഞ സീസണിലെ ബിഗ് ബോസ് മത്സരാർത്ഥി കൂടിയായിരുന്നു.


Click it and Unblock the Notifications