ആര്യയുടെ ഷോപ്പിലെ സാരികൾക്ക് കത്തി വില?, സെലിബ്രിറ്റികൾ മാത്രമാണോ കാഞ്ചീവരത്തിന്റെ കസ്റ്റമേഴ്സ്; നടി പറയുന്നു!

അഭിനയത്തിൽ ചുവടുറപ്പിച്ച് സമ്പാദിച്ച് തുടങ്ങിയതോടെയാണ് ബിസിനസിലേക്ക് ആര്യ ഇറങ്ങിയത്. ഫാഷനോട് താൽപര്യമുള്ളതിനാൽ ബൊട്ടീക്ക് ബിസിനസാണ് നടി ആരംഭിച്ചത്. കാഞ്ചീവരം എന്നാണ് ആര്യയുടെ ബൊട്ടീക്കിന്റെ പേര്. സാരികളുടെ എക്സ്ക്ലൂസീവ് കലക്ഷനാണ് കാഞ്ചീവരത്തിന്റെ പ്രത്യേകത. തിരുവനന്തപുരത്തും കൊച്ചിയിലും കാഞ്ചീവരത്തിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ഭാവന, ഹണി റോസ്, സ്വാസിക വിജയ് തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക മുൻനിര നായികമാരും കാഞ്ചീവരത്തിന്റെ കസ്റ്റമേഴ്സാണ്. പല താരങ്ങളുടേയും വിവാഹ സാരികൾ കാഞ്ചീവരത്തിൽ നിന്നും വാങ്ങിയവയാണ്.

കാഞ്ചീവരത്തിലെ സാരികളുടെ വില നിലവാരത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണിപ്പോൾ ആര്യ. സെലിബ്രിറ്റി നടത്തുന്ന ഷോപ്പായതുകൊണ്ട് തന്നെ കത്തി വിലയായിരിക്കുമോ എന്നുള്ള സംശയം എല്ലാവർക്കുമുണ്ട്. ഇതേ കുറിച്ച് നടി ആനി ചോദിച്ചപ്പോഴാണ് തന്റെ സ്ഥാപനത്തെ കുറിച്ച് ആര്യ സംസാരിച്ചത്.

Arya Badai
Photo Credit: instagram

തിരുവനന്തപുരത്ത് ആര്യ തുടങ്ങിയ ഷോപ്പിലേക്ക് എന്നെ വിളിച്ചിരുന്നു. ഞാൻ പോയിരുന്നു. നല്ല കളക്ഷനായിരുന്നു. ഒത്തിരി സെലക്ഷൻ ഓപ്ഷൻസുണ്ടായിരുന്നു. പക്ഷെ രണ്ടാമത്തെ ഷോറും എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. കാരണം എന്നെ അവിടേക്ക് വിളിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ആ ഷോപ്പിൽ ഏതൊക്കെ ടൈപ്പ് സാരികളാണ് ഉള്ളതെന്ന് കാണുന്നത് റീലിലൂടെയാണ്.

എന്നോട് പലരും ആര്യയുടെ ഷോപ്പിനെ കുറിച്ച് ചോദിക്കാറുണ്ട്. ഭയങ്കര വിലയായിരിക്കുമോ?. സെലിബ്രീറ്റീസ് മാത്രമെ ആ ഷോപ്പിലേക്ക് പോകാറുള്ളോ?. അതോ നമുക്കൊക്കെ പോയി മേടിക്കാൻ പറ്റുമോ എന്നൊക്കെയുള്ള സംശയങ്ങൾ എല്ലാവർക്കുമുണ്ട് അതിനൊരു മറുപടി കൊടുക്കൂവെന്നാണ് ആര്യയോട് ആനി പറഞ്ഞത്. ആനീസ് കിച്ചണിൽ അതിഥിയായി എത്തിയതായിരുന്നു ആര്യ.

സെലിബ്രിറ്റികൾ ഏത് ബിസിനസിലേക്ക് ഇറങ്ങിയാലും ഉള്ളൊരു പ്രശ്നമാണിത്. പ്രത്യേകിച്ച് ക്ലോത്തിങുമായി ബന്ധപ്പെട്ട സംരംഭമാണെങ്കിൽ. എന്റെ ഷോപ്പിൽ സാരികളുടെ സ്റ്റാർട്ടിങ് പ്രൈസ് എണ്ണൂറ് രൂപ മുതലാണ്. രണ്ട് ലക്ഷം രൂപ വില വരുന്ന സാരി വരെയുണ്ട്. അതുകൊണ്ട് തന്നെ ഇതിനിടയിലെ എല്ലാ റേഞ്ചിലുമുള്ള സാരികളുണ്ട്. എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള സാരികൾ ഷോപ്പിൽ വേണമല്ലോ. നമ്മളും അങ്ങനെയാണല്ലോ ജീവിച്ച് വന്നത്.

അതുകൊണ്ട് തന്നെ അവിടെ സെലിബ്രിറ്റി എന്നൊന്നുമില്ല. കസ്റ്റമേഴ്സിന്റെ ആവശ്യങ്ങളും താൽപര്യങ്ങളും എന്താണോ അതിന് അനുസരിച്ചുള്ള സാരികൾ വിൽപ്പനയ്ക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. അതുപോലെ ഒരു ബേസിക്ക് ക്വാളിറ്റി എല്ലാത്തിനും ഉറപ്പ് വരുത്താൻ ശ്രമിക്കാറുണ്ട്. വളരെ വില കുറഞ്ഞ സാരികളും നമുക്ക് വിൽപ്പനയ്ക്ക് വെയ്ക്കാൻ കഴിയും.

പക്ഷെ ക്വാളിറ്റി നമുക്ക് ഉറപ്പ് കൊടുക്കാൻ പറ്റാത്ത അവസ്ഥ വരും. ചില സാരികൾക്ക് കൊടുക്കേണ്ട കെയറുണ്ട്. അത് ചെയ്തില്ലെങ്കിൽ പണി കിട്ടും. ഹാന്റ് വാഷ് ചെയ്യാൻ പാടില്ലാത്ത സാരികൾ ഒരുപാടുണ്ട്. ഹാന്റ് ഡൈ ചെയ്യുന്ന സാരികൾ ഹാന്റ് വാഷ് ചെയ്ത് കഴിഞ്ഞാൽ കളർ സ്വഭാവികമായും ഇളകും. സാരിയെ കുറിച്ച് പഠിച്ചശേഷം കഴുകാൻ പറ്റുന്നതാണോയെന്ന് ചോദിച്ച് മനസിലാക്കിയിട്ടാണ് നെയ്ത്തുകാരിൽ നിന്നും ഞാൻ സാരികൾ വാങ്ങുന്നത്.

Arya Badai
Photo Credit: instagram

സാരി എന്തിനാണ് കഴുകുന്നത് എന്നാണ് അവർ എന്നോട് ചോദിച്ചത്. അതുകേട്ട് ഞാൻ അതിശയിച്ചുപോയി. സാരികൾ റെ​ഗുലറായി കഴുകാൻ പാടില്ലെന്നാണ് നെയ്ത്തുകാർ എന്നോട് പറഞ്ഞത്. പകരം വെയിലത്ത് പത്ത്, പതിനഞ്ച് മിനിറ്റിട്ട് ഉണക്കിയ ശേഷം നീറ്റായി മടക്കി സൂക്ഷിച്ചാൽ മതിയെന്നാണ് പറഞ്ഞത്.

നമ്മളൊക്കെ കല്ലിൽ ഇട്ട് വരെ സാരി അലക്കുന്നവരായതുകൊണ്ട് അവർ പറയുന്നത് കേട്ട് അതിശയിച്ചു. ഇപ്പോൾ ഞങ്ങൾ കസ്റ്റമേഴ്സിന് സാരിക്ക് ആഫ്റ്റർ കെയർ എങ്ങനെ കൊടുക്കാമെന്നതുമായി ബന്ധപ്പെട്ട് ഒരു കാർഡ് കൊടുക്കാറുണ്ട്. എത്ര പേർ അത് വായിക്കാൻ മെനക്കെടുന്നുണ്ടെന്ന് അറിയില്ലെന്നും ആര്യ പറയുന്നു.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X