ആദ്യത്തേതിനേക്കാൾ മനോഹരമാക്കണം, ഒന്നും കുറയ്ക്കുന്നില്ല എല്ലാം വേണം, ഉപ്പ് വിളമ്പാൻ മകളും; വീഡിയോയുമായി ആര്യ!‌

By Desk

കുറച്ച് ദിവസം മുമ്പാണ് താൻ വീണ്ടും വിവാഹിതയാകാൻ പോവുകയാണെന്ന വിവരം നടിയും മോഡലും അവതാരകയും സംരംഭകയുമെല്ലാമായ ആര്യ ബഡായി അറിയിച്ചത്. സോഷ്യൽമീഡിയ പോസ്റ്റിലൂടെയായിരുന്നു വിവാഹം നിശ്ചയിച്ചുവെന്ന വിവരം ആര്യ പങ്കിട്ടത്. 2024 അവസാനിക്കാറായപ്പോൾ തന്നെ 2025ൽ വിവാഹമുണ്ടാകുമെന്ന സൂചനകൾ ആര്യ തന്ന് തുടങ്ങിയിരുന്നു. പിന്നീട് അതേ കുറിച്ച് പ്രേക്ഷകർ കമന്റിലൂടെയും മറ്റും ചോദിച്ചപ്പോഴൊന്നും വരനുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ആര്യ നൽകിയിരുന്നില്ല.

അടുത്തിടെ വിദേശ യാത്ര കഴിഞ്ഞ് എത്തിയപ്പോൾ സിം​ഗിൾ മദാറായുള്ള തന്റെ അവസാനത്തെ വിദേശ യാത്രയാണെന്നാണ് ആര്യ കുറിച്ചത്. ആ സ്റ്റോറി കണ്ടപ്പോൾ തന്നെ നടിയുടെ വിവാഹം വൈകാതെയുണ്ടാകുമെന്ന് ആരാധകർ ഊ​​ഹിച്ചിരുന്നു. അതുപോലെ തന്നെ സംഭവിക്കാൻ പോവുകയാണ്.

Arya Badai sibin benjamin

ഉറ്റ സുഹൃത്തും ബിസിനസ് പാട്നറും അവതാരകനും ആർജെയുമെല്ലാമായ സിബിൻ ബെഞ്ചമിനുമായാണ് ആര്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രം പങ്കിട്ടുകൊണ്ട് ആര്യയാണ് സിബിനാണ് ഇനി തന്റെ പങ്കാളിയെന്ന് വെളിപ്പെടുത്തിയത്. നടി ഭാവി വരന്റെ പേര് വെളിപ്പെടുത്തിയപ്പോൾ മിനിസ്ക്രീൻ പ്രേക്ഷകർക്കും സോഷ്യൽമീഡിയ ഫോളോവേഴ്സിനുമെല്ലാം ഷോക്കായിരുന്നു.

ഇരുവരും സുഹൃത്തുക്കളും സഹോദരബന്ധം നിലനിർത്തുന്നവരുമാണെന്ന ധാരണയായിരുന്നു പ്രേക്ഷകർക്ക്. ഇരുവരുടേയും രണ്ടാം വിവാ​ഹമാണ്. വിവാഹനിശ്ചയം കഴിഞ്ഞുവെന്നത് വെളിപ്പെടുത്തിയെന്ന് അല്ലാതെ വിവാ​ഹ​ തിയ്യതിയൊന്നും ആര്യയോ സിബിനോ വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹം അടുത്ത് തന്നെ ഉണ്ടാകുമെന്നുള്ള സൂചന നൽകി എത്തിയിരിക്കുകയാണിപ്പോൾ ആര്യ‌. സം​ഗീത് നൈറ്റിന് അടിച്ചുപൊളിക്കാനുള്ള പ്ലെ ലിസ്റ്റിലേക്ക് പാട്ട് സെലക്ട് ചെയ്യുന്നതിന്റെ തിരക്കിലാണ് ആര്യ. സം​ഗീത് നൈറ്റിനുള്ള പ്ലെ ലിസ്റ്റെന്ന് അടിക്കുറുപ്പ് നൽകിയാണ് വീഡിയോ ആര്യ പങ്കുവെച്ചത്. കല്യാണം അടിച്ച് പൊളിച്ച് ആഘോഷിക്കാൻ തന്നെയാണ് ആര്യ തീരുമാനിച്ചിരിക്കുന്നതെന്ന് പുതിയ വീഡിയോയിൽ നിന്നും വ്യക്തമാണ്.

രണ്ടാം വിവാഹമായതുകൊണ്ട് തന്നെ ലളിതമായി ചടങ്ങ് നടത്താനാകും ആര്യയും സിബിനും തീരുമാനിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകർ കരകുതിയിരുന്നത്. എന്നാൽ മൂന്ന്, നാല് ദിവസത്തെ ആഘോഷം സിബിൻ-ആര്യ വിവാഹത്തിനുണ്ടാകുമെന്നത് പുതിയ വീഡിയോയിൽ വ്യക്തമാണ്. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ആര്യയുടെ ആ​ദ്യ വിവാഹം.

Arya Badai sibin benjamin

അന്ന് വളരെ ചെറുപ്പമായതുകൊണ്ട് തന്നെ വിവാഹ​ത്തിന്റെ ചടങ്ങുകളൊന്നും അതിന്റേതായ രീതിയിലും ഭം​ഗിയിലും ആസ്വദിക്കാൻ ആര്യയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. ആര്യയുടെ ഏക മകൾ റോയയാണ് കല്യാണത്തിന് എല്ലാവിധ ഒരുക്കങ്ങൾക്കുമായി മുന്നിൽ നിൽക്കുന്നത്. സിബിനുമായുള്ള തന്റെ വിവാഹത്തിന് മകളുടെ പൂർണ സമ്മതമുണ്ടെന്ന് അടുത്തിടെ ആ​ര്യ പറഞ്ഞിരുന്നു.

Take a Poll

മകളുടെ ഫേവറേറ്റ് ആളുകളിൽ പ്രധാനിയാണ് സിബിനെന്നും ഇപ്പോൾ തനിക്ക് പങ്കാളി മാത്രമല്ല മകൾക്ക് അച്ഛന്റെ സ്ഥാനത്തും സിബിനുണ്ടെന്നും ആര്യ പറഞ്ഞിരുന്നു. സിബിന്റെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹം ഡാൻസറായ ചിഞ്ചുവുമായിട്ടായിരുന്നു. ആ ബന്ധത്തിൽ ഒരു മകനും സിബിനുണ്ട്. വീണ്ടും വിവാഹിതനാകാൻ പോകുന്നുവെന്ന് കരുതി മകനെ സിബിൻ പാടെ മറന്നിട്ടില്ല. ആര്യയുമായുള്ള വിവാഹം നിശ്ചയിച്ച സന്തോഷം പങ്കിട്ട കുറിപ്പിലും മകന്റെ പേര് സിബിൻ ഉൾപ്പെടുത്തിയിരുന്നു.

സിബിൻ മകന്റെ കാര്യങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ നൽകുന്നില്ലെന്ന ആരോപണം കുറച്ച് മാസങ്ങൾക്ക് മുമ്പ് ആദ്യ ഭാര്യ ചിഞ്ചു സിബിന് എതിരെ ഉന്നയിച്ചിരുന്നു. എന്നാൽ താരം അതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

അവതാരക, നടി റോളുകളിൽ തിളങ്ങുന്നതിനൊപ്പം സംരംഭകയായും ആര്യ വൻ വിജയമായി മാറി കഴിഞ്ഞു. ഒട്ടുമിക്ക സെലിബ്രിറ്റികളുടേയും വിവാഹ​ത്തിന് സാരികൾ ഡിസൈൻ ചെയ്ത് നൽകുന്നത് ആര്യയുടെ കാഞ്ചീവരമാണ്. പർച്ചേസിങ് മുതൽ എല്ലാ കാര്യങ്ങൾക്കും സിബിന്റെ ​ഗൈഡൻസ് ആര്യയ്ക്ക് ലഭിക്കുന്നുണ്ട്. ആര്യയുടെ ആദ്യ ഭർത്താവ് അർച്ചന സുശീലന്റെ സഹോദരനാണ്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X