രണ്ടും മൂന്നും പിള്ളേരായശേഷം തിരിഞ്ഞ് നോക്കാത്ത ആണുങ്ങൾ, സിബിനെ രക്ഷിക്കാൻ എന്തും വിളിച്ച് പറയരുത്; കമന്റുകൾ!
അടുത്തിടെയായിരുന്നു ആര്യ ബഡായിയുടേയും സിബിൻ ബെഞ്ചമിന്റേയും രണ്ടാം വിവാഹം. ഇരുവരും വിവാഹമോചിതരാണ്. ആദ്യ വിവാഹത്തിൽ പിറന്ന മകൾ ആര്യയുടെ സംരക്ഷണയിലാണ്. സിബിന്റെ ആദ്യ വിവാഹത്തിലെ ആൺകുഞ്ഞിനെ മുൻ ഭാര്യ ചിഞ്ചുവാണ് സംരക്ഷിക്കുന്നത്. കുഞ്ഞിന് വേണ്ടതൊന്നും ചെയ്ത് തരാൻ തയ്യാറാകുന്നില്ലെന്ന പരാതി പലപ്പോഴായി മുൻ ഭാര്യ സിബിന് എതിരെ ഉന്നയിച്ചിരുന്നു. സെപ്ഷ്യൽ ചൈൽഡായ കുഞ്ഞിന്റെ ഒട്ടുമിക്ക ആവശ്യങ്ങളും താനും കുടുംബവും മാത്രമാണ് നിർവഹിക്കുന്നതെന്നും ചിഞ്ചു മുമ്പ് ആരോപിച്ചിരുന്നു.
കഴിഞ്ഞ വർഷമാണ് സിബിനും ചിഞ്ചുവും വിവാഹമോചിതരായത്. ആര്യയുടെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിൽ ആയിരുന്നു. വൈകാതെ മകളും പിറന്നു. ശേഷം ഒത്തുപോകാൻ കഴിയാത്തതിനാൽ ഇരുവരും വേർപിരിഞ്ഞു.

നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്തായിരുന്നു ആര്യയുടെ മുൻ ഭർത്താവ്. അതേസമയം രണ്ടാം വിവാഹശേഷം ഭർത്താവ് സിബിനൊപ്പം ആര്യ അടുത്തിടെ നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങൾ സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ് ഇപ്പോൾ. കുടുംബ കോടതിയിലെ ചില നിയമ വ്യവസ്ഥകൾ സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസ് നൽകുന്നുവെന്നും അത് മാറണമെുന്ന അഭിപ്രായകാരിയാണ് താനെന്നുമാണ് ആര്യ പറഞ്ഞത്.
കുടുംബ കോടതിയിലെ ചില നിയമ വ്യവസ്ഥകൾ മാറ്റിയാൽ കൊള്ളാമെന്ന് എനിക്ക് തോന്നാറുണ്ട്. കുടുംബ കോടതിയിലെ അത്തരത്തിൽ ചില നിയമങ്ങളുണ്ട്. സ്ത്രീകൾക്ക് ആവശ്യമില്ലാത്ത കുറേ അഡ്വാന്റേജസുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് ഇൻവോൾവാകുന്ന സാഹചര്യത്തിൽ. ഞാനും ഒരു സ്ത്രീയാണ് എങ്കിലും പറയുകയാണ്.
ആ പറയുന്ന അഡ്വാന്റേജസ് ഒരു കാലഘട്ടത്തിൽ ഞാൻ ഉപയോഗിച്ചതാണ്. അന്ന് എന്നെ കൊണ്ട് എന്റെ അഡ്വക്കേറ്റ് അത് ചെയ്യിപ്പിച്ചു. ഒന്നും പേടിക്കാനില്ല. എന്തായാലും ഡിവോഴ്സും കിട്ടും കൊടുത്തതിൽ കൂടുതൽ സ്വർണ്ണവും കാശും മേടിച്ച് തരാമെന്നും പറഞ്ഞു. പക്ഷെ ഒരു പോയിന്റിൽ എനിക്ക് തന്നെ ഭയങ്കരമായ കുറ്റബോധം തോന്നി ഞാൻ അതിൽ നിന്നും പിന്മാറി എന്നായിരുന്നു ആര്യ വാക്കുകൾ.
വീഡിയോ വൈറലായതോടെ ഭർത്താവിന്റെ പ്രവൃത്തികൾ മൂലം ഇപ്പോഴും ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ അടക്കം പ്രതികരിച്ച് എത്തി. രണ്ടും മൂന്നും പിള്ളേരെ സമ്മാനിച്ചശേഷം തിരിഞ്ഞ് നോക്കാത്ത ആണുങ്ങളുണ്ടെന്നും ഇപ്പോഴത്തെ ഭർത്താവിന് നിയമം അനുകൂലമാകാൻ വേണ്ടി എന്തെങ്കിലും വിളിച്ച് പറയരുത് എന്ന തരത്തിലാണ് പ്രതികരണങ്ങൾ. എല്ലാരും നിങ്ങളെ പോലെയല്ല ആര്യ. ഓരോ ദിവസവും തള്ളി നീക്കാൻ പെടാപ്പാട്പെടുന്ന സ്ത്രീകളുണ്ട്.

മാത്രവുമല്ല ആര്യയുടെ മുൻ ഭർത്താവ് ഒരു പാവം ആയിരിക്കും. സ്വന്തം കുഞ്ഞിന് പോലും ചിലവിന് കൊടുക്കാതിരിക്കാൻ ഏത് കളിയും കളിക്കുന്ന ആണുങ്ങളുണ്ട്. ഞാൻ അത് അനുഭവിച്ച ഒരു അമ്മയാണ്. പിന്നെ ഇത്തരത്തിലുള്ള ആണുങ്ങളുടെ കാശ് കിട്ടിയില്ലേലും സ്വന്തം കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് നോക്കുന്ന എന്നെ പോലുള്ള അമ്മമാരുമുണ്ട്, ആര്യ പറഞ്ഞത് ശരിയാണ് നിങ്ങളെ പോലുള്ള സെലിബ്രിറ്റീസിനെല്ലാം ഇതൊരു അഡ്വാന്റേജാണ്.
സാധാരണക്കാർക്ക് അങ്ങനെ അല്ല. ആര്യയ്ക്ക് ഇപ്പോൾ എന്ത് പറയണമെന്ന് തന്നെ അറിയാത്ത അവസ്ഥയാണല്ലോ. ആര്യ മുമ്പ നൽകിയ ഡിപ്രഷൻ റിലേറ്റഡ് അഭിമുഖങ്ങൾ കണ്ടപ്പോൾ സങ്കടവും സഹതാപവും തോന്നിയിരുന്നു. പക്ഷെ ഈ വാക്കുകൾ കേട്ടപ്പോൾ പുച്ഛം തോന്നുന്നു. പണമില്ലാതെ കുഞ്ഞുങ്ങളുമായി ബുദ്ധിമുട്ടുന്ന നിരവധി സ്ത്രീകളുണ്ട്.
എല്ലാവർക്കും ആര്യയെ പോലെ ഫിനാഷ്യൽ സ്റ്റെബിലിറ്റി ഉണ്ടാകണം എന്നില്ല. മൂന്നും നാലും കുഞ്ഞുങ്ങളെ ഉണ്ടാക്കി കൊടുത്തിട്ട് ചിലവിന് കൊടുക്കാതെ ഭാര്യയെ ഉപദ്രവിക്കുന്ന ഒത്തിരി ആണുങ്ങളുണ്ട്.
സോഷ്യൽമീഡിയയിൽ വന്നിരുന്ന് രണ്ടായിരത്തിന്റെ സാരി പതിനായിരത്തിന് മറിച്ച് കൊടുക്കുന്ന നിങ്ങളെ പോലുള്ള ഇൻഫ്ലൂവൻസേഴ്സിന് കഞ്ഞി വെള്ളം കുടിച്ച് ജീവിക്കാൻ പോലും ഗതിയില്ലാത്ത പെണ്ണുങ്ങളുടെ അവസ്ഥ മനസിലാവില്ല. ഇപ്പോഴത്തെ ഭർത്താവ് സിബിനെ രക്ഷിക്കാൻ എന്തും വിളിച്ച് പറയരുത് എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ.


Click it and Unblock the Notifications