'മണ്ടന്റെ ഭാഗ്യം', സിബിന് നേരെ പരിഹാസം, കണക്കിന് കൊടുത്ത് ആര്യ; കഷ്ടം തന്നെയെന്ന് നടി
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് ആര്യ ബാബുവും സിബിൻ ബെഞ്ചമിനും. ആഘോഷപൂർവമാണ് ഇവരുടെ വിവാഹം നടന്നത്. ക്രിസ്ത്യൻ, ഹിന്ദു ആചാര പ്രകാരം രണ്ട് ദിവസങ്ങളിലായി വിവാഹം നടന്നു. ഏറെ പ്രതീക്ഷകളോടെയാണ് പുതിയൊരു ജീവിതത്തിലേക്ക് ആക്യയും സിബിനും കടന്നിരിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹ ബന്ധത്തിൽ ആര്യക്ക് ഒരു മകളും സിബിന് ഒരു മകനുമുണ്ട്. ആര്യയുടെ മകളുടെ പൂർണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. അതേസമയം തന്റെ മകനെ കാണാൻ പോലും പറ്റുന്നില്ലെന്നാണ് സിബിൻ പറയുന്നത്.
അടുത്ത സുഹൃത്തുക്കളായിരുന്നു സിബിനും ആര്യയും. പിന്നീട് ഈ സൗഹൃദം പ്രണയമായി മാറി. രണ്ടാമതൊരു വിവാഹം ആര്യ ഏറെ ആഗ്രഹിച്ചിരുന്നു. ഡിവോഴ്സ് മാട്രിമോണിയിൽ പേര് രജിസ്റ്റർ ചെയ്യാൻ പോലും താൻ തയ്യാറായിരുന്നെന്നും തനിക്ക് പങ്കാളി ആവശ്യമാണെന്നും ആര്യ പറഞ്ഞിട്ടുണ്ട്. അതേസമയം മകളെ ഉൾക്കൊള്ളാൻ പറ്റുന്ന ഒരാളെ മാത്രമേ ജീവിത പങ്കാളിയാക്കൂ എന്ന നിർബന്ധം ആര്യക്കുണ്ടായിരുന്നു.

സിബിൻ-ആര്യ വിവാഹത്തിൽ നിരവധി പേർ ആശംസകൾ അറിയിച്ചതാണ്. എന്നാൽ ആരാധകരെ പോലെ ഹേറ്റേഴ്സും ഉള്ളവരാണ് ആര്യയും സിബിനും. പ്രത്യേകിച്ചും സിബിനെതിരെ രൂക്ഷ വിമർശനങ്ങൾ ഒരു ഘട്ടത്തിൽ വന്നിട്ടുണ്ട്. സിബിനെ പരിഹസിച്ച് കൊണ്ട് വന്ന കമന്റിന് ആര്യ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. മണ്ടന്റെ ഭാഗ്യം എന്നായിരുന്നു കമന്റ്. നിന്റെ അച്ഛന്റെയും അമ്മയുടെയും നിർഭാഗ്യം, കഷ്ടം തന്നെ എന്നാണ് വീണ നൽകിയ മറുപടി. എന്നിട്ടും കമന്റ് ചെയ്തയാൾ വിട്ടില്ല.
സത്യം പറഞ്ഞാൽ നിനക്കൊട്ടും ചേരുന്നില്ല ഇവൻ. നീ എത്ര സുന്ദരിയാ. അലുവയും മത്തിക്കറിയും പോലെയുണ്ട്. ഞാൻ പറയാനുള്ളത് പറഞ്ഞു എന്ന് കമന്റ് വന്നു. ഇതിനും ആര്യ മറുപടി നൽകി. കഷ്ടം തന്നെ!!!! എന്നെ സംബന്ധിച്ച് അവനാണ് ഏറ്റവും സുമുഖൻ. അത് മാത്രമാണ് പ്രധാനം. അത് തലയിലേക്ക് കയറ്റ് എന്നായിരുന്നു ആര്യയുടെ മറുപടി.സിബിനെ താനെത്ര മാത്രം സ്നേഹിക്കുന്നു എന്ന് ആര്യ പല തവണ പറഞ്ഞിട്ടുള്ളതാണ്. സിബിൻ നല്ലൊരു അച്ഛനാണെന്നും മക്കളെ ലാളിക്കാൻ കൊതിക്കുന്ന ഒരു അച്ഛൻ സിബിൻ ഉള്ളിലുണ്ടെന്നും താൻ മനസിലാക്കിയിരുന്നെന്ന് ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്.

രോഹിത് സുശീലൻ എന്നാണ് ആര്യയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. രോഹിത്തും ഇന്ന് മറ്റൊരു വിവാഹം ചെയ്ത് കുടുംബ ജീവിതം നയിക്കുന്നു. ആര്യയുടെ രണ്ടാം വിവാഹത്തിന് രോഹിത് സുശീലൻ ആശംസയറിയിച്ചിരുന്നു. അച്ഛനോട് മകൾ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനിൽ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ പറഞ്ഞിട്ടുണ്ട്. പിരിഞ്ഞെങ്കിലും മകളുടെ കാര്യത്തിൽ ഒരുമിച്ചാണ് തീരുമാനമെടുക്കാറെന്നും ആര്യ അന്ന് പറഞ്ഞിരുന്നു.
ഞങ്ങൾക്ക് ഒന്നിച്ച് ഒരു വീട്ടിൽ കഴിയാനാകില്ലെന്ന് അവൾക്കറിയാം. അവൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ പപ്പ ഹാപ്പിയാണെന്ന് അവൾക്കറിയാം. അദ്ദേഹം വേറെ കല്യാണം കഴിച്ച് കുഞ്ഞുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മകളോട് സംസാരിക്കുന്നുണ്ടെന്നും ആര്യ പറഞ്ഞിട്ടുണ്ട്. 18 വയസിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. ചെറിയ പ്രായത്തിൽ തന്നെ ആര്യ അമ്മയായി. സുഹൃത്തിനെ പോലെയാണ് മകൾ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്. അതേസമയം സിബിന്റെ മുൻ ഭാര്യ സിബിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ഈ ആരോപണങ്ങൾ സിബിൻ അംഗീകരിക്കുന്നില്ല.


Click it and Unblock the Notifications











