രണ്ടാം വിവാഹമല്ല, സാരിക്കും ​ഗൗണിനും കൂടി മൂന്ന് ലക്ഷം, തലേദിവസം അപ്രതീക്ഷിതമായി മഞ്ജു ചേച്ചി വിളിച്ചു; ആര്യ

അടുത്തിടെയായിരുന്നു ആര്യ ബഡായിയുടേയും സിബിൻ ബെഞ്ചമി‍ന്റേയും വിവാഹം. കഴിഞ്ഞ വർഷം മുതൽ താൻ 2025ൽ വിവാഹിതയാകുമെന്ന് ആര്യ പറയാറുണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. ഹിന്ദു, ക്രിസ്ത്യൻ രീതികളിൽ വിവാഹ ചടങ്ങുകളും അതിന് മുന്നോടിയായി ഹൽദി, സം​ഗീത് നൈറ്റുമെല്ലാം നടത്തിയിരുന്നു.

വിവാഹത്തിന് ക്ഷണിക്കാൻ കഴിയാതെ പോയവർക്കായി പിന്നീട് അത്യു​ഗ്രൻ വിവാഹ സത്ക്കാരവും ആര്യയും സിബിനും ചേർന്ന് ഒരുക്കിയിരുന്നു. തന്റെ മാനിഫെസ്റ്റേഷനാണ് സിബിൻ തന്റെ ജീവിത പങ്കാളിയായതിലൂടെ നിറവേറിയതെന്നാണ് ആര്യ അടുത്തിടെ പറഞ്ഞത്. എല്ലാ ചടങ്ങിന്റേയും ചിത്രങ്ങളും വീഡിയോകളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

Arya Badai
Photo Credit: Arya Badai / sibin (Instagram)

സെലിബ്രിറ്റീസിന് ഇടയിൽ പോലും പോപ്പുലറായ കാഞ്ചീവരം ബൊട്ടീക്കിന്റെ ഓണറാണ് ആര്യ. അതുകൊണ്ട് തന്നെ വിവാഹ സാരി, ക്രിസ്ത്യൻ വെഡ്ഡിങ് ​ഗൗൺ തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ ധരിച്ച വസ്ത്രങ്ങളിലും മേക്കോവർ ലുക്കുകളിലും തന്റേതായ യൂനീക്ക് കാര്യങ്ങൾ കൊണ്ടുവരാൻ ആര്യ ശ്രദ്ധിച്ചിരുന്നു. ഹൽദി നൈറ്റിൽ തുടങ്ങി റിസപ്ഷൻ ‍നൈറ്റിലെ ആര്യയുടെ ലുക്ക് വരെ വൈറലായിരുന്നു.

ഇപ്പോഴിതാ ഇൻസ്റ്റ​​ഗ്രാമിലൂടെ വിവാഹത്തിന് അണിഞ്ഞ വസ്ത്രങ്ങളുമായും സിബിനൊപ്പമുള്ള ദാമ്പത്യ ജീവിതവുമായും എല്ലാം ബന്ധപ്പെട്ട ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യ. ആദ്യം വന്ന ചോദ്യങ്ങൾ വെഡ്ഡിങ് സാരിയേയും ക്രിസ്ത്യൻ വെഡ്ഡിങ് ​ഗൗണിനേയും കുറിച്ചായിരുന്നു. താലികെട്ട് ചടങ്ങിന് ആര്യ ധരിച്ച സാരിയുടെ വില 190000 ആയിരുന്നു.

കാഞ്ചീവരത്തിന്റെ പ്രീമിയം കലക്ഷനിലുൾപ്പെട്ട സാരിയിൽ ചില പ്രത്യേക വർക്കുകളും ആര്യ ചെയ്യിച്ചിരുന്നു. വെഡ്ഡിങ് ​ഗൗണിന് 75000 രൂപയാണ് ആര്യ ചിലവാക്കിയത്. വിവാഹത്തിന് ധരിച്ച വസ്ത്രങ്ങളുടെ വില വെളിപ്പെടുത്തിയപ്പോൾ രണ്ടാം വിവാഹത്തിന് ഇത്രയേറെ ആർഭാടം വേണോയെന്നായിരുന്നു ചിലർ ചോദിച്ചത്. അതിന് എതിരേയും നടി ശക്തമായി പ്രതികരിച്ചു.

രണ്ടാം വിവാഹം പലർക്കും പ്രചോദനമാണെന്ന് ഒരാൾ കുറിച്ചപ്പോൾ ആര്യയുടെ പ്രതികരണം ഇങ്ങനെയായിരുന്നു... ദയവ് ചെയ്ത് ജീവിതം നൽകുന്ന അവസരങ്ങളെ ഇങ്ങനെ എണ്ണരുത്. രണ്ടാം വിവാഹം എന്നില്ല. ഞങ്ങളുടേത് വിവാഹമാണ്. സാധാരണ വിവാഹം. ഒന്നാമത്തേത് രണ്ടാമത്തേത് എന്നില്ലെന്നായിരുന്നു മറുപടി. വിവാഹത്തിന് അപ്രതീക്ഷിതമായി കിട്ടിയ ആശംസ ആരുടേതാണെന്ന് ചോദിച്ചപ്പോൾ മഞ്ജു വാര്യരുടേത് എന്നായിരുന്നു ആര്യയുടെ മറുപടി.

Arya Badai
Photo Credit: Arya Badai / sibin (Instagram)

വളരെ അപ്രതീക്ഷിതമായി എനിക്കൊരു ആശംസ ലഭിച്ചു. അത് നടി മഞ്ജു വാര്യരുടെ കോളായിരുന്നു. വിവാഹത്തിന്റെ തലേ ദിവസം മഞ്ജു ചേച്ചി വിളിച്ചു. ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഞങ്ങൾക്ക് ആശംസകൾ അറിയിച്ചു എന്ന് ആര്യ പറഞ്ഞു.

മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കാൻ തന്നെ ഭയമാണെന്നും ഇതും പരാജയപ്പെട്ടാൽ എന്തുചെയ്യുമെന്ന തോന്നലുണ്ടെന്നും ഒരാൾ പറഞ്ഞപ്പോൾ ആര്യയുടെ മറുപടി ഇങ്ങനെയായിരുന്നു... ഒരിക്കൽ കാലിടറി വീണതുകൊണ്ട് നിങ്ങൾ വീണ്ടും എഴുന്നേറ്റ് നീങ്ങാൻ ശ്രമിക്കാതിരുന്നുോ അതോ നിങ്ങൾ ശരിക്കും എഴുന്നേറ്റ് വീണ്ടും നടക്കാൻ ശ്രമിച്ചോ? എന്നായിരുന്നു. എന്താണ് ആര്യയുടെ ഏറ്റവും വലിയ ശക്തിയെന്ന ചോദ്യത്തിന് എനിക്ക് ഞാൻ തന്നെയാണ് ഏറ്റവും വലിയ ശക്തി എന്നായിരുന്നു ആര്യയുടെ മറുപടി.

പ്രണയിച്ച് നടക്കാനൊന്നും ആര്യയും സിബിനും നിന്നിരുന്നില്ല. വിവാഹം എന്ന ചിന്തിയിൽ സിബിൻ തന്നെ പ്രപ്പോസ് ചെയ്യുകയും വൈകാതെ വിവാഹിതരാവുകയും ആയിരുന്നു എന്നാണ് പ്രണയ കഥ ചോദിച്ചപ്പോൾ ആര്യ നൽകിയ മറുപടി. മുപ്പത്തിയഞ്ചുകാരിയായ ആര്യയുടെ ആദ്യ വിവാഹം ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ആ ബന്ധത്തിൽ പിറന്ന മകളാണ് പന്ത്രണ്ട് വയസുകാരി റോയ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X