സിം​ഗിൾ ലൈഫ് മതിയെന്ന് തീരുമാനിക്കുന്നവർ വർധിക്കുന്നു, അനുഭവമുണ്ടായിട്ടും ആര്യ മാറി ചിന്തിച്ചതിന് പിന്നിൽ!

By Desk

വിവാഹം വേണ്ടായെന്നും സിം​ഗിൾ ലൈഫ് മതിയെന്നും തീരുമാനിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നതായാണ് അടുത്തിടെയായി വരുന്ന കണക്കുകൾ പറയുന്നത്. വിവാഹ ജീവിതത്തിലേക്ക് കടന്നശേഷം പങ്കാളിയിൽ നിന്നും പങ്കാളിയുടെ കുടുംബത്തിൽ നിന്നും മോശ അനുഭവങ്ങൾ ഉണ്ടായതിനെ കുറിച്ച് സ്ത്രീകൾ വെളിപ്പെടുത്താൻ തുടങ്ങിയതോടെയും വിദ്യാഭ്യാസവും ജോലിയും പെൺകുട്ടികൾ നേടി തുടങ്ങിയതോടെയുമാണ് ഇത്തരം മാറ്റങ്ങൾ സംഭവിച്ച് തുടങ്ങിയത്.

അതുപോലെ തന്നെ ഒരു തവണ വിവാഹമോചിതരായ സ്ത്രീകൾ രണ്ടാമതൊരു വിവാഹം എന്നതിനെ കുറിച്ച് ചിന്തിക്കുന്നതിലും കുറവ് വന്നിട്ടുണ്ട്. മക്കളുണ്ടെങ്കിൽ അവരേയും സംരക്ഷിച്ച് സിം​ഗിൾ ലൈഫ് നയിക്കാനാണ് കൂടുതൽ സ്ത്രീകൾ ഇഷ്ടപെടുന്നത്. എന്നാൽ വിവാഹമോചിതയായ ആര്യ വീണ്ടും വിവാഹിതയാകാൻ പോവുകയാണ്.

Arya
Photo Credit: Arya / instagram

നടിയുടെ ആ​ദ്യ ദാമ്പത്യം അവസാനിച്ചത് ഇരുവർക്കും ഒരുമിച്ച് മുന്നോട്ട് പോകാനുള്ള സാഹചര്യം ഇല്ലാതെ വന്നതോടെയാണ്. ശേഷം ആര്യ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. എന്നാൽ അയാൾ ആര്യയെ വഞ്ചിച്ചു. അതിനുശേഷം സിം​ഗിൾ ലൈഫ് നയിക്കുന്നതിനിടെയാണ് സിബിൻ നടിയോട് വിവാഹ അഭ്യർത്ഥന നടത്തിയതും ആര്യ അതിന് സമ്മതം മൂളിയതും. വളരെ വർഷങ്ങളായി ഇരുവരും സുഹൃത്തുക്കളാണ്.

ഒരു പങ്കാളി, കുടുംബം എന്ന സ്വപ്നം തനിക്ക് എപ്പോഴുമുണ്ടായിരുന്നുവെന്നും അതുകൊണ്ട് തന്നെയാണ് വീണ്ടും ഒരു വിവാ​​ഹത്തെ കുറിച്ച് താൻ ചിന്തിച്ചതെന്നും പറയുകയാണിപ്പോൾ ആര്യ. ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. നമ്മുടെ ഇന്റസ്ട്രിയിൽ ഉള്ളവരിൽ പലരും പറഞ്ഞ് കേട്ടിട്ടുണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ പുരുഷൻ ആവശ്യമാണോ എന്നത്.

ഒറ്റയ്ക്ക് പറ്റുമെന്നും അവർ പറയാറുണ്ട്. ശരിയാണ് ഒറ്റയ്ക്ക് ജീവിക്കാൻ ഒരു സ്ത്രീക്ക് പറ്റും. പക്ഷെ വിവാ​ഹം കഴിക്കണോ വേണ്ടയോ കൂട്ടിന് ആൺ തുണ വേണോ എന്നതൊക്കെ ഒരോരുത്തരുടേയും വ്യക്തിപരമായ താൽപര്യമാണ്. എന്റെ കാര്യം എടുക്കുകയാണെങ്കിൽ ഞാൻ വളരെ ഇമോഷണലായിട്ടുള്ള ഒരാളാണ്. ഞാൻ സങ്കടപ്പെടുമ്പോഴും സന്തോഷിക്കുമ്പോഴും നമ്മുടേത് എന്ന് തോന്നുന്ന ഒരാൾ ഒപ്പമുള്ളത് എനിക്ക് ഇഷ്ടമാണ്.

ആ വ്യക്തിയോട് ഇതൊക്കെ ഷെയർ ചെയ്യാനും എനിക്ക് ഇഷ്ടമാണ്. അതൊരു ഡിഫറന്റ് ഫീലിങ്ങാണെന്ന് എനിക്ക് എപ്പോഴും തോന്നാറുണ്ട്. ജീവിത കാലം മുഴുവൻ ഒരാൾ അത്തരത്തിൽ ഒപ്പമുണ്ടെങ്കിൽ അത് നല്ലതല്ലേ. എന്റെ അച്ഛനും അമ്മയും അങ്ങനെയായിരുന്നു. അവർ അത്തരത്തിൽ ജീവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വേറെയും കപ്പിൾസിനെ ഞാൻ കണ്ടിട്ടുണ്ട്.

Arya
Photo Credit: Arya / instagram

എനിക്ക് പരിചയമുള്ള ചില കപ്പിൾസിനെ കണ്ടാൽ അവർ വിവാഹിതരാണെന്ന് തോന്നില്ല. രണ്ട് ബെസ്റ്റ് ഫ്രണ്ട്സിനെപ്പോലെയെ തോന്നു. കുറേക്കാലമായി ഒന്നിച്ച് അടിച്ച് പൊളിച്ച് ജീവിക്കുന്നുവെന്ന് തോന്നും. എന്ന് കരുതി അവർ വഴക്കിടാറില്ലെന്നല്ല. എത്ര വഴക്കിട്ടാലും അവർ വീണ്ടും അവസാനം ഒരുമിക്കും. ലൈഫ് ഒരാൾക്കൊപ്പം പങ്കിടുക എന്നത് മനോഹരമായ കാര്യമല്ലേ.

അതൊക്കെ ഞാൻ സ്ഥിരമായി കാണുന്നതുകൊണ്ടാകും എനിക്കും അങ്ങനൊരു ലൈഫ് കിട്ടിയാൽ കൊള്ളാമെന്ന ആ​​ഗ്രഹം വന്നതും വിവാഹം കഴിക്കാൻ തീരുമാനിച്ചതും. ഏറ്റവും നല്ല ഒരു കാലഘട്ടത്തിലാണ് ഞാൻ ഇപ്പോഴെന്നും ആര്യ പറയുന്നു. അടുത്തിടെയായിരുന്നു സിബിന്റെയും ആര്യയുടേയും എൻ​ഗേജ്മെന്റ്. ചിങ്ങത്തിൽ വിവാഹം നടത്താമെന്ന തരത്തിലാണ് പ്ലാനിങ്ങുകൾ ഇരുവരും നടത്തുന്നത്.

ആര്യയുടെ മകൾ ഖുശിയും ഇരുവരുടേയും വിവാഹത്തിന് പൂർണ്ണ പിന്തുണ നൽകി ഒപ്പമുണ്ട്. ആര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് ഖുശി. സിബിനും ആദ്യ വിവാഹത്തിൽ ഒരു മകനുണ്ട്. ഡാൻസറായ ചിഞ്ചുവാണ് സിബിന്റെ ആദ്യ ഭാര്യ.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X