വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം, ആര്യ ​ഗർഭിണിയോ?, ബേബി ബംപിനെ കുറിച്ച് നിരന്തരം ചോ​ദ്യങ്ങൾ; മറുപടിയുമായി താരം

By Desk

കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി മലയാളികൾക്ക് സുപരിചിതയാണ് നടിയും അവതാരകയും സംരംഭകയും മോഡലും എല്ലാമായ ആര്യ ബഡായി. ഒരു കാലത്ത് വൻ റേറ്റിങിൽ സംപ്രേഷണം ചെയ്തിരുന്ന ടിവി ഷോയായ ബഡായി ബം​ഗ്ലാവാണ് ആര്യയെ മലയാളികൾക്ക് പ്രിയങ്കരിയാക്കിയത്. അന്ന് ആര്യ രമേഷ് പിഷാരടിയുടെ ഭാര്യ റോളാണ് ചെയ്തിരുന്നത്. യഥാർത്ഥ പേരുകളിലാണ് ബഡായി ബം​​​ഗ്ലാവിൽ എല്ലാവരും പ്രത്യക്ഷപ്പെട്ടിരുന്നത്.

അതുകൊണ്ട് ആര്യ യഥാർത്ഥ ജീവിതത്തിലും രമേഷ് പിഷാരടിയുടെ ഭാര്യയാണെന്ന് പ്രേക്ഷകരിൽ പലരും തെറ്റിദ്ധരിച്ചിരുന്നു. ബഡായി ബം​ഗ്ലാവിലൂടെ ലഭിച്ച ജനപ്രീതി സിനിമ അവസരങ്ങൾ ലഭിക്കാനും ആര്യയെ സഹായിച്ചു. ബഡായി ബം​ഗ്ലാവ് ജീവിതത്തിലെ ഒരു നാഴിക കല്ലായതുകൊണ്ട് തന്നെയാണ് പേരിനൊപ്പം ബഡായിയെന്ന് കൂടി ആര്യ ചേർത്തത്.

Arya Badai
Photo Credit: Arya Badai / sibin (Instagram)

രണ്ട് മാസം മുമ്പായിരുന്നു ആര്യയുടെ വിവാഹം. മുൻ ബി​ഗ് ബോസ് താരവും അവതാരകനും ഡിജെയും സുഹൃത്തുമായ സിബിൻ ബെഞ്ചമിനാണ് ആര്യയെ വിവാഹം ചെയ്തത്. തിരുവനന്തപുരത്ത് ആഘോഷപൂർവം ഹിന്ദു, ക്രിസ്ത്യൻ മതാചാരപ്രകാരമായിരുന്നു വിവാഹം. ആര്യയുടെ രണ്ടാം വിവാഹമായിരുന്നു സിബിനുമായി നടന്നത്.

ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. സ്കൂൾ കാലം മുതൽ പരിചയമുള്ള സു​ഹൃത്തും നടി അർച്ചന സുശീലന്റെ സഹോദരനുമായ രോഹിത്ത് സുശീലനായിരുന്നു ആര്യയുടെ ആ​ദ്യ ഭർത്താവ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെയായിരുന്നു ആദ്യ വിവാഹം. പിന്നാലെ റോയ എന്ന മക‌ളും പിറന്നു. ശേഷം ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് തിരിച്ചറി‍ഞ്ഞാണ് ഇരുവരും വേർപിരിഞ്ഞത്.

വിവാ​​ഹമോചനശേഷവും മകളെ അച്ഛനിൽ നിന്നും ആര്യ അകറ്റിയിട്ടില്ല. കോ പാരന്റിങ് രീതിയാണ് ആര്യയുടേയും രോഹിത്തിന്റേയും. രണ്ടാം വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടതുകൊണ്ട് തന്നെ സെക്കന്റ് പ്ര​ഗ്നൻസിയുമായി ബന്ധപ്പെട്ട ചോ​ദ്യങ്ങൾ നിരന്തരം ആര്യയ്ക്ക് നേരെ വരുന്നുണ്ട്. മാത്രമല്ല സൂര്യ ടിവിയിൽ ആര്യ കൂടി ഭാ​ഗമായിട്ടുള്ള ഫൺ ബേബി ബൺ ഷോയിൽ ഗർഭിണിയുടെ വേഷത്തിലാണ് ആര്യ എത്തുന്നത്.

അതും ഗർഭിണി ആണെന്ന തരത്തിൽ വാർത്തകൾ പരക്കാനും പ്രേക്ഷകരിൽ നിന്നും ചോദ്യങ്ങൾ ഉയരാനും കാരണമായിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലുടെ ആരാധകരുമായി സംവദിക്കവെയാണ് ആര്യ പ്ര​ഗ്നൻസിയുമായി ബന്ധപ്പെട്ട റൂമറുകൾക്ക് മറുപടി നൽകിയത്. എന്റമ്മേ എന്താ നിങ്ങൾ ഇങ്ങനെ. ബഡായി ബം​ഗ്ലാവ് ചെയ്യുന്ന സമയത്ത് നിങ്ങൾ എന്നെ പിഷാരടിയുടെ ഭാര്യയാക്കി.

Arya Badai
Photo Credit: Arya Badai / sibin (Instagram)

ഇപ്പോഴും അങ്ങനെ വിശ്വസിക്കുന്ന ഒരുപാട് പേരുണ്ട്. ഇപ്പോൾ എന്നെ പ്രെഗ്നന്റ് ആക്കി. ക്യാരക്ടറാണ് സുഹൃത്തുക്കളെ... ആ പരമ്പരയിൽ ധർമ്മജൻ ബോൾ​ഗാട്ടിയുടെ ഭാര്യ ആയിട്ടാണ് എത്തുന്നത്. ആ ലേഡി ക്യാരക്ടർ പ്രെഗ്നന്റാണ്. അതാണ് നിങ്ങൾ കാണുന്നത്. ആ ഒരു ഷോയിൽ മാത്രം ഞാൻ അങ്ങനെ വരുന്നതാണ്. എന്റെ ഗർഭം അങ്ങനെ അല്ല. നഹീ എന്ന് പറഞ്ഞാൽ നഹീ എന്നായിരുന്നു ആര്യ ബഡായിയുടെ മറുപടി.

മകൾ റോയ എന്ന ഖുഷി അധികം സംസാരിക്കാത്ത സ്വഭാവക്കാരിയാണെന്നും ആര്യ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ഞങ്ങൾ എല്ലാവരും തിരിച്ചും മറിച്ചും ഖുഷിയോട് ചോദിക്കുന്ന ചോദ്യമാണ് എന്തുകൊണ്ടാണ് അധികം ആരോടും സംസാരിക്കാത്തതെന്ന്. എന്തെങ്കിലും ഒന്ന് പറയുമോ എന്നാണ് ഞങ്ങൾ എല്ലാവരും ഖുഷിയോട് ചോദിക്കാറുള്ളത്.

അല്ലാതെ ഞാൻ എന്തെങ്കിലും പറഞ്ഞതുകൊണ്ട് ഖുഷി മിണ്ടാതെയായതല്ലെന്നും ആര്യ പറയുന്നു. സിബിൻ-ആര്യ വിവാഹത്തിന് മുന്നിൽ നിന്നത് ഖുഷിയാണ്. അച്ഛൻ-മകൾ എന്നതിലുപരി സുഹൃത്തുക്കളെപ്പോലെയാണ് ഇരുവരും.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X