മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇന്നത്തെ ജീവിതം; ഒരിക്കലും അവളോടങ്ങനെ പറഞ്ഞിട്ടില്ല; ആര്യയുടെ വാക്കുകൾ

മുൻ ബി​ഗ് ബോസ് മത്സരാർത്ഥി സിബിനൊപ്പം പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് ആര്യ ബഡായി. ഏറെക്കാലമായി അടുത്തറിയാവുന്നവരാണ് സിബിനും ആര്യയും. ഈ സൗഹൃദത്തെക്കുറിച്ച് ഇരുവരും നേരത്തെ തുറന്ന് സംസാരിച്ചതുമാണ്. ജീവിതത്തിൽ പ്ലാൻ ചെയ്യാതെ വന്ന ഏറ്റവും മികച്ച കാര്യമാണ് സിബിനൊപ്പമുള്ള ജീവിതമെന്നാണ് ആര്യ പറയുന്നത്. എല്ലാ ഘട്ടത്തിലും പരസ്പരം താങ്ങായവരാണ്. എന്നാൽ ജീവിത പങ്കാളിയായി മാറുമെന്ന് കരുതിയിരുന്നില്ലെന്നാണ് ആര്യ പറയുന്നത്.

ആര്യയുടെയും സിബിന്റെയും രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ സിബിനൊരു മകനുണ്ട്. മകനെ കാണാൻ പോലുമാകുന്നില്ലെന്ന് സിബിൻ മുമ്പ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആര്യയുടെയും രണ്ടാം വിവാഹമാണിത്. രോഹിത് സുശീലൻ എന്നാണ് നടിയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. മകൾ ആര്യക്കൊപ്പമാണുള്ളത്. അച്ഛനോട് മകൾ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനിൽ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ വ്യക്തമാക്കിയതാണ്.

Arya Badai

ആര്യ പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോൾ മകളെക്കുറിച്ചുള്ള ചോദ്യങ്ങളും വരുന്നുണ്ട്. മകൾ നിങ്ങളുടെ റിലേഷൻഷിപ്പിൽ സന്തോഷവതിയാണോ എന്ന ചോദ്യത്തിന് സോഷ്യൽ മീഡിയയിലൂ‌ടെ ആര്യ മറുപടി നൽകിയിട്ടുണ്ട്. സിബിനും ആര്യയും മകളെ ചേർത്ത് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് ആര്യ പങ്കുവെച്ചത്. 18 വയസിലായിരുന്നു ആ​ര്യയുടെ ആദ്യ വിവാഹം. ചെറിയ പ്രായത്തിൽ തന്നെ ആര്യ അമ്മയായി. സുഹൃത്തിനെ പോലെയാണ് മകൾ തന്നെ കാണുന്നതെന്നാണ് ആര്യ പറയുന്നത്.

അച്ഛനും അമ്മയും ഡിവോഴ്സ്ഡ് ആണെന്ന് അവൾക്കറിയാം. പക്ഷെ എന്താവശ്യമുണ്ടെങ്കിലും അവൾക്ക് വേണ്ടി ഒന്നിച്ചുണ്ടാകുമെന്നറിയാം. തുടക്കം മുതലേ മുൻ ഭർത്താവോ അദ്ദേഹത്തിന്റെ വീട്ടുകാരോ ഒരിക്കലും എന്നെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. തിരിച്ച് ഞാനോ എന്റെ വീട്ടുകാരോ അദ്ദേഹത്തെക്കുറിച്ച് മകളോട് മോശമായി പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് ഒന്നിച്ച് ഒരു വീട്ടിൽ ഒരു കൂരയ്ക്കുള്ളിൽ കഴിയാനാകില്ലെന്ന് അവൾക്കറിയാം. അവൾ കണ്ടിട്ടുള്ളതാണ്. ഇപ്പോൾ പപ്പ ഹാപ്പിയാണെന്ന് അവൾക്കറിയാം. അദ്ദേഹം വേറെ കല്യാണം കഴിച്ച് കുഞ്ഞുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ എന്റെ മകളോട് സംസാരിക്കുന്നുണ്ട്.

Arya Badai

‌ട്രാൻസ്പരന്റായ ബോണ്ടിം​ഗാണ് എല്ലാവരും തമ്മിൽ. എല്ലാവരും ഹാപ്പിയാണ്. അപ്പോൾ അവൾക്ക് കൺഫ്യൂഷൻ വരേണ്ട കാര്യമില്ലെന്നും ആര്യ വ്യക്തമാക്കി. മകളുടെ കാര്യത്തിലെ തീരുമാനങ്ങൾ ഒന്നിച്ചാണ് എടുക്കുന്നത്. മകളുടെ കാര്യത്തിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ ആദ്യം വിളിച്ച് പറയുന്നത് അദ്ദേഹത്തോടാണ്. ഇങ്ങനെയാെക്കെയുണ്ട് ഒന്ന് സംസാരിച്ചോളൂ എന്ന് പറയും. അങ്ങനെയാെരു സ്പേസ് മക്കൾക്ക് കൊടുക്കേണ്ടതുണ്ടെന്നും ആര്യ ബഡായി വ്യക്തമാക്കി.

മുൻ ഭർത്താവിന്റെ ഇപ്പോഴത്തെ ജീവിതത്തിൽ താൻ സന്തോഷവതിയാണെന്നും ഒന്നിക്കേണ്ടവർ ഞങ്ങളായിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായെന്നും ആര്യ ബഡായി അന്ന് പറഞ്ഞു. ആര്യ-സിബിൻ വിവാഹം കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. സീരിയലുകളിലും സിനിമകളിലും സാന്നിധ്യം അറിയിച്ച ആര്യ ബ‍ഡായി ബം​ഗ്ലാവ് എന്ന ഷോയിലൂടെയാണ് ജനപ്രീതി നേടുന്നത്. കരിയറിൽ വലിയ ചലനങ്ങൾ ഈ ഷോയിലൂടെ സംഭവിച്ചു. എന്നാൽ ബി​ഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയതോടെ കടുത്ത സെെബർ ആക്രമണം ആര്യക്ക് നേരിടേണ്ടി വന്നു. ആ കാലഘട്ടത്തിൽ ഒരു പ്രണയവും നടിക്കുണ്ടായിരുന്നു. ഷോയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഈ ബന്ധം തകർന്നു. കാമുകൻ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് ആര്യ നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X