ഇനി ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്താനില്ല; മുൻ ഭർത്താവിന്റെ ഭാര്യയെ അൺ കംഫർട്ടബിൾ ആക്കാറില്ല; ആര്യ പറഞ്ഞത്

രണ്ടാമതൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബഡായി. സുഹൃത്തായ സിബിനെയാണ് ആര്യ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്. ഒട്ടും പ്ലാൻ ചെയ്യാതെ നടന്നതാണിതെന്നും പെട്ടെന്നെടുത്ത തീരുമാനമാണെന്നും ആര്യ പറയുന്നുണ്ട്. ആദ്യ വിവാഹ ബന്ധം പിരിഞ്ഞ ശേഷം ആര്യ മറ്റൊരു പ്രണയ ബന്ധത്തിലേക്ക് കടന്നെങ്കിലും ഈ ബന്ധത്തിൽ വഞ്ചിക്കപ്പെടുകയാണുണ്ടായത്. കാമുകന് തന്റെ സുഹൃത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ ആര്യ തകർന്ന് പോയി. ഇതേക്കുറിച്ച് പല അഭിമുഖങ്ങളിലും ആര്യ കരഞ്ഞ് കൊണ്ട് സംസാരിച്ചിട്ടുണ്ട്. രണ്ടാമതൊരു വിവാഹവം ആര്യയുടെ സ്വപ്നമായിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

പ്രേമിച്ച് ലിവിം​ഗ് ടു​ഗെദർ ടെസ്റ്റ് നടത്തി ഓക്കെയാണോ അല്ലയോ എന്ന് നോക്കാൻ ഇനി വയ്യ. ആ സമയമൊക്കെ പോയി. കൊച്ചിന് വയസ് 13 ആയി. ആ ഒരു മെെെൻഡ് സെറ്റ് ഇല്ല. രണ്ട് മൂന്ന് വർഷം മുമ്പേ കല്യാണം കഴിച്ച് സെറ്റിൽ ആകണമെന്ന് ആലോചിക്കുന്നുണ്ട്. ഇപ്പോൾ വീട്ടുകാരും ഫ്രണ്ട്സും പറയുന്നുണ്ട്. മുമ്പ് അവർ പറയില്ലായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ കു‌ടുംബമായി സെറ്റിൽ ഡൗൺ ചെയ്യുന്നത് അവർക്ക് കാണണം. ഞങ്ങളുടെ കൂട്ടത്തിൽ സിം​ഗിളായി ആരുമില്ല.

Arya Badai

എല്ലാവർക്കും അവരുടേതായ കുടുംബമായി. എനിക്ക് കുടുംബ ജീവിതം ഇഷ്ടമാണ്. ഞാൻ കംപാനിയൻഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ്. താൻ രണ്ടാമത് വിവാഹം ചെയ്യുന്നതിൽ മകൾക്ക് സമ്മതമാണെന്നും ആര്യ വ്യക്തമാക്കി. അവളുടെ അച്ഛൻ വിവാഹം ചെയ്തു. ഭാര്യയും കുഞ്ഞുമുണ്ട്. അവൾ നോക്കുമ്പോൾ അച്ഛൻ കല്യാണം കഴിച്ച് ഹാപ്പിയായി പോകുന്നു. അമ്മയും കല്യാണം കഴിക്കുന്നതിൽ അവൾക്ക് ഇഷ്ടമാണെന്നും ആര്യ അന്ന് പറഞ്ഞു.

മുൻ ഭർത്താവിനോട് തന്റെ ജീവിതത്തെക്കുറിച്ച് ഇപ്പോൾ സംസാരിക്കാറില്ലെന്നും ആര്യ പറയുകയുണ്ടായി. ഞങ്ങൾ കൂടുതലും മകളുടെ കാര്യങ്ങളാണ് സംസാരിക്കാറ്. ഇപ്പോൾ പ്രത്യേകിച്ചും. മുമ്പ് പിന്നെയും ഞങ്ങൾ കാര്യങ്ങൾ ഷെയർ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞ ശേഷം അങ്ങനെ സംസാരിക്കുന്ന ആളുകളല്ല. സംസാരം കുറച്ചു. കാരണം ഞാൻ പുള്ളിക്കാരിയെ കൂടെ പരി​ഗണിക്കണം.

മുൻ ഭാര്യയോട് ഇപ്പോഴും ക്ലോസ് ആയി അ​ദ്ദേഹം സംസാരിക്കുന്നെന്ന് തോന്നി അൺകംഫർട്ടബിൾ ആകാൻ പാടില്ല. ഇപ്പോൾ മകളുടെ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുള്ളൂ. തന്റെ കാര്യങ്ങൾ സംസാരിക്കാറില്ലെന്നും ആര്യ വ്യക്തമാക്കി. കൗമുദി മൂവീസിൽ സംസാരിക്കുകയായിരുന്നു നടി.രോഹിത് സുശീലൻ എന്നാണ് നടിയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. മകൾ ആര്യക്കൊപ്പമാണുള്ളത്. അച്ഛനോട് മകൾ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനിൽ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ വ്യക്തമാക്കിയതാണ്.

രോഹിത് സുശീലൻ എന്നാണ് ആര്യയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവരുടെ മകളുടെ പേര്. മകൾ ആര്യക്കൊപ്പമാണ്. വിവാഹ ബന്ധം പിരിഞ്ഞെങ്കിലും മുൻ ഭർത്താവോ കുടുംബമോ മകളോ‌ട് തന്നെക്കുറിച്ച് ഒരിക്കലും മോശമായി സംസാരിച്ചിട്ടില്ല. താനും വീട്ടുകാരും അദ്ദേഹത്തോട് അങ്ങനെ സംസാരിച്ചിട്ടില്ലെന്നും ആര്യ പറയുകയുണ്ടായി. തന്റെ ഭാ​ഗത്ത് നിന്നുണ്ടായ കുഴപ്പം കൊണ്ടാണ് ആദ്യ വിവാഹ ബന്ധം പിരിഞ്ഞതെന്നും ആര്യ ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X