അനങ്ങാൻ കഴിയില്ലെങ്കിൽ‌ എന്തിന് വന്നു, മിയ എത്ര ഭേ​ദം; ആ വാക്കുകൾ എന്നെ തകർത്തു; സത്യാവസ്ഥ പങ്കിട്ട് ആര്യ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് നടിയും അവതാരകയുമെല്ലാമായ ആര്യ ബഡായി. യുഎസ്സിൽ നിന്നുള്ള വിശേഷങ്ങൾ ഇടയ്ക്കിടെ താരം സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. അതേസമയം കഴിഞ്ഞ ദിവസം ആര്യയുടെ ഒരു ഡാൻസ് വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പച്ച സ്കേർട്ടും ടോപ്പും ധരിച്ച് അതീവ സുന്ദരിയായി ഒരുങ്ങി ഒരു തമിഴ് സോങിന് ചുവടുവെയ്ക്കുന്ന ആര്യയാണ് വൈറൽ വീഡിയോയിലുള്ളത്.

നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്
നിസ്കരിക്കാൻ വയ്യ, പക്ഷെ നാല് ഭാര്യമാരെ വേണം, വല്ലാതെ ദേഷ്യം തോന്നും; തുറന്നടിച്ച് മുൻനടി മുംതാസ്

വീഡിയോ വൈറലായപ്പോൾ വലിയ രീതിയിൽ താരത്തിന് വിമർശനം നേരിടേണ്ടി വന്നു. അനങ്ങാൻ കഴിയാത്തവർ എന്തിന് ഡാൻസ് ചെയ്യാൻ സ്റ്റേജിൽ കയറി, ഒട്ടും എനർ‌ജിയില്ല. മുഖത്ത് എക്സ്പ്രഷനുകൾ വാരി വിതറുന്നുവെന്നല്ലാതെ ശരീരം അനങ്ങുന്നില്ലല്ലോ, ഇതിലും ഭേദം മിയയുടെ ക്ലാസിക്കൽ ഡാൻസായിരുന്നു എന്നിങ്ങനെയായിരുന്നു കമന്റുകൾ.

Arya Badai

വൈറൽ വീ‍ഡിയോയും അതിന് വന്ന വിമ​ർശനവും ആര്യയുടേയും കണ്ണിൽപ്പെട്ടു. അതിന് പുതിയ പോസ്റ്റിലൂടെ നടി വിശദമായ ഉത്തരം നൽകി. നീര് വന്ന കാലുമായാണ് നാല് പെർഫോമൻസുകൾ അന്നേ ദിവസം താൻ സ്റ്റേജിൽ ചെയ്തതെന്ന് ആര്യ പറഞ്ഞു. ഞങ്ങളുടെ യുഎസ് ജേർണിയുടെ ഷോ എങ്ങനെയാണ് പോകുന്നതെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാൻ പോവുകയാണ്. ഇങ്ങനൊരു വീഡിയോ ചെയ്യണമെന്ന് കരുതിയതല്ല പ്രത്യേക സാഹചര്യം കൊണ്ട് ചെയ്യുന്നതാണ്.

നാല് പ്രകടനങ്ങൾ... ആറ് സ്റ്റേജുകൾ... മൂന്ന് മണിക്കൂർ നീണ്ട ഇവന്റ്... ഇതിനെക്കുറിച്ച് ഒരു റീൽ ചെയ്യാനോ പോസ്റ്റ് ഇടാനോ എനിക്ക് യഥാർത്ഥത്തിൽ താല്പര്യമുണ്ടായിരുന്നില്ല. പക്ഷേ..... എന്റെ ഒരു പെർഫോമൻസ് വീഡിയോയെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയ മുഴുവൻ പ്രചരിച്ച ചില വളരെ മോശം കാര്യങ്ങൾ എനിക്ക് കാണേണ്ടി വന്നു.

ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം; പള്ളിയിൽ പോയപ്പോൾ: ജയ്
ക്ഷേത്രങ്ങളിൽ നിന്നുണ്ടായ അപമാനങ്ങൾ, ഇസ്ലാം മതത്തിലേക്ക് മാറാൻ കാരണം; പള്ളിയിൽ പോയപ്പോൾ: ജയ്

അത് എന്നെ പൂർണമായും തകർത്തുകളഞ്ഞു. അതിനെക്കുറിച്ച് കൂടുതലായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ അത് എനിക്ക് ഉണ്ടാക്കിയ വേദന അതീവ ആഴമുള്ളതും കടുത്തതുമായിരുന്നു. അതിനാലാണ് എന്നെത്തന്നെ ആശ്വസിപ്പിക്കാൻ ഈ വീഡിയോ ചെയ്യണമെന്ന് തോന്നിയത്. പിന്നെ ഒരു കാര്യം ഞാൻ ഉറക്കെ പറയട്ടെ... ഞാൻ എന്നെ കുറിച്ച് ഓർത്ത് വളരെ അധികം അഭിമാനിക്കുന്നു.

എന്നോടൊപ്പം നിന്ന എന്റെ മുഴുവൻ ആർട്ടിസ്റ്റ് ടീമിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. എന്നെ ശ്രദ്ധിച്ച് നോക്കിയതിനും ഇടയ്ക്കിടെ വന്ന് ഞാൻ ഓക്കെയാണോയെ ചോദിച്ചതിനും എനിക്കായി അന്യരോടുപോലും തർക്കിച്ചതിനും ദൈവമേ... നിങ്ങൾ ചെയ്തതെല്ലാം വാക്കുകൾക്കതീതമാണ്.

Arya Badai

കൃതിക, അനു സിത്താര, റോണി റാഫേൽ, അഖിൽ കവലയൂർ, വിപിൻ സേവ്യർ, ജസ്റ്റിൻ ചേട്ടൻ തുടങ്ങി നിങ്ങളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു ആര്യ പറഞ്ഞു. വീഡിയോയിൽ നീര് വെച്ച മുട്ടും ക്നീ കാപ്പ് ഇട്ട് പ്രയാസപ്പെട്ട് സ്കിറ്റും ഡാൻസും പരമാവധി മൂവ്മെന്റുകളോടെ ചെയ്യാൻ ആര്യ ശ്രമിക്കുന്നതുമെല്ലാം കാണാം.

ആര്യ സത്യാവസ്ഥ വെളിപ്പെടുത്തിയതോടെ നടിയെ ആശ്വസിപ്പിച്ചും പ്രോത്സാ​ഹിപ്പിച്ചും നിരവധി ആരാധകരും സഹപ്രവർത്തകരുമെല്ലാം കമന്റ് ബോക്സിൽ എത്തി. ആര്യയെ കുറിച്ച് അഭിമാനം തോന്നുന്നു എന്നാണ് താരത്തിന്റെ സഹോദരി അഞ്ജന കുറിച്ചത്. നടി ശിൽപ ബാല അടക്കമുള്ളവരും ആര്യയെ ആശ്വസിപ്പിച്ച് എത്തി. ഡാൻസ് പെർഫോമൻസിന്റെ അടിയിൽ കുറേ നെ​ഗറ്റീവ് കമൻ്റ്സ് കണ്ടിരുന്നു.

ആർതിയുടെ സ്വകാര്യ വീഡിയോ ലീക്കായി, ചോദ്യം ചെയ്തതിന്റെ പേരിൽ രവിക്ക് ടോർച്ചർ, സത്യം അറിയാവുന്ന സിനിമാക്കാർ!
ആർതിയുടെ സ്വകാര്യ വീഡിയോ ലീക്കായി, ചോദ്യം ചെയ്തതിന്റെ പേരിൽ രവിക്ക് ടോർച്ചർ, സത്യം അറിയാവുന്ന സിനിമാക്കാർ!

മലയാളികൾ അതിന് മിടുക്കന്മാരാണല്ലോ. എനർജിയില്ലാന്നൊക്കെ പറഞ്ഞായിരുന്നു കമന്റുകൾ. ഇപ്പോൾ എന്താണ് കാരണമെന്ന് കമന്റിട്ട അവർക്ക് മനസിലായി കാണും. വയ്യാതെ ആർക്കെങ്കിലും ഡാൻസ് കളിക്കാൻ വരാൻ പറ്റുമോ?. ഇത്രയും ചെയ്തില്ലേ എന്നും ആര്യയ്ക്ക് പിന്തുണ അറിയിച്ചവർ കുറിച്ചു.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X