എന്നെ വിവാഹം ചെയ്യാനുള്ള താൽപര്യം മോളോട് പറഞ്ഞത് സിബിൻ, അവളാണ് ഇന്ന് ഏറ്റവും സന്തോഷിക്കുന്നത്; ആര്യ

ആര്യയും സിബിനും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്ത കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വലിയ രീതിയിൽ വൈറലായ ഒന്നായിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്ന വിവരം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. എന്നാൽ താരങ്ങൾ വിവാഹത്തിലേക്ക് കടക്കുമെന്ന് ഇരുവരുടേയും ഫോളോവേഴ്സ് പോലും ചിന്തിച്ചിരുന്നില്ല. വിവാഹ​ത്തിനുള്ള ഒരുക്കത്തിലാണ് ഇരുവരും. ഇപ്പോഴിതാ തന്നെ വിവാഹം ചെയ്യാനുള്ള ആ​ഗ്രഹം തന്റെ മകളോടാണ് സിബിൻ ആദ്യം പറഞ്ഞതെന്നും അവൾക്ക് സമ്മതമാണെന്ന് അറിഞ്ഞതോടെയാണ് വിവാ​ഹനിശ്ചയം നടത്തിയതെന്നും ആര്യ പറയുന്നു.

ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. തനിക്ക് ഏറ്റവും കംഫർട്ടബിളായ വ്യക്തിയാണ് സിബിനെന്നും ആര്യ പറയുന്നു. സിബിനാണ് ഇപ്പോൾ എന്റെ വീട്. കംഫേർട്ട് സോൺ അവനിൽ എനിക്ക് കിട്ടി.

arya sibin
Photo Credit: Arya

വേറൊരിടത്ത് നിന്നും എനിക്ക് അത്തരമൊരു കംഫേർട്ട് സോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതാണ് സിബിനിലേക്ക് എന്നെ അടുപ്പിച്ച കാര്യം. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു വിവാഹം കഴിക്കാൻ തീരുമാനിക്കും മുമ്പ് വരെ. എല്ലാ ദിവസവും വിളിക്കും വിശേഷങ്ങൾ ചോദിക്കും പറയും. എന്തിന് ​ഗോസിപ്പ്സ് വരെ അവനുമായി എനിക്ക് സംസാരിക്കാം. എന്തും ഷെയർ ചെയ്യാൻ പറ്റും. വിവാഹം കഴിച്ചോട്ടെയെന്ന് ഒരു ദിവസം സിബിൻ എന്നോട് മുഖത്ത് നോക്കി ചോദിക്കുകയാണ് ചെയ്തത്.

അങ്ങനെ ചോദിക്കും മുമ്പ് അവൻ ഒരു മുൻകൂർ ജാമ്യം എടുത്തിരുന്നു. എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്. അത് കേട്ട് കഴിഞ്ഞ് താൽപര്യമില്ലെന്നാണ് മറുപടിയെങ്കിൽ നമ്മുടെ സൗഹൃദം ഇല്ലാതാവരുത്. അത് നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല. ഇത് ഇപ്പോൾ ചോ​ദിക്കാതിരുന്നാൽ നഷ്ടം സംഭവിക്കാൻ പോകുന്നത് എനിക്കാണോയെന്നും സംശയമുണ്ട്.

അതുകൊണ്ടാണ് ചോദിക്കുന്നതെന്ന് പറഞ്ഞാണ് അവൻ പ്രപ്പോസ് ചെയ്തത്. നമുക്ക് വിവാഹം കഴിച്ചാലോ?. നിന്നെയും കൊച്ചിനേയും ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം. നീ എനിക്ക് ഓക്കെയാണ്. കംഫർട്ടബിളാണ് എന്നാണ് സിബിൻ പറഞ്ഞത്. അത് കേട്ടതും ഞാൻ പിന്നെ ഒരു നിമിഷം ചിന്തിക്കാതെ ഓക്കെ പറഞ്ഞു. ​ കല്യാണം ഞാൻ ആ​ഗ്രഹിച്ച ഒന്ന് തന്നെയാണ്. എനിക്കൊരു കംപാനിയനും പ്രോപ്പർ ഫാമിലിയുമെല്ലാം വേണം.

എന്റെ കുഞ്ഞിന് നല്ല അച്ഛനേയും വേണമായിരുന്നു. ഒരു ദിവസം അങ്ങനൊരു കാര്യം നടക്കുമെന്നും എനിക്ക് അറിയാമായിരുന്നു. കല്യാണ തിയ്യതി ഉറപ്പിച്ചിട്ടില്ല. ചിങ്ങത്തിലുണ്ടാകും. ഈ വർഷം എന്തായാലുമുണ്ടാകുമെന്നും ആര്യ പറയുന്നു. വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ഞാൻ പറഞ്ഞ ഉടൻ സിബിൻ സംസാരിച്ചത് എന്റെ മോൾ ഖുശിയെ കുറിച്ചായിരുന്നു.

arya sibin
Photo Credit: Arya

നമ്മൾ ഇങ്ങനൊരു തീരുമാനമെടുത്തു. പക്ഷെ ഖുശിയോടും കൂടി ചോദിക്കണം. അവൾക്ക് ഓക്കയല്ലെന്ന് പറയുകയാണെങ്കിൽ എല്ലാം അവസാനിപ്പിക്കാമെന്നും സിബിൻ പറഞ്ഞിരുന്നു. ഞാനല്ല സിബിൻ തന്നെയാണ് ഇക്കാര്യം ഖുശിയോട് സംസാരിച്ചത്. എന്നെ സംസാരിക്കാൻ അവൻ അനുവദിച്ചില്ല. അവർ എന്താണ് സംസാരിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. സിബിനോട് സംസാരിച്ചശേഷം മുറിയിൽ നിന്ന് പുറത്തേക്ക് വന്ന ഖുശി വളരെ ഹാപ്പിയായിരുന്നു.

തംപ്സ് അപ്പ് കാണിക്കുകയാണ് ചെയ്തത്. എന്താണ് സംസാരിച്ചതെന്ന് ചോദിച്ചപ്പോൾ അത് ഡാഡി-ബേബിയുടെ ലിറ്റിൽ സീക്രട്ടാണെന്നാണ് അവർ രണ്ടുപേരും എന്നോട് പറഞ്ഞത്. സിബിനുമായി ഖുശി നല്ല കൂട്ടാണ്. വളരെ തുറന്ന് സംസാരിക്കുന്നയാളാണ് സിബിൻ. അതുകൊണ്ട് തന്നെ അവൻ എന്താണ് ഖുശിയോട് പറഞ്ഞിട്ടുണ്ടാവുകയെന്ന് എനിക്ക് ഊഹിക്കാം.

ഞാൻ ഇങ്ങനൊരു തീരുമാനമെടുത്തതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നയാൾ എന്റെ മകളാണ്. സിബിൻ എന്നെ പബ്ലിക്കലി പ്രപ്പോസ് ചെയ്ത ദിവസം ഞാൻ യെസ് പറയും മുമ്പ് ഖുശിയാണ് ആദ്യം വളരെ സൗണ്ടിൽ യെസ് വിളിച്ച് പറഞ്ഞത്. ആ വീഡിയോ ഞങ്ങളുടെ കയ്യിലുണ്ട്. ആ സർപ്രൈസ് പ്ലാൻ ചെയ്യാൻ സിബിന് കൂട്ട് നിന്നതും ഖുശി തന്നെയാണെന്നും ആര്യ പറഞ്ഞു.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X