സമ്പാദിച്ചതും കടം മേടിച്ചതും അന്ന് ആശുപത്രിയിൽ ചിലവായി, അവസ്ഥകൊണ്ട് ബി​ഗ് ബോസ് ഓഫർ സ്വീകരിച്ചു; ആര്യ

ബി​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്തുവെന്ന ഒറ്റ കാരണം കൊണ്ട് ഇപ്പോഴും ഹേറ്റ് അനുഭവിച്ചുകൊണ്ടിരിക്കുന്നയാളാണ് ആര്യ ബഡായി. ബഡായി ബം​ഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയായ ആര്യയെ പ്രേക്ഷകർക്ക് ഒരു സമയത്ത് വലിയ ഇഷ്ടമായിരുന്നു. ബഡായി ബം​ഗ്ലാവിലെ ആര്യയെയാണ് പ്രേക്ഷകർ ബി​ഗ് ബോസിലും പ്രതീക്ഷിച്ചത് എന്നതാണ് പിന്നീട് നടിയ്ക്ക് ഇത്രത്തോളം വിമർശനം കേൾക്കാൻ ഇടയാക്കിയത്. യഥാർത്ഥ ജീവിതത്തിൽ താൻ എങ്ങനെയാണോ അതുപോലെയാണ് ആര്യ ബി​ഗ് ബോസിലും പെരുമാറിയത്.

ബി​ഗ് ബോസ് ഷോ എന്താണെന്നതിനെ കുറിച്ച് ഷോയുടെ ഭാ​ഗമായ സമയത്ത് തനിക്ക് ധാരണയില്ലായിരുന്നുവെന്ന് പറയുകയാണിപ്പോൾ ആര്യ. സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരുന്ന സമയത്ത് ലഭിച്ച ഓഫറായതുകൊണ്ടാണ് സ്വീകരിച്ചതെന്നും ആര്യ ഐ ആം വിത്ത് ധന്യ വർമ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Arya Badai
Photo Credit: Arya / dhanya varma‬

2019ൽ ആണ് എനിക്ക് ബി​ഗ് ബോസിലേക്ക് സെലക്ഷൻ കിട്ടുന്നത്. 2020 ജനുവരിയിലാണ് ആദ്യത്തെ എപ്പിസോഡ് എയർ ചെയ്യുന്നത്. 2018ലാണ് അച്ഛൻ മരിച്ചത്. അതുവരെ എനിക്ക് ബഡായി ബം​ഗ്ലാവ് ഷോയുണ്ടായിരുന്നു. കൂടാതെ മറ്റ് ചാനലുകളിലും ഷോ ചെയ്യുന്നുണ്ടായിരുന്നു. അച്ഛൻ കുറേക്കാലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ക്രിട്ടിക്കൽ കണ്ടീഷനായിരുന്നു.

അത്രയും കാലം ഞാൻ സമ്പാദിച്ചത് മുഴുവനും അച്ഛൻ അനിയത്തിയുടെ കല്യാണത്തിന് വേണ്ടി വെച്ചിരുന്ന സേവിങ്സും കടം മേടിച്ച പൈസയുമെല്ലാം അച്ഛന്റെ ചികിത്സയ്ക്ക് വേണ്ടി ഉപയോ​ഗിച്ചു. ബി​ഗ് ബോസിലേക്ക് ഓഫർ വരുന്ന സമയത്ത് എനിക്ക് മറ്റ് വർക്കുകളൊന്നും ഇല്ലായിരുന്നു. അതുവരെ ഞാൻ ചെയ്തിരുന്ന ഷോകൾ തീർന്നിരുന്നു. വർക്കുകൾ ഒന്നും ഇല്ലാതെ ഇനിയെന്ത് ചെയ്യുമെന്ന് കരുതി സ്റ്റക്കായി നിൽക്കുകയായിരുന്നു.

അതുകൊണ്ട് തന്നെ ബി​ഗ് ബോസ് ഓഫർ വന്നപ്പോൾ എനിക്ക് മറ്റ് ഓപ്ഷനുകൾ ഇല്ലാത്ത സമയമായിരുന്നു. മാത്രമല്ല ഫിനാഷ്യലി എനിക്ക് മുന്നിൽ അവർ നല്ലൊരു ഓഫറുമായിരുന്നു വെച്ചിരുന്നത്. അങ്ങനെ ഒരു അവസ്ഥയിൽ ഞാൻ ബി​ഗ് ബോസ് ഷോ കമ്മിറ്റ് ചെയ്തതാണ്. സീസൺ രണ്ടിലാണ് ഞാൻ‌ പങ്കെടുത്തത്. വലിയ പ്രശ്നങ്ങളോ വിവാദങ്ങളോ ഇല്ലാതിരുന്ന സീസണായിരുന്നു ആദ്യത്തേത്.

ഷോ എന്താണെന്ന് മലയാളി പ്രേക്ഷകർ മനസിലാക്കി തുടങ്ങിയത് രണ്ടാം സീസൺ മുതലായിരുന്നു. വലിയൊരു കണ്ടന്റ് മേഖലയാണെന്ന് യുട്യൂബേഴ്സ് തിരിച്ചറിയുന്നതും രണ്ടാം സീസൺ മുതലാണ്. നമ്മൾ അകത്ത് കാണിക്കുന്നത് തന്നെയാണ് പുറത്തും കാണിക്കുകയെന്ന വലിയ തെറ്റിദ്ധരണ കാരണമാണ് ഞാൻ ബി​ഗ് ബോസ് ഷോയ്ക്ക് തലവെച്ചത്. എന്നാൽ എഡിറ്റിങ്ങിന് വലിയൊരു റോൾ ഷോയിലുണ്ടെന്നത് ഞാൻ മനസിലാക്കിയത് ഷോയുടെ ഭാ​ഗമായശേഷം മാത്രമാണ്.

Arya Badai
Photo Credit: Arya / instagram

എനിക്ക് എത്രത്തോളം ക്ഷമയുണ്ടെന്ന് ഞാൻ‌ മനസിലാക്കിയത് ബി​ഗ് ബോസ് ഷോയിലൂടെയാണ്. ചില സമയങ്ങളിൽ പൊട്ടി കരയാനും അലറാനുമൊക്കെ ഹൗസിലായിരുന്നപ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. പക്ഷെ ആ സമയത്തെല്ലാം ഞാൻ പിടിച്ചു നിന്നു. കാരണം നമ്മുടേതെന്ന് തോന്നുന്ന ആളുകൾ അവിടെയില്ല.

പ്രഷർ കുക്കർ പോലുള്ള ആ വീട്ടിൽ ഞാൻ 75 ദിവസം സർവൈവ് ചെയ്ത് നിന്നുവെന്നത് എനിക്ക് വലിയൊരു നേട്ടം തന്നെയാണെന്നും ആര്യ പറയുന്നു. തനിക്ക് പരിചയമുള്ള ആരെങ്കിലും ബി​ഗ് ബോസിലേക്ക് പോകുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചാൽ താൻ പോകാൻ അനുവദിക്കില്ലെന്നും മുമ്പൊരിക്കൽ ആര്യ പറഞ്ഞിരുന്നു. ആര്യയുടെ ഭാവി വരൻ സിബിൻ ബി​ഗ് ബോസ് സീസൺ ആറിലെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു. എന്നാൽ സിബിനും കുറച്ച് ദിവസം മാത്രമെ ഷോയിൽ പിടിച്ച് നിന്നുള്ളു.

ശേഷം സമ്മർദ്ദം താങ്ങാനാവാതെ സ്വയം ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോവുകയായിരുന്നു. അടുത്തിടെയായിരുന്നു സിബിന്റേയും ആര്യയുടേയും വിവാഹനിശ്ചയം. ഈ വർഷം ഇരുവരുടേയും വിവാ​ഹമുണ്ടാകും. രണ്ടുപേരും വിവാ​ഹമോചിതരാണ്.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X