നിങ്ങൾ തന്നെയാണ് ചേരേണ്ടത്, ഇതുവരെ കിട്ടാതെ പോയ സ്നേഹം അനുഭവിക്കാൻ കഴിയട്ടേ; സിബിന്റെ നെഞ്ചോട് ചേർന്ന് ആര്യ
ഒരാഴ്ച മുമ്പാണ് താൻ വീണ്ടും വിവാഹിതയാകാൻ പോവുകയാണെന്ന കാര്യം ആര്യ ബഡായ് സോഷ്യൽമീഡിയ പേജ് വഴി ആരാധകരെ അറിയിച്ചത്. കഴിഞ്ഞ വർഷം മുതൽ വിവാഹം അടുത്ത വർഷമുണ്ടാകുമെന്ന സൂചനകൾ ആര്യ നൽകിയിരുന്നതുകൊണ്ട് തന്നെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന സന്തോഷം ആര്യ പങ്കുവെച്ചപ്പോൾ ആരാധകർക്ക് അത്ഭുതമുണ്ടായിരുന്നില്ല. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിയത് വരന്റെ പേര് നടി പുറത്തുവിട്ടപ്പോഴായിരുന്നു.
ഒട്ടും പ്രതീക്ഷിക്കാത്തൊരു പേരായിരുന്നു എൻഗേജമെന്റ് കഴിഞ്ഞുവെന്ന പോസ്റ്റിനൊപ്പം ആര്യ ടാഗ് ചെയ്തിരുന്ന്. അത് മുൻ ബിഗ് ബോസ് താരവും അവതാരകനും എല്ലാമായ സിബിൻ ബെഞ്ചമിന്റേതായിരുന്നു. വർഷങ്ങളായി അടുത്ത സൗഹൃദം പുലർത്തുന്നവരാണ് സിബിനും ആര്യയും. മാത്രമല്ല നടിയുടെ കാഞ്ചീവരം എന്ന സ്ഥാപനത്തിന്റെ സിഎഫ്ഒയുമാണ് സിബിൻ.

ബിസിനസ് നന്നായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നത് സിബിന്റെ സഹായം ഉള്ളതുകൊണ്ടാണെന്ന് പലപ്പോഴായി ആര്യ പറഞ്ഞിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് അറിയിച്ചതല്ലാതെ ചടങ്ങിൽ നിന്നുള്ള ഫോട്ടോകളൊന്നും ആര്യ പങ്കിട്ടിരുന്നില്ല. കഴിഞ്ഞ ദിവസം മുതലാണ് ഫോളോവേഴ്സിന്റെ ആവശ്യപ്രകാരം ഫോട്ടോകൾ നടി പുറത്ത് വിട്ട് തുടങ്ങിയത്.
ഇപ്പോഴിതാ വിവാഹനിശ്ചയ സമയത്തെ മനോഹരമായ ചില നിമിഷങ്ങളുടെ ചിത്രങ്ങൾ കൂടി പങ്കിട്ട് എത്തിയിരിക്കുകയാണ് ആര്യ. എല്ലാത്തിനും മുകളിലാണ് നീ എന്നാണ് സിബിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ആര്യ കുറിച്ചത്. ആര്യയുടെ നെറുകയിൽ ചുംബിക്കുന്ന സിബിനെ ഫോട്ടോയിൽ കാണാം. കൂടാതെ ഇരുവരും പരസ്പരം പുഷ്പഹാരം അണിയിക്കുന്നതും അടക്കം നിരവധി പ്രണയം നിറഞ്ഞ നിമിഷങ്ങളുടെ ഫോട്ടോകളും ആര്യ പങ്കുവെച്ചു.
ബീച്ച് സൈഡിലുള്ള മനോഹരമായ ഏതോ റിസോർട്ടിലാണ് ചടങ്ങുകൾ നടന്നതെന്ന് വ്യക്തം. ഗോൾഡണും വൈറ്റും ഐവറി നിറവും കലർന്ന ബനാറസി സാരിയായിരുന്നു ആര്യയുടെ വേഷം. സമാനമായ നിറത്തിലുള്ള കുർത്തയായിരുന്നു സിബിൻ ധരിച്ചിരുന്നത്. രണ്ടുപേരും വിവാഹനിശ്ചയത്തിന് സിംപിൾ ലുക്കാണ് തെരഞ്ഞെടുത്തത്. സിബിൻ പ്രണയം പറഞ്ഞ സമയത്ത് തന്നെ ഒരു മോതിരം ആര്യയുടെ വിരലിൽ അണിയിച്ചിരുന്നു.
അതുകൊണ്ട് തന്നെ വിവാഹനിശ്ചയ സമയത്ത് മോതിരം മാറാൽ ചടങ്ങ് ഉണ്ടായിരുന്നില്ല. മോതിരം കൈമാറുന്ന ഭാഗം ഒഴിവാക്കി മാലകളും ആലിംഗനങ്ങളും ചുംബനങ്ങളും ചിരികളും മാത്രം കൈമാറാമെന്നത് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ആര്യ പറഞ്ഞിരുന്നു. നിർവാണ ബൊട്ടീക്ക് റിസോർട്ടിലായിരുന്നു ചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിലെ വിഐപി ഗസ്റ്റ് ആര്യയോ സിബിനോ ആയിരുന്നില്ല. ആര്യയുടെ മകൾ റോയയായിരുന്നു. അമ്മയുടെ സന്തോഷത്തിനും സമാധാനം നിറഞ്ഞ ജീവിതത്തിനും വേണ്ടി എന്തിനും തയ്യാറായിട്ടുള്ള മകളാണ് റോയ. അതുകൊണ്ട് തന്നെ മകൾ എന്നതിലുപരി സുഹൃത്തിന്റെ സ്ഥാനാണ് റോയയ്ക്ക് ആര്യ നൽകിയിരിക്കുന്നത്. ആര്യയ്ക്കുള്ളതുപോല തന്നെ നല്ലൊരു ബോണ്ടിങ്ങ് സിബിനുമായും റോയയ്ക്കുണ്ട്.
വിവാഹനിശ്ചയത്തിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നതോടെ സിനിമാ-ടെലിവിഷൻ രംഗത്ത് നിന്നുള്ളവരും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തി. നിങ്ങൾ തന്നെയാണ് ചേരേണ്ടത്, ഇതുവരെ കിട്ടാതെ പോയ സ്നേഹം അനുഭവിക്കാൻ രണ്ടുപേർക്കും കഴിയട്ടേ, പരസ്പരം വിശ്വസ്തത പുലർത്തി ജീവിക്കുക എന്നിങ്ങനെ എല്ലാമാണ് ആശംസകൾ അറിയിച്ച് വന്ന കമന്റുകൾ. വിവാഹം വിവാഹനിശ്ചയത്തേക്കാൾ ഗംഭീരമായിരിക്കുമെന്ന സൂചന ആര്യ നൽകി കഴിഞ്ഞു.
സംഗീത് നൈറ്റ് അടക്കമുള്ള നടത്താനുള്ള ഒരുക്കങ്ങൾ ആര്യയും സിബിനും ആരംഭിച്ച് കഴിഞ്ഞു. ഇരുപതുകളുടെ തുടക്കത്തിലായിരുന്നു ആര്യയുടെ ആദ്യ വിവാഹം. മകൾ പിറന്നശേഷം ആ വിവാഹം തകർന്നു. പിന്നീട് മറ്റൊരാളുമായി ആര്യ പ്രണയത്തിലായിയെങ്കിലും അതും പാതി വഴിയിൽ അവസാനിച്ചു. അന്ന് അനുഭവിച്ച വിഷമത്തെയും വേദനകളേയും കുറിച്ച് നടി തന്നെ പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications











