മോതിരംമാറ്റം ഇല്ലാതെ എൻഗേജ്മെന്റ്; ഐവറിയിൽ അണിഞ്ഞൊരുങ്ങി ആര്യയും സിബിനും: വൈറൽ ആയി ചിത്രങ്ങൾ

By Desk

ടെലിവിഷൻ താരങ്ങളായ ആര്യ ബഡായിയും സിബിൻ ബെഞ്ചമിനും വിവാഹിതരാവുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ആരാധകരെയും അഭ്യുദയകാംക്ഷികളെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആര്യയും സിബിനും തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതായി വെളിപ്പെടുത്തിയത്. നീണ്ട കാത്തിരിപ്പിനൊടുവിൽ, ആര്യ ഇന്ന് തങ്ങളുടെ സ്പെഷ്യൽ ഡേയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തു വിട്ടു. ഐവറി തീമിൽ നടന്ന വിവാഹനിശ്ചയ ചടങ്ങിൽ, ഒരേ നിറമുള്ള വസ്ത്രങ്ങളിൽ അണിഞ്ഞൊരുങ്ങിയെത്തിയ ആര്യയുടെയും സിബിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിരൽ ആവുകയാണിപ്പോൾ. നിറ പുഞ്ചിരിയുമായി ആദ്യാവസാനം കൂടെ നിന്ന ആര്യയുടെ മകൾ ഖുഷിയെയും ചിത്രങ്ങളിൽ കാണാം.

വൈറലായി ആര്യയുടെയും സിബിന്റെയും വിവാഹനിശ്ചയ ചിത്രങ്ങൾ

പുതിയ ജീവിതത്തെ വരവേൽക്കാൻ കാത്തിരിക്കുന്ന ആര്യ, തന്റെയും സിബിന്റെയും സ്പെഷ്യൽ നിമിഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചു. "ഞങ്ങളുടെ ഏറ്റവും സ്പെഷ്യൽ ദിവസം... എൻഗേജ്മെന്റ് ചടങ്ങ്... വെള്ള, ഐവറി, സ്വർണ വർണ്ണങ്ങളും, ഒരുപാട് സന്തോഷവും, സ്നേഹവും, ബന്ധങ്ങളും ഒത്തുചേർന്ന ദിവസം," ആര്യ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിച്ചു. "എന്റെ മനസ്സിലെ വികാരങ്ങൾ വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല. മരണം വരെ ഇതൊരു അവിസ്മരണീയ മുഹൂർത്തമായിരിക്കും," നടി പറഞ്ഞു നിർത്തി.

Arya Badai Sibin engagement

തങ്ങളുടെ മോതിരംമാറ്റം സ്വകാര്യമായി നടന്നൊരു ചടങ്ങായിരുന്നുവെന്നും, സിബിൻ സ്പെഷ്യൽ പ്രൊപോസൽ നടത്തിയെന്നും ആര്യ തന്റെ പോസ്റ്റിൽ വെളിപ്പെടുത്തി. അതുകൊണ്ടു തന്നെ, മോതിരംമാറ്റം ഇല്ലാതെയാണ് നിശ്ചയ ചടങ്ങ് നടന്നത്. പേർളി മാണി, മീര നന്ദൻ, ഡിമ്പൽ ബാൽ, മാളവിക കൃഷ്ണദാസ്, തുടങ്ങി ആര്യയുടെയും സിബിൻ ബെഞ്ചമിന്റെയും അനേകം സുഹൃത്തുക്കളും സഹപ്രവർത്തകരും നടിയുടെ പോസ്റ്റിന് കീഴിൽ കമന്റുകളുമായി എത്തിയിട്ടുണ്ട്. ആര്യയുടെയും സിബിന്റെയും ഫാൻസിന്റെയും, സോഷ്യൽ മീഡിയ ഫോളോവെഴ്സിന്റെയും മനം കവർന്ന വിവാഹനിശ്ചയ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.

ഐവറിയിൽ അണിഞ്ഞൊരുങ്ങി ആര്യയും സിബിനും

വിവാഹനിശ്ചയ ദിവസത്തിനായി ആര്യ ബഡായി തിരഞ്ഞെടുത്തത് തന്റെ സ്വന്തം ബ്രാൻഡ് ആയ 'കാഞ്ചിവര'ത്തിന്റെ, ഐവറി നിറത്തിൽ പിങ്ക് ആൻഡ് ഗോൾഡ് മീനാകരി വർക്കും, അതെ നിറങ്ങളിൽ ഉള്ള ബോർഡറും ഉള്ള ബനാറസി പട്ടു സാരിയാണ്. നടി മൃദുല മുരളിയുടെ സംരംഭമായ പ്യുവർ അൽയുവർ ജൂവലറിയുടെ പേൾ ജിമിക്കികൾ ആര്യക്കായി സെലക്ട് ചെയ്തത് അടുത്ത സുഹൃത്തായ സനിധ സിദ്ധാർഥ് ആണ്. സിമ്പിൾ ആൻഡ് എലഗന്റ് ലുക്ക് തിരഞ്ഞെടുത്ത നടി, മുടി പുട്ടപ്പ് ചെയ്ത് മുല്ലപ്പൂ ചൂടിയാണ് ചടങ്ങിനെത്തിയത്. ആര്യയുടെ മേക്കപ്പ് ചെയ്തത് അടുത്ത സുഹൃത്ത് കൂടിയായ സിജൻ ജോസഫാണ്.

Arya Badai Sibin engagement

വരൻ സിബിൻ ബെഞ്ചമിൻ ആവട്ടെ, വെള്ളയും ഐവറിയും കലർന്ന മാന്യവർ കുർത്തയും പാന്റുമാണ് വിവാഹനിശ്ചയത്തിനായി തിരഞ്ഞെടുത്തത്. വെള്ള, ഐവറി, സ്വർണ്ണ നിറങ്ങൾ കലർന്ന പന്തലാണ് തിരുവനന്തപുരം കോവളം നിർവാണ ബുട്ടീക്ക് റിസോർട്ടിൽ നടന്ന ചടങ്ങിന് ഒരുക്കിയത്. ആര്യയുടെ മകൾ ഖുഷി, അമ്മയുടെ സാരീയുമായി സാമ്യമുള്ള ഐവറിയിൽ പിങ്ക് പൂക്കൾ തുന്നിയ കോ-ഓർഡ് സെറ്റിലാണ് ചടങ്ങിനെത്തിയത്. വധൂവരന്മാരും ഖുഷിയും മാത്രമല്ല, ചടങ്ങിനെത്തിയ അതിഥികളും അണിഞ്ഞിരുന്നത് ഐവറി, വെള്ള നിറങ്ങളിലുള്ള വസ്ത്രങ്ങളാണ്.

ആര്യ ബഡായിക്ക് ഇത് രണ്ടാം വിവാഹമാണ്. ആദ്യ ഭർത്താവ് രോഹിത് സുശീലനുമായി വേർപിരിഞ്ഞ ആര്യയ്ക്ക് ഈ ബന്ധത്തിൽ ഖുഷി എന്ന മകളുണ്ട്. പിന്നീട് മറ്റൊരാളുമായി പ്രണയത്തിലാണെന്ന് നടി തുറന്നു പറഞ്ഞിരുന്നെങ്കിലും, ഈ ബന്ധം അധികം നീണ്ടുനിന്നില്ല. . സിബിൻ ബെഞ്ചമിനും ഇത് രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഒരു മകൻ ഉണ്ടെങ്കിലും, കുഞ്ഞിനെ കാണാൻ തനിക്ക് അധികം അവസരങ്ങൾ കിട്ടാറില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സിബിൻ തുറന്നു പറഞ്ഞിരുന്നു. എന്തായാലും, പ്രണവും ജീവിതവും നൽകിയ സെക്കന്റ് ചാൻസ് സ്വീകരിച്ച്, പുതിയ ജീവിതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇരുവരും.

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X