ഫോട്ടോഷൂട്ടിന് വന്ന എന്റെ സുഹൃത്തിനൊപ്പം ബന്ധം, മുൻ കാമുകന്റെ വഞ്ചന മറക്കില്ല; ആര്യ പറഞ്ഞത്

പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ് നടി ആര്യ ബാബു. ഏറെക്കാലമായി സു​ഹൃത്തായിരുന്ന സിബിനെയാണ് ആര്യ ജീവിത പങ്കാളിയാക്കുന്നത്. തനിക്കൊരു പങ്കാളി വേണമെന്ന് ആ​ഗ്രഹിക്കുന്നുണ്ടെന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. നടിയുടെ ആദ്യ വിവാഹ ബന്ധം പിരിഞ്ഞതാണ്. ഈ ബന്ധത്തിൽ ഒരു മകളുമുണ്ട്. ഇതിന് ശേഷം ഒരു പ്രണയ ബന്ധവും ആര്യക്കുണ്ടായിരുന്നു. ആര്യ ബി​ഗ് ബോസ് മൂന്നാം സീസണിൽ മത്സരാർത്ഥിയായെത്തി പിന്നീട് തിരിച്ച് വന്നപ്പോഴക്കും ഈ കാമുകൻ അകന്നു. നടിയെ മാനസികമായി തകർത്ത സംഭവമായിരുന്നു ഇത്. ഇതേക്കുറിച്ച് ആര്യ ഒരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബി​ഗ് ബോസിലേക്ക് പോകാൻ നിർബന്ധിച്ചിരുന്നു. അതിനകത്ത് ഒരു പ്ലാനിം​ഗ് ഉണ്ടായിരുന്നെന്ന് ഇന്ന് ചിന്തിക്കുമ്പോൾ തോന്നാറുണ്ട്. ഷോയിൽ പോകാൻ ഏറ്റവും കൂടുതൽ നിർബന്ധിച്ചത് അദ്ദേഹമായിരുന്നു. പോകണമോ എന്ന കാര്യത്തിൽ എനിക്ക് ഇരിുമനസായിരുന്നു. കുഞ്ഞുണ്ട്. അച്ഛൻ മരിച്ചിട്ട് അധികമായി‌ട്ടില്ല. എല്ലാ സപ്പോർട്ടും തന്ന് എന്നെ എയർപോർട്ടിൽ കൊണ്ട് വിടുന്നത് വരെ ആളാണെന്നും അന്ന് ആര്യ പറഞ്ഞു. ബി​ഗ് ബോസിൽ നിന്ന് പുറത്തിറങ്ങി ആദ്യം ഫോൺ ചെയ്തത് ആളെയാണ്. കുഞ്ഞിനെ പോലും വിളിച്ചില്ല. പക്ഷെ ആൾ എടുത്തില്ല. അവസാനം പാനിക്കായി ഞാൻ സഹോദരിയെ വിളിച്ചു. ആൾ എവിടെയാണ് ഞാൻ ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്ന് പറഞ്ഞു. തിരക്കായിരിക്കാം, ഞാൻ വിളിക്കാമെന്ന് പറഞ്ഞു. അവളുടെ പറച്ചിലിലും ആത്മവിശ്വാസമില്ലായ്മ എനിക്ക് തോന്നി. എന്തോ പ്രശ്നമുണ്ടെന്ന് എനിക്ക് ഉറപ്പായി.

Arya Badai

പിറ്റേ ദിവസം നാലഞ്ച് പ്രാവശ്യം തുടരെ വിളിച്ച ശേഷം തിരിച്ച് ആ വ്യക്തിയുടെ കോൾ വന്നെന്നും ആര്യ അന്ന് ഓർത്തു. ഒരുപക്ഷെ എന്റെ സഹോദരി കമ്മ്യൂണിക്കേറ്റ് ചെയ്തിട്ടായിരിക്കാം. പക്ഷെ ഞാൻ സംസാരിച്ചത് പക്ഷെ എയർപോർട്ടിൽ വിട്ട ആളോടല്ല. ആ സ്നേഹമോ എക്സെെറ്റ്മെന്റോ ഇല്ല. ജാൻ എന്നാണ് അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നത്. ജാൻ, ഇന്നലെ തൊട്ട് ഞാൻ വിളിക്കുകയാണെന്ന് പറഞ്ഞപ്പോൾ ആഹ്, ഞാൻ ഉറങ്ങുകയാണെന്നായിരുന്നു ആളുടെ പ്രതികരണം.

എന്തോ പ്രശ്നമുണ്ടെന്ന് മനസിലായെങ്കിലും എന്താണെന്ന് അറിയില്ലായിരുന്നു. ബി​ഗ് ബോസിൽ കയറുന്നത് വരെ ഒരു പ്രശ്നവുമില്ലായിരുന്നു. ഞാ ബി​ഗ് ബോസിലേക്ക് കയറുന്നതിന് മുമ്പ് വിളിച്ചപ്പോൾ അത്രയും ദിവസ എന്നെ കാണാൻ പറ്റാത്തതിൽ ആൾ കരയുകയായിരുന്നു. ആ 75 ദിവസത്തിനുള്ളിൽ എന്താണ് മാറിയതെന്ന് എനിക്കറിയില്ല. ഈ റിലേഷൻഷിപ്പിൽ അത്രയും ഇൻവെസ്റ്റഡ് ആയിരുന്നു ഞാൻ. എന്താണ് പ്രശ്നമെന്ന് ദെെവം സഹായിച്ച് ഞാൻ കണ്ടുപിടിച്ചു.

Arya Badai

പങ്കാളിയും തന്റെ സുഹൃത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ വെടി വെച്ച് കൊല്ലാൻ തോന്നിയെന്നും ആര്യ അന്ന് കരഞ്ഞ് കൊണ്ട് പറഞ്ഞു. എനിക്ക് ഭയങ്കര ദേഷ്യമായിരുന്നു. അവർക്കെന്തെങ്കിലും സംഭവിച്ചെന്ന് കേട്ടാൽ ഞാനായിരിക്കും ലോകത്തിൽ ഏറ്റവും സന്തോഷിക്കുന്നയാൾ. അവർ കല്യാണം കഴിച്ച് വളരെ ഹാപ്പിയായി ഇപ്പോൾ ജീവിക്കുകയാണെന്ന് എനിക്കറിയാം. അങ്ങനെ തന്നെ പോട്ടെ. പക്ഷെ അവർക്കെന്തെങ്കിലും പറ്റിയെന്ന് അറിഞ്ഞാൽ താൻ സന്തോഷിക്കുമെന്നും ആര്യ വ്യക്തമാക്കി. ആര്യയുടെ സുഹൃത്തിനൊപ്പമാണ് മുൻ കാമുകൻ ബന്ധത്തിലാകുകയും ആര്യയെ ഉപേക്ഷിക്കുകയും ചെയ്തത്. ആര്യയുടെ ബ്രാൻഡിന്റെ ഫോട്ടോഷൂട്ടിന് വന്നപ്പോഴാണ് ഇവർ പരിചയപ്പെടുന്നത്. മറക്കാൻ പറ്റാത്ത വേദനയാണ് ഈ ബ്രേക്കപ്പ് തനിക്കെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊന്നുണ്ടോ എന്ന് അദ്ദേഹത്തോട് ഓപ്പണായി ചോദിക്കുകയായിരുന്നു. ഫാമിലി പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നതിനാൽ അവളെ സപ്പോർ‍ട്ട് ചെയ്യുകയായിരുന്നെന്നാണ് ലഭിച്ച മറുപടി. എന്റെ സുഹൃത്തായാണ് അവളെ പരിചയപ്പെടുന്നത്. എന്നോട് പറയാനാകാത്ത എന്ത് ഫാമിലി പ്രശ്നമാണ് നിങ്ങൾ തമ്മിൽ ചർച്ച ചെയ്യുന്നതെന്ന് ഞാൻ ചോദിച്ചു. ബന്ധത്തെക്കുറിച്ച് ഇപ്പോഴും അവർ എന്നോട് പറഞ്ഞിട്ടില്ല. ഞാനായിട്ട് ഈ റിലേഷൻഷിപ്പ് നിർത്തിയതാണ്. അതായിരുന്നു അയാൾക്ക് വേണ്ടിയിരുന്നതെന്നും ആര്യ പാർവതി പറഞ്ഞു.

FAQs
ആര്യയുടെ ആദ്യ വിവാഹബന്ധം

രോഹിത് സുശീലൻ എന്നാണ് ആര്യയുടെ ആദ്യ ഭർത്താവിന്റെ പേര്. റോയ എന്നാണ് ഇവർക്ക് പിറന്ന മകളുടെ പേര്. മകൾ ആര്യക്കൊപ്പമാണുള്ളത്. അച്ഛനോട് മകൾ സംസാരിക്കാറുണ്ടെന്നും താൻ അച്ഛനിൽ നിന്ന് മകളെ അകറ്റിയിട്ടില്ലെന്നും ആര്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Filmibeat Entertainment

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X