ദിവസവും കുളിക്കാൻ തുടങ്ങി; വിവാഹശേഷം ജീവിതത്തിൽ വന്ന പ്രധാന മാറ്റമെന്താണെന്ന ചോ​ദ്യത്തിന് ആര്യ നൽകിയ മറുപടി!

By Desk

ഒരിക്കലും ലഭിക്കില്ലെന്ന് കരുതിയ ദാമ്പത്യവും കുടുംബജീവിതവും ഏറ്റവും മനോഹരമായ രീതിയിൽ തന്നെ തന്റെ ജീവിതത്തിൽ വന്ന് ചേർന്നതിന്റെ സന്തോഷത്തിലാണ് ആര്യ ബഡായി. ഉറ്റ സുഹൃത്തായ സിബിനയാണ് ആര്യ വിവാഹം ചെയ്തത്. അത്യാഢംബര പൂർവം നടന്ന ഇരുവരുടേയും വിവാഹത്തിന്റെയും റിസപ്ഷന്റെയും വീഡിയോകളും ഫോട്ടോയുമെല്ലാം വൈറലായിരുന്നു. ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ മകൾ ഖുഷിക്കൊപ്പം സമയം ചിലവഴിക്കാനാണ് ആര്യയും സിബിനും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത്.

ഇടവേളകളിൽ സോഷ്യൽമീഡിയ വഴി ആരാധകരുമായി ആര്യ സംവദിക്കാറുണ്ട്. കുറച്ച് ​ദിവസം മുമ്പ് വിവാഹ വസ്ത്രങ്ങൾ, ആഭരണങ്ങൾ, താലി തുടങ്ങി തന്റെ കല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ ചോദിച്ച ചോ​ദ്യങ്ങൾക്കെല്ലാം ആര്യ ഉത്തരം നൽകിയിരുന്നു.

Arya Badai
Photo Credit: Arya Badai / sibin (Instagram)

ഇപ്പോഴിതാ സിബിന്റെ ഫോൺ ആര്യയും മകളും കയ്യേറി എടുത്തശേഷം സിബിന്റെ ഇൻസ്റ്റ​ഗ്രാം വഴി ആരാധകരുടെ ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് ആര്യയും മകളും. ഇരുവർക്കും സമീപത്തായി സിബിനുമുണ്ട്. ഒരു ചെ‌യ്ഞ്ചിന് വേണ്ടി സിബിന്റെ ഇൻസ്റ്റ​ഗ്രാമിൽ ഇന്ന് താനും മകളുമാണുള്ളത് എന്ത് വേണമെങ്കിലും ചോദിക്കാം എന്ന് പറഞ്ഞുകൊണ്ടാണ് ആര്യ ക്യു ആന്റ് എയ്ക്ക് മറുപടി നൽകി തുടങ്ങിയത്.

സിബിനാണെന്ന് കരുതിയാണ് ഒരാൾ ചോദ്യവുമായി എത്തിയത്. എങ്ങനെയാണ് ആര്യയുമായി പ്രണയത്തിലായതെന്നായിരുന്നു ചോ​​ദ്യം. ചേട്ടനല്ല താനും ഖുഷിയുമാണ് മറുപടി പറയുന്നതെന്നും പ്രണയത്തിലായത് എങ്ങനെയാണെന്ന് ചോദിച്ചാൽ പെട്ടു​പോയതാണ് ​ഗയ്സ് ‌‌എന്നാണ് ഉത്തരമെന്നും ആര്യ കുറിച്ചു. സിബിന്റെ വലിയ ഫാനാണെന്നുള്ള കമന്റാണ് പിന്നീട് വന്നത്.

അത് ഖുഷി തന്നെ ഇട്ട കമന്റാണെന്നാണ് സിബിൻ പറഞ്ഞത്. അമ്മയുടേയും മകളുടേയും മുഖത്ത് പ്രത്യേക സന്തോഷവും ​തിളക്കവും കാണാൻ കഴിയുന്നുവെന്നും എന്നും സന്തോഷം ഇതേ സന്തോഷം നിലനിൽക്കട്ടെയെന്ന് ആശംസിക്കുന്നുവെന്നുമായിരുന്നു മറ്റൊരാൾ കുറിച്ചത്. ഞങ്ങളുടെ മുഖത്ത് തിളക്കമുണ്ടെങ്കിലും ഡാഡിയുടെ മുഖത്ത് തിളക്കമില്ലെന്നാണ് ഖുഷി കമന്റിന് മറുപടി നൽകി പറഞ്ഞത്.

ശേഷം വിവാഹശേഷം വന്ന പ്രധാന മാറ്റമെന്താണ് എന്നായിരുന്നു ഒരു ആരാധകൻ ചോ​ദിച്ചത്. അതിന് വളരെ രസകരമായ മറുപടിയാണ് ആര്യ നൽകിയത്. ദിവസവും കുളിക്കാൻ തുടങ്ങി എന്നാണ് ആര്യ പറഞ്ഞത്. ഒപ്പം കുളി കഴിഞ്ഞ് തലയിൽ തോർത്ത് കെട്ടി നിൽക്കുന്ന ഫോട്ടോയും പങ്കുവെച്ചു. ഖുഷിയെപ്പോലൊരു മകളെ കിട്ടിയ ആര്യ ഭാ​ഗ്യവതിയാണെന്നായിരുന്നു മറ്റൊരു കമന്റ്.

Arya Badai
Photo Credit: Arya Badai / sibin (Instagram)

ഖുഷി സുഹൃത്തുക്കളോട് പറഞ്ഞ് അയപ്പിക്കുന്ന കമന്റുകളാണ് ഇതെന്നാണ് സിബിൻ നൽകിയ മറുപടി. ആര്യ-സിബിൻ വിവാഹത്തിന് മുന്നിൽ നിന്നത് ആര്യയുടെ മകൾ ഖുഷിയായിരുന്നു. സിബിനുമായി വളരെ വർഷങ്ങളായി അടുത്ത സൗഹൃദം ആര്യയ്ക്കുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം മകളെപ്പോലെയാണ് ഖുഷിയേയും സിബിൻ കരുതിയിരുന്നത്.

ഖുഷിയുടെ സമ്മതം ചോദിച്ച് അറിഞ്ഞശേഷം മാത്രമാണ് ആര്യയുമായുള്ള വിവാഹത്തിന് സിബിൻ തയ്യാറെടുത്ത്. മകൾക്ക് സമ്മതമല്ലെങ്കിൽ താൻ പിന്മാറുമെന്ന് ആര്യ പറ‍ഞ്ഞിരുന്നു. ഖുഷി നോ പറഞ്ഞാൽ ആ​ഗ്രഹം എന്നന്നേക്കുമായി ഉപേക്ഷിക്കാൻ തീരുമാനിച്ച് ഉറച്ചാണ് സിബിനും നിന്നിരുന്നത്. പക്ഷെ അമ്മയെ മനസിലാക്കാനും സ്നേഹിക്കാനും സിബിന് കഴിയുമെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഖുഷിക്ക് പൂർണ്ണ സമ്മതമായിരുന്നു.

ആര്യ-സിബിൻ കപ്പിളിനേക്കാൾ ഫാൻസുള്ളത് സിബിൻ-ഖുഷി അച്ഛൻ-മകൾ കോമ്പോയ്ക്കാണ്. അടുത്തിടെ സിബിന്റെ കയ്യിൽ തലവെച്ച് വിശ്രമിക്കുന്ന ഖുഷിയുടെ വീഡിയോ വൈറലായിരുന്നു. ഖുഷിയുടെ ഡാഡ്സില്ല റോളിലേക്ക് സിബിൻ പൂർണ്ണമായും മാറി കഴിഞ്ഞു. ആര്യയുടെ ആദ്യ വിവാഹത്തിലുള്ള മകളാണ് ഖുഷി. ഈ ലോകത്ത് ആര്യയ്ക്ക് ഏറെ പ്രിയപ്പെട്ടതും മകളാണ്.

More from Filmibeat

Read more about: arya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X