മമ്മി തന്ന വിലമതിക്കാനാവാത്ത സമ്മാനം, ഡാഡി ഇല്ലാത്ത ലൈഫ് ഇനി ചിന്തിക്കാൻ പറ്റില്ല, മമ്മിയുടെ സ്വപ്നം എന്റേയും!
കഴിഞ്ഞ വർഷം മുതൽ താൻ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയെന്നും 2025ൽ വിവാഹമുണ്ടാകുമെന്നും ആര്യ ബഡായി അറിയിച്ചിരുന്നുവെങ്കിലും വരനാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. പെട്ടന്നൊരു സുപ്രഭാതത്തിൽ എൻഗേജ്മെന്റ് ഫോട്ടോകൾ പങ്കിട്ട് കൊണ്ടാണ് വരൻ സുഹൃത്തായ സിബിൻ ബെഞ്ചമിനാണെന്ന് ആര്യ അറിയിച്ചത്. ഇരുവരുടേയും ഫോളോവേഴ്സിന് അതൊരു വലിയ സർപ്രൈസായിരുന്നു.
വിവാഹമോചിതരായ രണ്ടുപേർ വിവാഹിതരാകാൻ പോകുന്നുവെന്ന് അറിയുമ്പോൾ പതിവായി വരാറുള്ള ചോദ്യങ്ങളും വിമർശനങ്ങളും പരിഹാസങ്ങളും ആര്യയ്ക്കും സിബിനും നേരെയുണ്ടായി. അതിൽ പ്രധാനമായും വന്ന ഒരു ചോദ്യം ആര്യയുടെ മകൾക്ക് സമ്മതമാണോയെന്നതാണ്. പിന്നീട് ആര്യ തന്നെ അതിന് മറുപടി നൽകുകയും ചെയ്തിരുന്നു.

മകൾക്ക് സമ്മതമായതുകൊണ്ട് മാത്രമാണ് താൻ വീണ്ടും വിവാഹിതയാകുന്നതെന്നാണ് ആര്യ കമന്റുകളോട് പ്രതികരിച്ച് പറഞ്ഞത്. എന്നിരുന്നാലും പരിഹാസങ്ങൾക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. സിബിന്റെ കഴിഞ്ഞ കാലം ജീവിതം വെച്ചായിരുന്നു ആര്യയുടെ തീരുമാനത്തെ ആളുകൾ വിമർശിച്ചത്. ഇപ്പോഴിതാ ആര്യയുടെ ഏക മകൾ പതിനൊന്ന് വയസുകാരി ഖുഷി തന്നെ എല്ലാവരുടേയും ചോദ്യത്തിനും പരിഹാസത്തിനും മറുപടി നൽകിയിരിക്കുകയാണ്.
ആര്യ-സിബിൻ സംഗീത് നൈറ്റിലെ ഖുഷിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. ഖുഷിയുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് ആര്യ-സിബിൻ ഫെയറി ടെയ്ൽ ലവ് സ്റ്റോറി സംഗീത് നൈറ്റ് ഫങ്ഷനിൽ പ്രദർശിപ്പിച്ചിരുന്നു. അതിലാണ് സിബിനെ അച്ഛൻ എന്ന രീതിയിൽ താൻ എത്രത്തോളം സ്നേഹിക്കുന്നുവെന്ന് ഖുഷി വെളിപ്പെടുത്തിയത്.
ഡാഡി ഇല്ലാത്ത ലൈഫിനെ കുറിച്ച് ഇനി ചിന്തിക്കാൻ പറ്റില്ലെന്നാണ് ഖുഷി പറഞ്ഞത്. എന്നെ ഒരു രാജകുമാരിയെപ്പോലെയാണ് മമ്മി നോക്കുന്നത്. എല്ലാവരേയും ചിരിപ്പിക്കുന്ന മമ്മിയെ മാത്രമെ നിങ്ങൾക്ക് അറിയൂ. എന്നാൽ എന്റെ മമ്മി ഒരു ഭയങ്കരി കൂടിയാണ്. ഭയങ്കരിയായ എന്റെ മമ്മിയുടെ മനസിൽ പെട്ടന്നൊന്നും എല്ലാവർക്കും കയറാൻ പറ്റില്ല. സ്നേഹം കൊണ്ട് മാത്രമെ പറ്റു.
അങ്ങനെ കയറി പറ്റിയ കുറച്ച് സുഹൃത്തുക്കളുടെ കൂട്ടത്തിൽ നമ്മുടെ കഥയിലെ ഹീറോയുണ്ടായിരുന്നു. എന്റെ സ്വന്തം ഡാഡി. ഒരു വട്ടം എന്റെ ഡാഡിയോട് സംസാരിച്ചവരാരും പിന്നെ അദ്ദേഹത്തെ മറക്കുകയില്ല. ഡാഡി വന്നശേഷം മമ്മിയുടെ എല്ലാ പ്രശ്നങ്ങളിലും ഡാഡി മമ്മിയെ ചേർത്ത് പിടിച്ചു. ഡാഡിയുടെ ലൈഫിലെ എല്ലാ അഡ്വഞ്ചേഴ്സും മമ്മിക്ക് അറിയാം. മമ്മിയുടെ ജീവിതത്തിലെ എല്ലാ ട്വിസ്റ്റുകളും ഡാഡിക്കും അറിയാം.

അവർ ബെസ്റ്റ് ഫ്രണ്ട്സായിരുന്നു. ഒരു കംപ്ലീറ്റ് ഹാപ്പി ഫാമിലി എന്നതാണ് മമ്മിയുടെ സ്വപ്നമെന്ന് എനിക്ക് അറിയാം. അത് തന്നെയായിരുന്നു ഡാഡിയുടേയും ഡ്രീം. ഇവരുടെ വിവാഹം ഇത് എന്റെ മാനിഫെസ്റ്റേഷനാണ്. മമ്മിയുടെ ബെസ്റ്റ്ഫ്രണ്ടിൽ നിന്നും എന്റെ ഡാഡിയായി മാറാൻ ഡാഡിക്ക് അധികം സമയം എടുത്തില്ല. മമ്മിയുടെ ലോകമായിരുന്നു എപ്പോഴും എന്റെ ലോകം.
പിന്നെ എപ്പോഴാണ് ആ ലോകത്ത് എന്റെ ഡാഡി എന്റെ എല്ലാമായി മാറിയതെന്ന് എനിക്ക് അറിയില്ല. മമ്മിയോട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഞാൻ ഡാഡിയോട് പറയാൻ തുടങ്ങി. അതുപോലെ ഡാഡി എന്റെ അടുത്ത് പറയുന്ന കുറേ സിക്രട്ട്സുമുണ്ട്. ഞാൻ ഡാഡിയുടെ ഗേളാണ്. ഒരു പൊടിക്ക് ലേശം സ്നേഹക്കൂടുതൽ ഡാഡിയോടാണ്. ഡാഡി ഇല്ലാത്ത ലൈഫ് ഇനി ഖുഷിക്ക് ചിന്തിക്കാൻ പറ്റില്ല.
മമ്മി എനിക്ക് ജീവിതത്തിൽ തന്ന ഏറ്റവും വിലമതിക്കുന്ന സമ്മാനം അത് ഡാഡിയാണെന്നുമാണ് ഖുഷി പറഞ്ഞത്. ആര്യയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖുഷിയോട് ആദ്യം പറഞ്ഞതും സമ്മതം വാങ്ങിയതും സിബിനാണ്. സിബിന് ഖുഷി എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് ആര്യ പങ്കുവെക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകളിൽ നിന്ന് തന്നെ വ്യക്തമാണ്.


Click it and Unblock the Notifications