'ദിയ ജെനുവിനാണ്, നെയ്ത്ത് സമയത്തെ വീഡിയോ കണ്ടാൽ എന്താകും സ്ഥിതി'; 'സാരി ഉടുപ്പിക്കുമ്പോഴും തറയിൽ തട്ടുമല്ലോ'
ദിയ കൃഷ്ണയുടെ ഇമിറ്റേഷൻ ജ്വല്ലറികളുടെ സ്റ്റോറായ ഓ ബൈ ഓസി വളരെ അധികം കസ്റ്റമേഴ്സുള്ള സ്ഥാപനമാണ്. അടുത്തിടെയാണ് സാരികളും ഓ ബൈ ഓസി വഴി ദിയ വിൽക്കാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുതിയ കുറച്ച് കലക്ഷനുകൾ സ്റ്റോറിലേക്ക് കൊണ്ടുവന്നപ്പോൾ അതിന്റെ പ്രമോഷൻ വീഡിയോ വീട്ടിലെ ബാൽക്കണിയിൽ വെച്ചാണ് ദിയ പകർത്തിയത്. ഓ ബൈ ഓസിയുടെ സോഷ്യൽമീഡിയ പേജിൽ ഈ വീഡിയോ പ്രത്യക്ഷപ്പെട്ടപ്പോൾ വളരെ അധികം വിമർശനം ആ വീഡിയോ ഏറ്റുവാങ്ങി.
അതിന് കാരണം ബാൽക്കണിയിലെ തറയിൽ ഒരു കാർപെറ്റ് പോലും വിരിക്കാതെ സാരികൾ നിരത്തിയിട്ടാണ് നിറം, മെറ്റീരയൽ, ക്വാളിറ്റി, പാറ്റേൺ, പ്രൈസ് തുടങ്ങിയവയെ കുറിച്ചെല്ലാം ദിയ സംസാരിച്ചത് എന്നതായിരുന്നു. വീടിന്റെ ബാൽക്കണി ദിയയുടെ കുടുംബം സ്ഥിരമായി ഉപയോഗിക്കുന്ന സ്ഥലമാണ്.

ബാൽക്കണയിലെ ഊഞ്ഞാലിലും മറ്റും കുടുബം സമയം ചിലവഴിക്കാറുണ്ട്. അതുകൊണ്ട് തന്നെ തറയിൽ സാരികൾ നിരത്തിയിട്ട് വീഡിയോ പകർത്തിയതിനെ സോഷ്യൽമീഡിയ വിമർശിച്ചു. താൻ നല്ല രീതിയൽ തറ സാനിറ്റൈസ് ചെയ്തശേഷമാണ് സാരികൾ നിരത്തി വെച്ചത് എന്ന വിശദീകരണമായിരുന്നു ചോദ്യങ്ങൾ പെരുകിയപ്പോൾ ദിയ നൽകിയ മറുപടി. ഫോട്ടോഗ്രാഫിക്കായി സാരികൾ അവിടെ വെയ്ക്കുന്നതിന് മുമ്പ് ഞങ്ങൾ ഓരോ ഭാഗവും അണുവിമുക്തമാക്കും.
അതുപോലെ കുഞ്ഞ് ഇഴഞ്ഞ് നടക്കുന്ന സ്ഥലവുമല്ല ബാൽക്കണി. ഇഴയാൻ വലുതായി കഴിഞ്ഞാൽ ഞങ്ങളുടെ കുഞ്ഞിന് അവിടെ ഇഴയാൻ ഞങ്ങൾ തീർച്ചയായും അനുവദിക്കും. ഇപ്പോൾ അവൻ വെറുമൊരു ശിശുവാണ്. പായയില്ലാതെ തറയിൽ കിടത്താറുമില്ല എന്നാണ് ദിയ പറഞ്ഞത്.
ഈ വിഷയത്തിൽ പ്രതികരിച്ച് സംരംഭകയും നടിയും അവതാരകയുമായ ആര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആര്യയും കാഞ്ചീവരം എന്ന ബൊട്ടീക്കിന്റെ ഉടമയാണ്. ഒട്ടുമിക്ക സെലിബ്രിറ്റികളും ആര്യയുടെ കസ്റ്റമേഴ്സാണ്. കാഞ്ചീവരത്തിന് രണ്ട് ബ്രാഞ്ചുകളുണ്ട്. അതുകൊണ്ട് കൂടിയാണ് ദിയയുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് മീഡിയ ആര്യയുടെ പ്രതികരണം തന്നെ ചോദിച്ചത്.
സാരി ഉടപ്പിക്കുമ്പോഴും തറയിൽ തട്ടുമല്ലോ... എന്ന് കരുതി ആരും ആ സാരി വാങ്ങാതിരിക്കുന്നില്ലല്ലോയെന്ന് ആര്യ ചോദിക്കുന്നു. സാരി വാങ്ങാനായി കടയിൽ വരുമ്പോൾ ഉടുപ്പിച്ച് കാണിക്കാൻ കസ്റ്റമേഴ്സ് പറയാറുണ്ടല്ലോ. അങ്ങനെ ഉടുപ്പിക്കുന്ന സമയത്ത് സാരി തറയിൽ തട്ടുമല്ലോ. പക്ഷെ അക്കാരണം പറഞ്ഞ് അവർ വാങ്ങാതെ ഇരിക്കുന്നില്ലല്ലോ. ചുമ്മ... അതിലൊന്നും വലിയ കാര്യമില്ല.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിന്റെ അമ്മയുടെ വേർപാടിന്റെ 45 ആം ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ വന്നതായിരുന്നു ആര്യ. അപ്പോഴാണ് ദിയയുടെ വിഷയത്തിൽ പ്രതികരിച്ചത്. ആര്യയുടെ മറുപടിയെ അനുകൂലിച്ചായിരുന്നു ഏറെയും കമന്റുകൾ. ആര്യ പറഞ്ഞത് തികച്ചും ശരിയാണ്. യാഥാർത്ഥ്യം മനസിലാക്കാൻ ശ്രമിക്കണം. തറയിൽ വെച്ച് ഫോട്ടോ എടുത്തുവെന്നതിന് ഇത്രത്തോളം വിമർശിക്കേണ്ടതില്ല.
എന്നാൽ പിന്നെ സാരി നെയ്യുന്ന സമയത്തെ വീഡിയോ കണ്ടൽ ഈ പറയുന്ന ആരും സാരി വാങ്ങാൻ തയ്യാറാവില്ലല്ലോ. ആര്യ എത്ര പോസിറ്റീവായ ആളാണ്. ദിയ അത് വൃത്തികെട്ട തറയിൽ ഇട്ടാണ് ഫോട്ടോ എടുത്തതെന്ന് തോന്നിയില്ല. അതിനടിയിൽ പേപ്പറുണ്ടാകും. നമ്മൾ കാണാത്തതാകും. മറ്റൊരു വിൽപ്പനക്കാരനോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് വളരെ തരംതാഴ്ത്തുന്ന പ്രവണതയാണ്.
പക്ഷെ ആര്യ ചോദ്യം പോസിറ്റീവായി കൈകാര്യം ചെയ്തു. ദിയ ജെനുവിനാണ് എന്നിങ്ങനെ നീളുന്നു അനുകൂലിച്ച് വന്ന പ്രതികരണങ്ങൾ. ഓ ബൈ ഓസിയുടെ വിപുലീകരിച്ച സ്റ്റോറിന്റെ ഉദ്ഘാടനം ഇന്നാണ്. അതിന്റെ തിരക്കിലാണിപ്പോൾ ദിയ കൃഷ്ണ. നാല് വർഷത്തെ ദിയയുടെ കഠിനാധ്വാനമാണ് ഓ ബൈ ഓസി.


Click it and Unblock the Notifications











