For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആര്യയ്‌ക്കെതിരെ ആഞ്ഞടിച്ച് വിവേക്, പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കൂ!

  |

  വിവാഹത്തിന് മുന്നോടിയായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് തെന്നിന്ത്യന്‍ താരമായ ആര്യ പ്രഖ്യാപിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് അമ്പരപ്പായിരുന്നു. ബോളഇവുഡ് താരമായ രാഖി സാവന്ത് നടത്തിയ സ്വയംവരം പോലെയാവുമോ ആര്യയുടെ പരിണയവുമെന്ന സംശയത്തിലായിരുന്നു ആരാധകര്‍. ഏറെത്താമസിയാതെ തന്നെ പരിപാടിയുമായി ബന്ധപ്പെട്ട് വിവാദങ്ങളും ഉയര്‍ന്നുവന്നു. രൂക്ഷവിമര്‍ശനം തുടരുന്നതിനിടയിലും പരിപാടിയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

  Arya: പരിണയ വഴിയില്‍ ആര്യ കൈവിട്ട സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? കാണൂ!

  ലക്ഷക്കണക്കിന് പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച് രംഗത്തെത്തിയത്. ഇവരില്‍ നിന്നും 16 പേരെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. വ്യത്യസ്തത നിറഞ്ഞ ടാസ്‌ക്കുകളായിരുന്നു മത്സരാര്‍ത്ഥികളെ കാത്തിരുന്നത്. ഇടയ്ക്ക് എലിമിനേഷനിലൂടെ ഓരോ മത്സരാര്‍ത്ഥികളായി പിന്‍വാങ്ങുകയും ചെയ്തിരുന്നു. മൂന്ന് പേരെയാണ് ഗ്രാന്റ് ഫിനാലെയിലേക്ക് തിരഞ്ഞെടുത്തത്. ഗ്രാന്റ് ഫിനാലെ കഴിഞ്ഞതിന് ശേഷവും താരത്തിനെതിരെയും പരിപാടിക്കെതിരെയുമുള്ള വിമര്‍ശനം രൂക്ഷമായി തുടരുകയാണ്.

  ആലോചനകളൊക്കെ തുടങ്ങി, ഉടന്‍ തന്നെ അത് നടക്കും, വിവാഹത്തെക്കുറിച്ചുള്ള മൗനത്തിന് വിരാമമിട്ട് നന്ദിനി!

  ആര്യയുടെ വിവാഹം

  ആര്യയുടെ വിവാഹം

  ജീവിത പങ്കാളിയെ റിയാലിറ്റി ഷോയിലൂടെ കണ്ടെത്താനായിരുന്നു ആര്യയുടെ തീരുമാനം. കളേഴ്‌സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ പ്രേക്ഷപണം ചെയ്തിരുന്നത്. ആര്യയ്ക്ക് പരിണയം എന്ന പേരില്‍ ഫ്‌ളവേഴ്‌സ് ചാനലിലായിരുന്നു മലയാള പതിപ്പ് പ്രേക്ഷപണം ചെയ്തത്. ആര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എങ്ങനെയായിരിക്കും പരിപാടിയെന്നറിയാനായുള്ള ആകാംക്ഷയായിരുന്നു തുടക്കത്തിലതേങ്കില്‍ പരിപാടി മുന്നേറുന്തോറും രൂക്ഷ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു.

  നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

  നിരോധിക്കണമെന്നാവശ്യപ്പെട്ട് പരാതി

  പരിപാടി നിരോധിക്കണമെന്നാവശ്യപ്പെട്ട നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പരിപാടിയുമായി ബന്ധപ്പെട്ട് മത്സരാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയെ തടഞ്ഞ സംഭവവും അരങ്ങേറിയിരുന്നു. പ്രക്ഷോഭത്തെ തുടര്‍ന്ന് ആര്യ ഈ തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു. ഒരേ സമയം വിമര്‍ശനവും വിവാദവുമുണ്ടായിരുന്നു.

   മൂന്ന് പേരുമായി ഗ്രാന്റ് ഫിനാലെ

  മൂന്ന് പേരുമായി ഗ്രാന്റ് ഫിനാലെ

  അഗത, സൂസന്‍, സീതാലക്ഷ്മി എന്നിവരായിരുന്നു അവസാന ഘട്ടം വരെയെത്തിയ മത്സരാര്‍ത്ഥികള്‍. ഇവരില്‍ ആരായിരിക്കും താരത്തിന്റെ വധുവനെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. സീതാലക്ഷ്മി മലയാളിയായതിനാല്‍ കേരളത്തിന്റെ മരുമകനായി ആര്യ എത്തുമെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ മത്സരാര്‍ത്തികളെ ഞെട്ടിച്ചുകൊണ്ടാണ് ആര്യ തന്റെ തീരുമാനം അറിയിച്ചത്.

  ആരെയും തിരഞ്ഞെടുക്കുന്നില്ല

  ആരെയും തിരഞ്ഞെടുക്കുന്നില്ല

  രണ്ട് പേരെ വിഷമിപ്പിച്ച് ഒരാളെ തിരഞ്ഞെടുക്കാനാവില്ലെന്നായിരുന്നു ആര്യ അറിയിച്ചത്. ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി തനിക്ക് കൂടുതല്‍ സമയം ആവശ്യമാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇവരിലാരെയും താരത്തിന്റെ കുടുംബാഗങ്ങള്‍ക്ക് ഇഷ്ടപ്പെട്ടില്ല, അക്കാരണത്താലാണ് താരം പിന്‍വാങ്ങുന്നതെന്ന തരത്തിലും ചര്‍ച്ചകളുണ്ടായിരുന്നു. എന്നാല്‍ ഉടന്‍ തന്നെ താന്‍ തന്റെ വധുവിനെ പ്രഖ്യാപിക്കുമെന്നറിയിച്ച് ആര്യ വീണ്ടും രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ അവസാനിച്ചത്.

  രൂക്ഷ വിമര്‍ശനവുമായി വിവേക്

  രൂക്ഷ വിമര്‍ശനവുമായി വിവേക്

  സിനിമാലോകത്തു നിന്നുള്ളവരും ആര്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മെര്‍സല്‍, 36 വയതിനിലേ തുടങ്ങി നിരവധി സിനിമകള്‍ക്ക് ഗാനമൊരുക്കിയ വിവേക് വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയിരുന്നു. സ്ത്രീ സമൂഹത്തെ വളരെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണിത്. തമിഴ് പെണ്‍കുട്ടികള്‍ ആത്മാഭിമാനമുള്ളവരാണ്. ദൈവത്തെ ഓര്‍ത്തെങ്കിലും പെണ്‍കുട്ടികളെ ചൂഷണം ചെയ്യരുതെന്നാണ് വിവേക് പറയുന്നത്.

  രണ്ടാം ഭാഗം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

  രണ്ടാം ഭാഗം തുടങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്

  ആദ്യ ഭാഗത്തിന് പിന്നാലെ പരിപാടിയുടെ രണ്ടാം ഭാഗം തുടങ്ങിയേക്കുമെന്ന അഭ്യൂഹവും പ്രചാരത്തിലുണ്ട്. അതിനിടയിലാണ് ഗാനരചയിതാവ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. തേപ്പിന്റെ പര്യായമായി മാറിയിരിക്കുകയാണ് ആര്യയെന്ന് ട്രോളര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളാണ് പ്രചരിച്ചത്.

  സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ തട്ടിപ്പ്

  സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് നടത്തിയ തട്ടിപ്പ്

  സുഹൃത്തുക്കളായ വരലക്ഷ്മിക്കും സംഗീതയ്ക്കുമൊപ്പം ചേര്‍ന്ന് ആര്യ നടത്തിയ തട്ടിപ്പാണ് പരിപാടിയെന്നും വിമര്‍ശനമുണ്ട്. പരിപാടി പ്രേക്ഷപണം ചെയ്ത ചാനലിനെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നുവന്നിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

  English summary
  Lyricist Vivek lashes out at '‘Enga Veetu Mappilai' show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X