Arya: ആര്യയുടെ പ്രയത്‌നം അവസാന ഘട്ടത്തിലേക്ക്, അന്തിമ ഘട്ടത്തില്‍ 5 മത്സരാര്‍ത്ഥികള്‍!
Recommended Video

തെന്നിന്ത്യന്‍ താരം ആര്യയുടെ വധുവായി ആരെത്തുമെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴിലെ മുന്‍നിര താരങ്ങളിലൊരാളായ ആര്യ മലയാളത്തിലെ നിരവധി സിനിമകളുടെ നിര്‍മ്മാണ പങ്കാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് ജീവിത പങ്കാളിയെ കണ്ടെത്തുന്നതിനായി താരം റിയാലിറ്റി ഷോ നടത്തുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്.
വധുവിനെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് ആര്യ പ്രഖ്യാപിച്ചപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ മുന്നോട്ട് വന്നത്. ഓഡീഷന്‍ നടത്തി അവസാന ഘട്ടത്തില്‍ 16 പേരെയാണ് പരിപാടിയിലേക്ക് തിരഞ്ഞെടുത്തത്. എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടി അവസാന ഘട്ടത്തിലേക്ക് കടക്കാനിരിക്കുകയാണ്. അന്തിമ ഘട്ടത്തിലേക്ക് മൂന്ന് പേരെയാണ് തിരഞ്ഞെടുക്കുന്നത്. നിലവില്‍ 5 പേരാണ് പരിപാടിയില്‍ തുടരുന്നത്.

ആരായിരിക്കും ആര്യയുടെ ജീവിതസഖി?
പരിപാടിയുടെ തുടക്കം മുതല്‍ പ്രേക്ഷകര്‍ ചോദിച്ചിരുന്നത് ഈ ഒരൊറ്റ കാര്യത്തെക്കുറിച്ചാണ്. ആര്യയുടെ ജീവിത പങ്കാളിയായി എത്തുന്ന സുന്ദരി ആരാണെന്നറിയാന്‍ ഇനി കുറച്ചുനാള്‍ കൂടിയേ ശേഷിക്കുന്നുള്ളൂവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ആര്യ ഈ പരിപാടിയിലൂടെ ജീവിത സഖിയെ തിരഞ്ഞെടുക്കുമോ എന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നവരും കുറവല്ല.

16 പേരില്‍ നിന്നും 3 പേരിലേക്ക്
മലയാളി താരങ്ങളടക്കം 16 പേരുമായാണ് പരിപാടി തുടങ്ങിയത്. എന്നാല്‍ അവസാന ഘട്ടത്തിലേക്ക് മൂന്ന് പേരെയാണ് തിരഞ്ഞെടുക്കുന്നത്. നിലവില്‍ 5 പേരാണ് ശേഷിക്കുന്നത്. ഇവരില്‍ നിന്നും 2 പേരെ എലിമിനേഷനിലൂടെ പുറത്താക്കിയതിന് ശേഷമാണ് ഫൈനല്‍ മത്സരം നടത്തുക. അവസാന മൂന്നില്‍ ആരൊക്കെ ഇടം പിടിക്കുമെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

അബര്‍നദിയായിരിക്കുമോ ആ ഭാഗ്യവതി?
ആര്യയുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ ചേര്‍ത്ത് കേള്‍ക്കുന്ന പേരാണ് അബര്‍നദിയുടേത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് അബര്‍നദിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ആര്യ പെണ്ണുകാണാനെത്തിയ വിശേഷങ്ങള്‍ പങ്കുവെച്ച് അബര്‍നദി രംഗത്തുവന്നിരുന്നു. ആര്യയുമായി വല്ലാത്തൊരടുപ്പമാണ് തനിക്കുള്ളതെന്നായിരുന്നു അവരുടെ അവകാശ വാദം.

അവസാനത്തെ 5 പേര്‍
ശ്വേത, അബര്‍നദി, സീതാലക്ഷ്മി, സുസാന, അഗത എന്നിവരാണ് അവസാന അഞ്ചില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇവരില്‍ നിന്നും മൂന്ന് പേര്‍ക്കാണ് അവസാന ഘട്ടത്തില്‍ പ്രവേസിക്കാന്‍ അര്‍ഹത ലഭിക്കുന്നത്. അതാരൊക്കെയായിരിക്കും എന്നറിയാനായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അടുത്ത് തന്നെ അവസാന ഘട്ട എലിമിനേഷനും അരങ്ങേറും.


Click it and Unblock the Notifications