»   » ആര്യയുടെ വധുവാകാനുള്ള പോരാട്ടം കനക്കുന്നു, താരത്തെ മരുകനായി സ്വീകരിച്ച് സീതാലക്ഷ്മിയുടെ കുടുംബം!

ആര്യയുടെ വധുവാകാനുള്ള പോരാട്ടം കനക്കുന്നു, താരത്തെ മരുകനായി സ്വീകരിച്ച് സീതാലക്ഷ്മിയുടെ കുടുംബം!

Written By:
Subscribe to Filmibeat Malayalam

ജീവിതസഖിയെ കണ്ടെത്തുന്നതിനായി ആര്യ നടത്തുന്ന എങ്ക വീട്ടു മാപ്പിളൈ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 16 പേരുമായി തുടങ്ങിയ പരിപാടി ഇപ്പോള്‍ അവസാന റൗണ്ടിലെത്തി നില്‍ക്കുകയാണ്. മണിക്കൂറുകള്‍ പിന്നിടുന്നതിനിടയില്‍ ആരായിരിക്കും ആ സുന്ദരി എന്ന കാര്യത്തല്‍ തീരുമാനമാവും. ആര്യയുടെ പേരുമായി ചേര്‍ത്ത് പറഞ്ഞിരുന്ന അബര്‍നദി കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ആര്യയ്ക്ക് പറ്റിയ പങ്കാളിയാണ് അബര്‍നദിയെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍.

മമ്മൂട്ടിയുടെ ജയില്‍ ചിത്രങ്ങളെല്ലാം പൊളിയാണ്, ഏതൊക്കെയാണെന്നറിയുമോ ആ സിനിമകള്‍, കാണാം!

അവസാനത്തെ മൂന്നുപേരിലൊരാള്‍ മലയാളിയാണെന്ന സന്തോഷത്തിലാണ് മല്ലു ആരാധകര്‍. ആര്യയ്ക്ക് പരിണയം പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാത്രി പത്ത് മണിക്കാണ് പരിപാടി പ്രക്ഷേപണം ചെയ്യുന്നത്. അവസാന റൗണ്ടിലെത്തിയവരുടെ വീട്ടില്‍ പെണ്ണുകാണല്‍ ചടങ്ങിനായി ആര്യ എത്തിയിരുന്നു. അഞ്ച് പേരുടെ വീടാണ് താരം സന്ദര്‍ശിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി നിരവധി പേര്‍ രംഗത്തുവന്നിരുന്നു.

ജീവിതപങ്കാളിക്കായി റിയാലിറ്റി ഷോ

തെന്നിന്ത്യന്‍ സിനിമയിലെ യുവതാരങ്ങളിലൊരാളായ ആര്യ വധുവിനെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ ഒന്നടങ്കം അമ്പരന്നിരുന്നു. എന്നാല്‍ മികച്ച പ്രതികരണമായിരുന്നു ആര്യയുടെ പോസ്റ്റിന് ലഭിച്ചത്. ലക്ഷക്കണക്കിന് പേരില്‍ നിന്നാണ് പരിപാടിയിലേക്കുള്ള 16 പേരെ തിരഞ്ഞടുത്തത്. തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളി താരങ്ങളടക്കം 16 സുന്ദരികളാണ് ടാസ്‌ക്കുകള്‍ ഏറ്റെടുത്ത് പരിപാടിയില്‍ മാറ്റുരയ്ക്കാനെത്തിയത്.

അന്തിമഘട്ടത്തിലേക്ക് കടക്കുന്നു

16 പേരില്‍ നിന്നും അഞ്ച് പേരിലേക്ക് എത്തിയ പരിപാടി അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ആരായിരിക്കും ആര്യയുടെ ജീവിതസഖിയായി എത്തുന്നതെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പരിപാടിയുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കാര്യത്തില്‍ അന്തിമ തീരുമാനമാവും.

വിമര്‍ശനവും പിന്തുണയും

ആര്യയുടെ റിയാലിറ്റി ഷോയ്ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നതിനിടയില്‍ത്തന്നെ രൂക്ഷമായ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. പരിപാടി നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് പരാതിയും നല്‍കിയിരുന്നു. മത്സരാര്‍ത്ഥികളുടെ വീട് സന്ദര്‍ശിക്കാനെത്തിയ ആര്യയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഒരേ സമയം തന്നെ വിമര്‍ശനവും പിന്തുണയും ലഭിച്ചാണ് പരിപാടി മുന്നേറുന്നത്.

എല്ലാ കണ്ണുകളും സീതാലക്ഷ്മിയിലേക്ക്

പരിപാടിയിലെ അവസാ റൗണ്ടിലേക്കിയ സീതാലക്ഷമിയെക്കുറിച്ചാണ് എല്ലാവരും ചോദിക്കുന്നത്. ബാങ്കുദ്യോഗസ്ഥയായ സീതാലക്ഷ്മിയായിരിക്കുമോ താരത്തിന്റെ വധുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ അരങ്ങു തകര്‍ക്കുകയാണ്. സീതലാക്ഷ്മിയുടെ വീട്ടിലെത്തിയ ആര്യയെ കുടുംബാംഗങ്ങള്‍ സ്വീകരിക്കുന്നതിന്റെ വീഡിയോ ഫേസ്ബുക്ക് പേജിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പ്രമോ വീഡിയോ വൈറല്‍

പ്രമോ വീഡിയോ വൈറല്‍

English summary
Enka Veetu Mappilai promo viral

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X